മെക്‌സിക്കോ മതില്‍; പിന്തുണ തേടി ട്രമ്പ് ജനങ്ങള്‍ക്ക് മുന്‍പില്‍

Sat,Jan 12,2019


വാ​ഷി​ങ്​​ട​ൺ: മെ​ക്​​സി​കോ അ​തി​ർ​ത്തി​യി​ൽ ശ​ത​കോ​ടി​ക​ൾ ചെ​ല​വി​ട്ട്​ നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന മ​തി​ലി​നു​ പി​ന്തു​ണ തേ​ടി പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രമ്പ്​ ജ​ന​ങ്ങ​ൾ​ക്കു​ മു​ന്നി​ൽ. 1120 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ തീ​ർ​ക്കു​ന്ന ഉ​രു​ക്കു​​മ​തി​ലി​ന്​​ യു.​എ​സ്​ കോ​ൺ​ഗ്ര​സ്​ 570 കോ​ടി ഡോ​ള​ർ (40,000 കോ​ടി രൂ​പ) അ​നു​വ​ദി​ക്കാ​ത്ത​തി​നു പി​റ​കെ​യാ​ണ്​ വൈ​റ്റ്​ ഹൗ​സ്​ പ്ര​ഭാ​ഷ​ണ​ത്തി​ൽ ട്രമ്പ്​​ ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ തേ​ടി​യ​ത്. മ​തി​ലി​നു പ​ണം ന​ൽ​കും​വ​രെ യു.​എ​സ്​ ബ​ജ​റ്റ്​ പാ​സാ​ക്കി​ല്ലെ​ന്ന ട്രമ്പിന്റെ നി​ല​പാ​ടി​നെ തു​ട​ർ​ന്ന്​ ആ​ഴ്​​ച​ക​ളാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന്​ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​മു​ൾ​പ്പെ​ടെ രാ​ജ്യ​ത്ത്​ മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

ഫെ​ഡ​റ​ൽ സ​ർ​ക്കാ​റിന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ട​ങ്ങി​യ​ത്​ ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ പി​ടി​വാ​ശി​മൂ​ല​മാ​ണെ​ന്നും മെ​ക്​​സി​കോ അ​തി​ർ​ത്തി​യി​​ൽ മാ​നു​ഷി​ക പ്ര​തി​സ​ന്ധി​യാ​ണ്​ നി​ല​വി​ലു​ള്ള​തെ​ന്നും ട്രമ്പ്​ പ​റ​ഞ്ഞു. മ​തി​ൽ നി​ർ​മാ​ണ​ത്തി​ന്​ ചെ​ല​വു​വ​രു​ന്ന തു​ക മെ​ക്​​സി​കോ​യു​മാ​യി പു​തു​താ​യി ഒ​പ്പു​വെ​ക്കു​ന്ന വ്യാ​പാ​ര ക​രാ​ർ വ​ഴി തി​രി​ച്ചു​കി​ട്ടും. അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന മ​യ​ക്കു​മ​രു​ന്നി​​െൻറ 90 ശ​ത​മാ​ന​വും മെ​ക്​​സി​കോ​യി​ൽ​നി​ന്നാ​ണെ​ന്നും 35 ല​ക്ഷം കോടിയുടെ വി​പ​ണി​യാ​ണി​തെ​ന്നും ട്രമ്പ്​ പ്ര​റ​ഞ്ഞു.

എ​ന്നാ​ൽ, നി​ല​വി​ലെ വ്യാ​പാ​ര ക​രാ​റി​നു പ​ക​രം ട്രമ്പ്​ മു​ന്നോ​ട്ടു​വെ​ച്ച ഉ​ഭ​യ​ക​ക്ഷി ക​രാ​ർ രാ​ജ്യ​ത്തി​ന്​ കൂ​ടു​ത​ലാ​യി ഒ​ന്നും ന​ൽ​കു​ന്ന​​ത​ല്ലെ​ന്നാ​ണ്​ സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​രു​ടെ പ​ക്ഷം. ട്രമ്പിന്റെ മ​തി​ൽ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഭി​ന്നി​പ്പ്​ സൃ​ഷ്​​ടി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണെ​ന്നും അ​തി​ർ​ത്തി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന സ്​​ത്രീ​ക​ളും കു​ട്ടി​ക​ളും മാ​നു​ഷി​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന​വ​രാ​ണെ​ന്നും ഡെ​മോ​ക്രാ​റ്റു​ക​ളും പ​റ​യു​ന്നു.

രാ​ജ്യ​ത്തെ ഒ​ട്ടു​മി​ക്ക മാ​ധ്യ​മ​ങ്ങ​ളും റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത എ​ട്ടു മി​നി​റ്റ്​ നീ​ണ്ട പ്ര​സം​ഗ​ത്തി​ലു​ട​നീ​ളം മെ​ക്​​സി​കോ അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന​വ​രെ സം​സ്​​കാ​ര​ശൂ​ന്യ​രാ​യ കൊ​ല​യാ​ളി​ക​ളാ​യാ​ണ്​ ചി​ത്രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്തെ വ​ല​തു​പ​ക്ഷ​​ത്തെ തൃ​പ്​​തി​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ പ്ര​ഭാ​ഷ​ണ​മെ​ങ്കി​ലും ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്കി​ട​യി​ലോ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലോ ഇൗ ​വാ​ദ​ങ്ങ​ൾ​ക്ക്​ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടി​ല്ല.

ട്രമ്പ് അ​മേ​രി​ക്ക​യെ ബ​ന്ദി​യാ​ക്കു​ക​യാ​ണെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സ​ർ​വേ​യി​ൽ പങ്കെടുത്തവരില്‍ പ​കു​തി​​യി​ലേ​റെ പേ​രും പ​റ​ഞ്ഞി​രു​ന്നു.


Other News

 • നിക്ഷേപം നടത്തി അമേരിക്കയിലേക്ക് വിസ സമ്പാദിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്; 2018 ല്‍ മൂന്നാംസ്ഥാനത്ത്
 • എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് ലോകപ്രാര്‍ത്ഥനാ ദിനം ആചരിച്ചു
 • കെ.സി.സി.എന്‍.എ സ്ഥാനാര്‍ത്ഥി സംവാദം ഷിക്കാഗോയില്‍ നടത്തി
 • ഫിലാഡല്‍ഫിയ സെന്റ് ജൂഡ് മലങ്കര ഇടവകയില്‍ നോമ്പുകാല ധ്യാനം
 • യു.എസ് സെനറ്റ് യൂത്ത് പ്രോഗ്രാമില്‍ സാന്നിധ്യമറിയിച്ച് നിരവധി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍
 • അമേരിക്കന്‍ പാചക മത്സരത്തില്‍ മലയാളി യുവതി ഒന്നാമതെത്തി
 • ഹൂസ്റ്റണ്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷനും സുവിശേഷ യോഗവും നടത്തുന്നു
 • ഫോമാ ദേശീയ വിമന്‍സ് ഫോറം ഉദ്ഘാടനം ടാമ്പയില്‍
 • അമേരിക്കന്‍ അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്; ഇടവക രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
 • ഒബാമയുടെ ഭരണകാലത്ത് സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അലന്‍ ക്രൂഗര്‍ വിടവാങ്ങി
 • ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'നിസ്‌കാര നിര'യുമായി ന്യൂസീലന്‍ഡ് എംബ്ലം
 • Write A Comment

   
  Reload Image
  Add code here