ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ക്രിസ്മസും നവവത്സരവും ആഘോഷിച്ചു

Sat,Jan 12,2019


ന്യൂജേഴ്‌സി: നോര്‍ത്ത് ന്യൂജേഴ്‌സിയിലെ എക്യുമെനിക്കല്‍ ക്രിസ്തീയ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ക്രിസ്മസ് - ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ബര്‍ഗന്‍ഫീല്‍ഡ് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ദേവാലയത്തില്‍ വെച്ച് നടത്തി. മലങ്കര യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോഥിയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി സന്ദേശം നല്‍കി.
സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ് വികാരി റവ. ലാജി വര്‍ഗീസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. ക്രിസ് ജോണ്‍ വര്‍ഗീസ് വേദഭാഗം വായിച്ചു. റവ. പോള്‍ ജോണ്‍ മധ്യസ്ഥ പ്രാര്‍ത്ഥന നയിച്ചു. പ്രസിഡന്റ് എഡിസന്‍ മാത്യു സ്വാഗതം ആശംസിച്ചു. അഞ്ചലി ഫിലിപ്പ് ഗാനം ആലപിച്ചു. റവ. ഡീക്കന്‍ മാത്യു ജോണ്‍ (ബെന്നി ) മുഖ്യാതിഥിയെ സദസിനു പരിചയപ്പെടുത്തി.
മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് രൂപം കൊണ്ട ബി. സി.എം. സി. ഫെലോഷിപ്പിന്റെ ചരിത്രവും പശ്ചാത്തലവും ആലേഖനം ചെയ്യുവാനായി പ്രൊഫ. സണ്ണി മാത്യൂസ് ചീഫ് എഡിറ്ററായി പ്രസിദ്ധീകരിച്ച സ്മരണികയുടെ വിതരണം ആദ്യകോപ്പി ഏറ്റുവാങ്ങി തിരുമേനി നിര്‍വഹിച്ചു. സുവനീറിന്റെ പബ്ലീഷറും മുന്‍ പ്രസിഡന്റുമായ അഡ്വ. റോയി ജേക്കബ് കൊടുമണ്‍ ചടങ്ങില്‍ സംസാരിച്ചു. കരോള്‍ ഗാനങ്ങള്‍ ഗൃഹാതുര സ്മരണകളുണര്‍ത്തി. സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച്, ടീനെക്ക് വികാരി റവ. മോന്‍സി മാത്യു കൃതജ്ഞതാ പ്രാര്‍ഥന നടത്തി. അസി.ട്രഷറര്‍ രാജന്‍ മാത്യു മോഡയില്‍ നന്ദി പറഞ്ഞു. സെക്രട്ടറി അജു തര്യന്‍ മാസ്റ്റര്‍ ഓഫ് സെറിമണീസ് ആയി പ്രവര്‍ത്തിച്ചു. സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മിഡ്‌ലാന്റ് പാര്‍ക്ക് വികാരി റവ. ഫാ. ബാബു കെ. മാത്യുവിന്റെ സമാപന പ്രാര്‍ത്ഥനയോടും , തിരുമേനിയുടെ ആശീര്‍വാദത്തോടെയും ആഘോഷങ്ങള്‍ സമാപിച്ചു.
വര്‍ഗീസ് പ്ലാമ്മൂട്ടില്‍


Other News

 • അമേരിക്കയില്‍ മെയില്‍ വിതരണത്തിന് സെല്‍ഫ് ഡ്രൈവിംഗ് ട്രക്കുകള്‍ പരീക്ഷിച്ചു തുടങ്ങി
 • ജെറോഷ് ജേക്കബ് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാജ്വേറ്റ്
 • 17 വയസ്; ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ കഴിഞ്ഞ് പതിനൊന്നാം ദിവസം ഹാര്‍വാഡ് ഗ്രാജ്വേഷന്‍
 • മൊഴി നല്‍കാന്‍ ഹാജരാകണമെന്ന ഹൗസ് കമ്മിറ്റിയുടെ ഉത്തരവ് വൈറ്റ്ഹൗസ് മുന്‍ കോണ്‍സല്‍ അവഗണിച്ചു; ഇത്തരം ഉത്തരവുകള്‍ തടയുമെന്ന് ട്രമ്പ്
 • മാതൃദിനാഘോഷവും പുതുക്കിപ്പണിത മാപ്പ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും നടത്തി
 • ആതുര സേവന രംഗത്ത് കേരളത്തിന് മികവുറ്റ പാരമ്പര്യം : ഡോ. എം. വി പിള്ള
 • മാര്‍ത്തോമ്മാ സേവികാസംഘം നഴ്‌സുമാരെ ആദരിച്ചു
 • ഡോ. ഗീതാ ഗോപിനാഥിന് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ്
 • പ്രൊഫ.കോശി തലയ്ക്കലിനെ ആദരിച്ചു
 • കോട്ടയം ഹൂസ്റ്റണ്‍ ക്ലബ്ബിന് പുതിയ സാരഥികള്‍
 • ടെക്‌സാസ് കപ്പ് : ന്യൂയോര്‍ക്ക് ചലഞ്ചേഴ്‌സ് ചാമ്പ്യന്മാര്‍
 • Write A Comment

   
  Reload Image
  Add code here