ബിഷപ് മാര്‍ ഫിലക്‌സിനോസിന്റെ എപ്പിസ്‌കോപ്പല്‍ രജത ജൂബിലി സമര്‍പ്പണമായി പുസ്തകം പ്രകാശനം ചെയ്തു

Fri,Jan 11,2019


അറ്റ്‌ലാന്റാ: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസിന്റെ മേല്‍പട്ടത്വ ശ്രുശ്രുഷയുടെ രജത ജൂബിലിയുടെ സമര്‍പ്പണമായി ഭദ്രാസനം - ആന്‍ എക്യൂമെനിക്കല്‍ ജേര്‍ണി ടുവെഡ്‌സ് ട്രാന്‍സ്‌ഫോര്‍മേഷന്‍ (An Ecumenical Journey Towards Transformation) എന്ന പുസ്തകം പ്രകാശനം ചെയ്തു.
അറ്റ്‌ലാന്റയില്‍ കാര്‍മേല്‍ മാര്‍ത്തോമ്മ സെന്ററിന്റെ കൂദാശയോട് അനുബന്ധിച്ച് നടന്ന പ്രത്യേക ചടങ്ങില്‍ മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായാണ് പുസ്തകം പ്രകാശനം ചെയ്തത്. ഭദ്രാസന ലീഗല്‍ അഡ്വൈസറും, എഡിറ്റോറിയല്‍ അംഗവുമായ അറ്റേര്‍ണി ലാല്‍ വര്‍ഗീസ് ആണ് ചടങ്ങിനായി മെത്രാപ്പോലീത്തായെ ക്ഷണിച്ചത്.
ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസിനോടൊപ്പം പ്രവര്‍ത്തിച്ചവരും, അകലെ നിന്ന് വീക്ഷിച്ചവരുമായവരുടെ ഓര്‍മ്മകളും, പ്രതികരണങ്ങളും, സമര്‍പ്പണവും അടങ്ങുന്ന വ്യക്തി വൈഭവത്തിന്റെ അനുഭവ കുറിപ്പുകളാണ് പുസ്തകത്തിന്റെ ഒന്നാം ഭാഗം. സഭാഐക്യ തീര്‍ത്ഥയാത്രയുടെ രൂപാന്തരീകരണത്തിലൂടെ സാധ്യമാകുന്ന ദൈവരാജ്യ മൂല്യങ്ങളുടെ പുനഃസ്ഥാപനത്തെക്കുറിച്ച് ആഴമായി പഠനം നടത്തുന്ന ദൈവ ശാസ്ത്രജ്ഞന്‍മാരുടെയും, സഭാഐക്യപ്രസ്ഥാനങ്ങളിലെ അഗ്രഗണ്യരായ നേതാക്കളുടെ കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവയ്ക്കുന്നതാണ് രണ്ടാം ഭാഗം.
ഭദ്രാസന സെക്രട്ടറിയും, ബിഷപ് സെക്രട്ടറിയുമായ റവ.മനോജ് ഇടിക്കുള, യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ പ്രൊഫസറും, റീനല്‍ ആന്‍ഡ് ട്രാന്‍സ്പ്ലാന്റഷന്‍ ഇമ്മ്യൂണോളജി റീസേര്‍ച്ച് സെന്ററിന്റെ ഡയറക്ടറും, അനേക മെഡിക്കല്‍ സയന്റിഫിക് ജേര്‍ണലുകളുടെ രചയിതാവുമായ ഡോ.സാക് വര്‍ഗീസ്, ടെക്‌സാസിലെ പ്രമുഖ അറ്റേര്‍ണിയായ ലാല്‍ വര്‍ഗീസ് എന്നിവരാണ് പുസ്തകത്തിന്റെ എഡിറ്റേഴ്‌സായി പ്രവര്‍ത്തിച്ചത്.
ഷാജി രാമപുരം


Other News

 • ഷട്ട്ഡൗണ്‍; ഒത്തുതീര്‍പ്പ് വ്യവസ്ഥ നിരാകരിച്ച ഡെമോക്രാറ്റ് നിലപാടിനെ നിശിതമായി വിമര്‍ശിച്ച് ട്രമ്പ്
 • യുഎസിലെ ഭരണ സ്തംഭനം അവസാനിപ്പിക്കാന്‍ പുതിയ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ്; മതില്‍ നിര്‍മാണ ഫണ്ട് ഡ്രീമര്‍മാരില്‍ നിന്ന് ഈടാക്കണം
 • അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുമതി ലഭിച്ച എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളിക്ക് അത് എത്രകാലം തുടരാനാകും എന്ന ആശങ്ക വര്‍ധിക്കുന്നു; വിഷയം കോടതിയുടെ പരിഗണനയില്‍
 • ശീതക്കാറ്റില്‍ അമേരിക്കയുടെ പല ഭാഗങ്ങളും തണുത്തു വിറയ്ക്കുന്നു; അയ്യായിരത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി
 • മോസ്‌കോയിലെ ട്രമ്പ് ടവര്‍: ബുസ്ഫീഡ് ന്യൂസ് റിപ്പോര്‍ട്ട് തള്ളി മ്യൂള്ളര്‍, ട്രമ്പിന് ആശ്വാസം
 • രണ്ടാമത് ട്രമ്പ് - കിം ഉച്ചകോടി അടുത്ത മാസം നടക്കുമെന്ന് വൈറ്റ്ഹൗസ്; വിയറ്റ്‌നാം വേദിയാകുമെന്ന് കരുതപ്പെടുന്നു
 • അമേരിക്കയിലെ ആശുപത്രികള്‍ ഇനി മുതല്‍ നിരക്കുകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കണം
 • ട്രമ്പ് ടീമിന്റെ റഷ്യന്‍ ബന്ധത്തെപ്പറ്റി തെളിവുണ്ടെന്ന് അവകാശപ്പെട്ട ബെലാറഷ്യന്‍ മോഡലിനെ മോസ്‌കോയില്‍ അറസ്റ്റു ചെയ്തു
 • മോസ്‌കോയിലെ ട്രമ്പ് ടവര്‍: കോണ്‍ഗ്രസ് കമ്മിറ്റി മുമ്പാകെ കള്ളം പറയാന്‍ മൈക്കിള്‍ കോഹനു ട്രമ്പ് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് ട്രമ്പ്
 • ഫോമായുടെ സേവനങ്ങള്‍ ആദിവാസി ഗ്രാമങ്ങളിലും
 • സ്വര്‍ഗ സംഗീതവുമായി അല്‍ഫോന്‍സ്, ഫ്രാങ്കോ, അഞ്ജു ടീം അമേരിക്കയിലും കാനഡയിലും പര്യടനം നടത്തുന്നു
 • Write A Comment

   
  Reload Image
  Add code here