പ്ര​സി​ഡ​ൻ​റ്​ ​ ​ട്രമ്പും കിം ​ജോ​ങ്​ ഉ​ന്നും വീണ്ടും പരസ്പരം കാണുമെന്ന്‌ ​ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ

Sat,Jan 12,2019


സോ​ൾ: യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ​​ട്രമ്പും ഉ​ത്ത​ര കൊ​റി​യ​ൻ നേ​താ​വ്​ കിം ​ജോ​ങ്​ ഉ​ന്നും ത​മ്മി​ലെ ഉ​ച്ച​കോ​ടി വൈ​കാ​തെ ന​ട​ന്നേ​ക്കു​മെ​ന്ന്​ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ സൂ​ചി​പ്പി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ദേ​ശ​കാ​ര്യ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ ത​മ്മി​ലെ പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഹാ​നോ​യി​ൽ ന​ട​ന്നു.

വി​യ​റ്റ്​​നാ​മി​ലാ​യി​രി​ക്കും ര​ണ്ടാം​ഘ​ട്ട ച​ർ​ച്ച​യെ​ന്ന്​ ദ​ക്ഷി​ണ കൊ​റി​യ​ൻ പ​ത്രം മു​ൻ​ഹ്വ ഇ​ൽ​ബോ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​രു രാ​ജ്യ​ങ്ങ​ളു​മാ​യും ന​യ​ത​ന്ത്ര ബ​ന്ധം നി​ല​നി​ർ​ത്തു​ന്ന രാ​ജ്യ​മാ​ണ്​ വി​യ​റ്റ്​​നാം. രാ​ജ്യ​ത്ത്​ ഉ​ത്ത​ര കൊ​റി​യ​ക്ക്​ ന​യ​​ത​ന്ത്ര കാ​ര്യാ​ല​യ​വും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​തേ കു​റി​ച്ച്​ സോ​ളി​ലെ യു.​എ​സ്​ എം​ബ​സി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

യു.​എ​സും ഉ​ത്ത​ര​കൊ​റി​യ​യും ത​മ്മി​ലെ ര​ണ്ടാം ഉ​ച്ച​കോ​ടി​ക്ക്​ സ്​​ഥ​ലം നി​ർ​ണ​യി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ട്രമ്പ്‌ പ​റ​ഞ്ഞി​രു​ന്നു. ട്രമ്പു​മാ​യി സം​ഭാ​ഷ​ണ​ത്തി​ന്​ താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന്​ പു​തു​വ​ത്സ​ര സ​ന്ദേ​ശ​ത്തി​ൽ കിം ​ഉ​ന്നും വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം, ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഉ​ത്ത​ര കൊ​റി​യ​ക്കെ​തി​രെ നി​ല​വി​ലു​ള്ള ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ക്കാ​ൻ യു.​എ​സ്​ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.


Other News

 • നിക്ഷേപം നടത്തി അമേരിക്കയിലേക്ക് വിസ സമ്പാദിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്; 2018 ല്‍ മൂന്നാംസ്ഥാനത്ത്
 • എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് ലോകപ്രാര്‍ത്ഥനാ ദിനം ആചരിച്ചു
 • കെ.സി.സി.എന്‍.എ സ്ഥാനാര്‍ത്ഥി സംവാദം ഷിക്കാഗോയില്‍ നടത്തി
 • ഫിലാഡല്‍ഫിയ സെന്റ് ജൂഡ് മലങ്കര ഇടവകയില്‍ നോമ്പുകാല ധ്യാനം
 • യു.എസ് സെനറ്റ് യൂത്ത് പ്രോഗ്രാമില്‍ സാന്നിധ്യമറിയിച്ച് നിരവധി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍
 • അമേരിക്കന്‍ പാചക മത്സരത്തില്‍ മലയാളി യുവതി ഒന്നാമതെത്തി
 • ഹൂസ്റ്റണ്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷനും സുവിശേഷ യോഗവും നടത്തുന്നു
 • ഫോമാ ദേശീയ വിമന്‍സ് ഫോറം ഉദ്ഘാടനം ടാമ്പയില്‍
 • അമേരിക്കന്‍ അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്; ഇടവക രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
 • ഒബാമയുടെ ഭരണകാലത്ത് സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അലന്‍ ക്രൂഗര്‍ വിടവാങ്ങി
 • ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'നിസ്‌കാര നിര'യുമായി ന്യൂസീലന്‍ഡ് എംബ്ലം
 • Write A Comment

   
  Reload Image
  Add code here