എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം വര്‍ണാഭമായി

Sat,Jan 12,2019


ന്യുയോര്‍ക്ക്: ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് റോക്ക്‌ലാന്റിന്റെ നേതൃത്വത്തില്‍ പത്തൊമ്പതാമത് എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഓറഞ്ച്ബര്‍ഗ് സെന്റ്.ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടത്തി. പ്രസിഡന്റ് റവ.സജു ബി.ജോണിന്റെ അധ്യക്ഷതയില്‍ നടന്ന ആഘോഷപരിപാടികള്‍ പ്ലീക്‌സ്‌കില്‍ സെന്റ്.ക്രിസ്റ്റഫര്‍ റോമന്‍ കത്തോലിക്ക ഇടവക വികാരിയും, മുന്‍ പുഷ്പഗിരി മെഡിക്കല്‍ കോളേജ് ഡയറക്ടറുമായ ഫാ.റിജോ പുത്തന്‍പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
മാര്‍ത്തോമ്മ, ഓര്‍ത്തഡോക്‌സ്, സി എസ് ഐ, യാക്കോബായ, കത്തോലിക്ക തുടങ്ങി വിവിധ സഭാവിഭാഗങ്ങളില്‍ നിന്ന് ഒട്ടനവധി വിശ്വാസികള്‍ പങ്കെടുത്ത ആഘോഷ പരിപാടികളില്‍ വിവിധ ഇടവകകളുടെ ഗായകസംഘങ്ങള്‍ ആലപിച്ച കരോള്‍ ഗാനങ്ങള്‍, യൂത്ത് ക്വയര്‍ ബാന്‍ഡിന്റെ വാദ്യോപകരണ സംഗീതം, സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവക അവതരിപ്പിച്ച തിരുജനന നാടകം എന്നിവ അവിസ്മരണീയമായി.
റവ.ഫാ.ഡോ.രാജു വര്‍ഗീസ്, റവ.ഫാ.ഡോ.വര്‍ഗീസ് എം.ഡാനിയേല്‍, റവ.ഫാ.അഗസ്റ്റിന്‍ എ.മംഗലത്ത്, റവ.ഫാ.മാത്യു തോമസ്, റവ.ഫാ.തോമസ് മാത്യു, റവ.സാന്‍ നൈനാന്‍, റവ.സന്തോഷ് ജോസഫ്, റവ.പോള്‍ രാജന്‍, പ്രസാദ് ഈശോ, ജുവാന്‍ പണിക്കര്‍, ആനി സാമുവേല്‍, ജേക്കബ് ജോര്‍ജ്, ഷൈന്‍ ജേക്കബ് (സെക്രട്ടറി), അജിത് വട്ടശേരില്‍ (ജോയിന്റ് സെക്രട്ടറി), സജി എം.പോത്തന്‍ (ട്രഷറര്‍) എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഷാജി രാമപുരം


Other News

 • വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച.
 • മെക്‌സിക്കോ അതിര്‍ത്തിയില്‍ ഇന്ത്യക്കാരിയായ ആറുവയസ്സുകാരിയ്ക്ക് ദാരുണ അന്ത്യം
 • വൈ​റ്റ്​​ഹൗ​സ്​ വ​ക്​​താ​വ്​ സാ​റ സാ​ൻ​ഡേ​ഴ്​​സ്​ സ്​​ഥാ​ന​മൊ​ഴി​യു​ന്നു
 • അ​സാ​ൻ​ജി​നെ യു.​എ​സി​ലേ​ക്ക്​ നാ​ടു​ക​ട​ത്തും; ഉ​ത്ത​ര​വി​ൽ ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഒ​പ്പു​വെ​ച്ചു
 • അഭിവന്ദ്യകര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്‍ഡ്രിയ്ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
 • കേരളകോണ്‍ഗ്രസ് ചെയര്‍മാനായി സി.എഫ് തോമസ് എംഎല്‍എ വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പിജെ ജോസഫ്
 • മെക്​സികോക്ക്​ മേൽ അഞ്ച്​ ശതമാനം അധിക നികുതി ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിച്ചുവെന്ന്​ ട്രമ്പ്‌
 • 'ന്യൂ സ്റ്റാർട്ട്' ആണവ കരാറിൽനിന്ന് പിൻമാറുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്
 • ആമസോണ്‍ സി.ഇ.ഒ യുടെ കോണ്‍ഫറന്‍സ് സ്റ്റേജില്‍ കയറി ഇന്ത്യന്‍ വംശജ തടസപ്പെടുത്തി
 • ഇന്ത്യ കാത്തലിക് അസോ. ഓഫ് അമേരിക്കയുടെ വാര്‍ഷികം ആഘോഷിച്ചു
 • ഡാളസില്‍ ശിവഗിരി ആശ്രമ ശാഖയുടെ ശിലാന്യാസ കര്‍മ്മം ഓഗസ്റ്റ് 17 ന്
 • Write A Comment

   
  Reload Image
  Add code here