ഫേസ് ടൈമിലെ സാങ്കേതിക പിഴവ് കണ്ടെത്തിയ കൗമാരപ്രായക്കാരന് ആപ്പിളിന്റെ വമ്പന്‍ കാഷ് പ്രൈസ്

Sat,Feb 09,2019


ന്യൂയോര്‍ക്ക്: ഫേസ് ടൈം വീഡിയോ കോളിംഗ് സംവിധാനത്തില്‍ സാങ്കേതിക സുരക്ഷാ പിഴവ് കണ്ടെത്തിയ അമേരിക്കക്കാരനായ കൗമാരപ്രായക്കാരന് ആപ്പിളിന്റെ വകന് വമ്പന്‍ കാഷ് പ്രൈസ് സമ്മാനം. 14 വയസുകാരന്‍ ഗ്രന്റ് തോംപസ്ണു നല്‍കിയ കാഷ് പ്രൈസ് എത്രയാണെന്ന് കമ്പനി വെളിപ്പെടുത്തിയില്ല. തോംപ്‌സന്റ് പഠന ചെലവ് ഉള്‍പ്പെടെയുള്ള സമ്മാനമാണ് കമ്പനി നല്‍കിയതെന്ന് പറയപ്പെടുന്നു.
ഫേസ് ടൈമില്‍ വീഡിയോ കോള്‍ നടത്തുമ്പോള്‍ അത് സ്വീകരിക്കുന്ന വ്യക്തി കോള്‍ നിരസിച്ചാലും വിളിക്കുന്നയാള്‍ക്ക് വിളിച്ചയാളുടെ സംസാരം കേള്‍ക്കാന്‍ പറ്റുന്ന സാങ്കേതിക തകരാറാണ് ഉണ്ടായിരുന്നത്. കൂട്ടുകാരുമായി ഫോര്‍ട്ട്‌നൈറ്റ് ഗെയിമിന്റെ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുവാന്‍ തോംപ്‌സണ്‍ ഫേസ് ടൈം ഉപയോഗിച്ചപ്പോഴാണ് സാങ്കേതിക പിഴവ് കൗമാരപ്രായക്കാരന്റെ ശ്രദ്ധയില്‍ പെട്ടത്. ആപ്പിള്‍ കമ്പനിയെ തോംപസ്ണും അമ്മയും ചേര്‍ന്നാമ് വിവരം ധരിപ്പിച്ചത്. പിഴവ് ഗുരുതരമാണെന്നു മനസിലാക്കിയ കമ്പനി അത് പരിഹരിക്കുന്നതു വരെ ഫേസ് ടൈമിന്റെ പുതിയ ഫീച്ചര്‍ സംവിധാനം നിറുത്തിവച്ചിരുന്നു. പിഴവ് കണ്ടുപിടച്ചതിന്റെ ക്രെഡിറ്റ് അരിസോണയിലെ കറ്റാലിനയില്‍ നിന്നുള്ള തോംപസ്ണ്‍ എന്ന കൗമാരപ്രായക്കാരനാണെന്ന് ആപ്പിള്‍ വ്യക്തമാക്കി.
ആപ്പിളിന്റെ മാക്കോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പാസ്‌വേര്‍ഡ് മോഷ്ടിക്കുന്നതിനുള്ള സാധ്യതയുണ്ടെന്നും എന്നാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്നും ജര്‍മന്‍ ബഗ് ഹണ്ടറായ ലിനുസ് ഹെന്‍സെ പറഞ്ഞു. നിലവില്‍ ഫോണുകളിലുള്ള ഓപ്പറേറ്റിംഗ് സംവിധാനത്തിലെ ബഗ്ഗുകള്‍ കണ്ടുപിടിക്കുന്നതിനു മാത്രമാണ് ആപ്പിള്‍ കമ്പനി പ്രതിഫലം നല്‍കുന്നത്.


Other News

 • ആണവ സാങ്കേതിക വിദ്യ സൗദിക്കു കൈമാറാനുള്ള ട്രമ്പ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ ജനപ്രതിനിധി സഭ അന്വേഷണത്തിന്
 • സൗത്ത് ഫ്‌ളോറിഡ നവകേരളയ്ക്ക് നവസാരഥികള്‍
 • ഇന്ത്യ കാത്തലിക് അസോ. ഓഫ് അമേരിക്കയുടെ വാര്‍ഷികം നടത്തി
 • വൈറ്റ്ഹൗസ് പിടിക്കാന്‍ വീണ്ടും ബേര്‍ണി സാന്‍ഡേഴ്‌സ്; നോമിനേഷന്‍ നേടിയാല്‍ ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ഥി എന്ന ഖ്യാതിക്ക് അര്‍ഹനാകും
 • ഹൂസ്റ്റണില്‍ ഇന്ത്യന്‍ ദമ്പതികള്‍ വെടിയേറ്റു മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം
 • ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്
 • ഹൂസ്റ്റണില്‍ ഗുരുമന്ദിരം യാഥാര്‍ഥ്യമാകുന്നു
 • മലയാളം സൊസൈറ്റി സമ്മേളനം നടത്തി
 • ട്രമ്പിനെ പുറത്താക്കാന്‍ എഫ്.ബി.ഐ - ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉന്നതര്‍ ആലോചന നടത്തിയെന്ന് ആരോപണം; അന്വേഷണം നടത്തുമെന്ന് സെനറ്റ് കമ്മിറ്റി ചെയര്‍മാന്‍
 • പിടിയിലായ ഐ.എസ് ഭീകരരെ യൂറോപ്യന്‍ രാജ്യങ്ങള്‍ വിചാരണയ്ക്ക് വിധേയമാക്കണമെന്ന് ട്രമ്പ്
 • വെനസ്വേലയിലേക്ക് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ദുരിതാശ്വാസ സഹായങ്ങള്‍ എത്തിച്ചു തുടങ്ങി
 • Write A Comment

   
  Reload Image
  Add code here