പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സമ്മേളനം നടത്തി

Fri,Jan 11,2019


ന്യുയോര്‍ക്ക് : പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) ആറാമത് ഗ്ലോബല്‍ കുടുംബ സംഗമം വിവിധ പരിപാടികളോടെ നെടുമ്പാശേരി സാജ് റിസോര്‍ട്ടില്‍ നടത്തി. പ്രതിനിധി സമ്മേളനം, മാധ്യമ സെമിനാര്‍, പൊതു സമ്മേളനം, കലാപരിപാടികള്‍ തുടങ്ങിയവ ഗ്ലോബല്‍ സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിച്ചിരുന്നു. പ്രതിനിധി സമ്മേളനത്തില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ചു എത്തിച്ചേര്‍ന്ന പ്രതിനിധികള്‍ സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മാധ്യമ സെമിനാറില്‍ ഗ്ലോബല്‍ മീഡിയാ കോഓര്‍ഡിനേറ്ററും മാധ്യമ പ്രവര്‍ത്തകനുമായ ഡോ.കെ.കെ.അനസ് അധ്യക്ഷത വഹിച്ചു. പി എം എഫ് എക്‌സിക്യൂട്ടീവ് അംഗം പി പി ചെറിയാന്‍ (ഡാളസ്) അതിഥികളെ സദസിനു പരിചയപ്പെടുത്തി. ടി.സി. മാത്യു ( ദീപിക ) പ്രവാസി സമൂഹവും നവകേരളം നിര്‍മ്മിതിയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. എന്‍. ശ്രീകുമാര്‍ ( റസിഡന്റ് എഡിറ്റര്‍, വീക്ഷണം ), വേണു പരമേശ്വര്‍ ( ദൂരദര്‍ശന്‍ ), മീരാ സാഹിബ് ( ജീവന്‍ ടി വി ) എന്നിവര്‍ പാനലിസ്റ്റുകളായിരുന്നു.
സമാപന സമ്മേളനം മുന്‍ മന്ത്രിയും കടുത്തുരുത്തി എം എല്‍ എ യുമായ മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു .പി എം എഫ് ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ അധ്യക്ഷത വഹിച്ചു. പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളി, അങ്കമാലി എം എല്‍ എ റോജി ജോണ്‍ തുടങ്ങിയവര്‍ പി എം എഫിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു സംസാരിച്ചു. പി എം എഫ് ഗ്ലോബല്‍ ട്രെഷറാര്‍ നൗഫല്‍ മടത്തറ സ്വാഗതം ആശംസിച്ചു .പി എംഎഫ് രക്ഷാധികാരി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, അഡ്വൈസറി ബോര്‍ഡ് അംഗവും മുന്‍ ചീഫ് സെക്രട്ടറിയുമായ ജിജി തോംസണ്‍ ഐ എ എസ്, പി എം എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട്, പി എം എഫ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും സംസ്ഥാന വനിതാ കമ്മീഷന്‍ അംഗവുമായ ഡോ.ഷാഹിദാ കമാല്‍, പി എം എഫ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ബിജു കര്‍ണന്‍, സാബു ചെറിയാന്‍, സിനിമാ താരങ്ങളായ ബാല, നിശാ സാരംഗ്, സി.ഐ.അനന്ത് ലാല്‍ ( കേരളാ പോലീസ്, ഡോ.മോന്‍സണ്‍ മാവുങ്കല്‍(പാട്രിന്‍ ), പി എം എഫ് വനിതാ കോഓര്‍ഡിനേറ്റര്‍ നസ്രത്ത് യൂഹാന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആലുങ്കല്‍ മുഹമ്മദ്, ഡോ.അബ്ദുല്‍ നാസര്‍, സാജന്‍ വര്‍ഗീസ്, മിനി സാജന്‍, ഡോ.ശിഹാബ് ഷാ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. വര്‍ഗീസ് ജോണ്‍, ജോളി കുര്യന്‍, ഡയസ് ഇടിക്കുള, അനിത പുല്ലയില്‍, ജോസഫ് പോള്‍ ,ഉദയകുമാര്‍, ജോണ്‍ റാഫ്, അജിത് കുമാര്‍, ബേബി മാത്യു, ജേഷിന്‍ പാലത്തിങ്കല്‍, ജയന്‍.പി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് സമ്മേളന നടത്തിപ്പിനായി പ്രവര്‍ത്തിച്ചത്.
ഷാജി രാമപുരം


Other News

  • നിക്ഷേപം നടത്തി അമേരിക്കയിലേക്ക് വിസ സമ്പാദിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്; 2018 ല്‍ മൂന്നാംസ്ഥാനത്ത്
  • എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് ലോകപ്രാര്‍ത്ഥനാ ദിനം ആചരിച്ചു
  • കെ.സി.സി.എന്‍.എ സ്ഥാനാര്‍ത്ഥി സംവാദം ഷിക്കാഗോയില്‍ നടത്തി
  • ഫിലാഡല്‍ഫിയ സെന്റ് ജൂഡ് മലങ്കര ഇടവകയില്‍ നോമ്പുകാല ധ്യാനം
  • യു.എസ് സെനറ്റ് യൂത്ത് പ്രോഗ്രാമില്‍ സാന്നിധ്യമറിയിച്ച് നിരവധി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍
  • അമേരിക്കന്‍ പാചക മത്സരത്തില്‍ മലയാളി യുവതി ഒന്നാമതെത്തി
  • ഹൂസ്റ്റണ്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷനും സുവിശേഷ യോഗവും നടത്തുന്നു
  • ഫോമാ ദേശീയ വിമന്‍സ് ഫോറം ഉദ്ഘാടനം ടാമ്പയില്‍
  • അമേരിക്കന്‍ അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്; ഇടവക രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
  • ഒബാമയുടെ ഭരണകാലത്ത് സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അലന്‍ ക്രൂഗര്‍ വിടവാങ്ങി
  • ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'നിസ്‌കാര നിര'യുമായി ന്യൂസീലന്‍ഡ് എംബ്ലം
  • Write A Comment

     
    Reload Image
    Add code here