സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Wed,Mar 13,2019


ഹൂസ്റ്റണ്‍: അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ ഉണര്‍വും, കൂട്ടായ്മയും വളര്‍ത്താന്‍ ലക്ഷ്യമിടുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിച്ചു വരുന്നു. 'മാര്‍ത്തോമ്മ മാര്‍ഗം വിശുദ്ധിയിലേക്കുള്ള മാര്‍ഗം' എന്ന ആപ്താവക്യത്തെ അടിസ്ഥാനപ്പെടുത്തി നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ തങ്ങള്‍ പിന്തുടര്‍ന്ന വിശ്വാസ പൈതൃകത്തില്‍ ആഴപ്പെടുന്നതിനും, പരസ്പരമുള്ള ഇഴയടുപ്പം വര്‍ധിപ്പിക്കുന്നതിനും, ഒരു വലിയ വിശ്വാസ സമൂഹത്തിന്റെ ഭാഗമാണ് തങ്ങളെന്ന അഭിമാനബോധം പകര്‍ന്നു നല്‍കുന്നതിനും സഹായിക്കുമെന്ന് കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ കൂടിയായ ഷിക്കാഗോ സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് പ്രസ്താവിച്ചു. കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ വിശദീകരിക്കുന്നതിന് സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളി ഓഡിറ്റോറിയത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ തീയതികളില്‍ ഹൂസ്റ്റണിലെ ഹില്‍ട്ടന്‍ അമേരിക്കാസ് ഹോട്ടല്‍ സമുച്ചയത്തിലാണ് കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ ദേവാലയം ആതിഥേയത്വം വഹിക്കുന്ന കണ്‍വന്‍ഷനില്‍ എല്ലാ പ്രായക്കാര്‍ക്കും വേണ്ട കാര്യപരിപാടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഷിക്കാഗോ രൂപതയുടെ കീഴിലുള്ള 46 ഇടവകകളില്‍ നിന്നും, നാല്‍പതിലധികം മിഷനുകളില്‍ നിന്നുമായി അയ്യായിരിത്തോളം പേരെയാണ് കണ്‍വന്‍ഷന് പ്രതീക്ഷിക്കുന്നത്. രജിസ്‌ട്രേഷന്‍ മികച്ച രീതിയില്‍ പുരോഗമിച്ചിട്ടുള്ള സാഹചര്യത്തില്‍ ഹില്‍ട്ടണ്‍ അമേരിക്കാസിനു പുറമേ തൊട്ടടുത്തുള്ള മാരിയറ്റ് മാര്‍ക്കി ഹോട്ടലിലും താമസ സൗകര്യത്തിനുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കി വരുന്നു. മാര്‍ച്ച് 31 ന് രജിസ്‌ട്രേഷന്‍ അവസാനിക്കും.
2001 ല്‍ ഷിക്കാഗോ സീറോ മലബാര്‍ രൂപത സ്ഥാപിതമായിതിനു ശേഷം വിശ്വാസ പ്രഘോഷണത്തില്‍ വലിയ വളര്‍ച്ച നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മാര്‍ ആലപ്പാട്ട് പറഞ്ഞു. പൂര്‍വികരാല്‍ അണയാതെ സൂക്ഷിച്ച വിശ്വസദീപ്തി കൂടുതല്‍ ജ്വലിപ്പിക്കുവാനും, സഭാ പാരമ്പര്യം വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാനുമുള്ള അവസരമാണ് അതുവഴി ലഭിച്ചത്. എഴുപതോളം വൈദികര്‍ രൂപതയില്‍ അജപാലന ചുമതല നിര്‍വഹിക്കുന്നുണ്ടെന്നും ഇതില്‍ രണ്ടു പേര്‍ അമേരിക്കയില്‍ ജനിച്ചു വളര്‍ന്നവരാണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണെന്നും മാര്‍ ആലപ്പാട്ട് ചൂണ്ടിക്കാട്ടി.
ചതുര്‍ദിന കണ്‍വന്‍ഷനില്‍ രാവിലെ പൊതുവായ പ്രഭാഷണവും ഉച്ചകഴിഞ്ഞ് ഗ്രൂപ്പ് തിരിച്ചുള്ള സെമിനാറുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. ജൂണിയേഴ്‌സ്, യൂത്ത് - കോളജ്, യംഗ് അഡല്‍റ്റ്‌സ്, അഡല്‍റ്റ്‌സ് ആന്‍ഡ് സീനിയേഴ്‌സ് എന്നിങ്ങനെ നാലു ഗ്രൂപ്പുകളായി തിരിച്ചാവും സെമിനാറുകള്‍ ഒരുക്കുക. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഗാല്‍വസ്റ്റണ്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഡാനിയേല്‍ ദിനാര്‍ദോ, മാര്‍ ജോസഫ് പാംബ്ലാനി, ബിഷപ് തോമസ് തറയില്‍ തുടങ്ങിയ ആത്മീയാചാര്യന്മാര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതാണ്. ഡിട്രോയിറ്റിലെ കല്‍ദായ കാത്തലിക് ചര്‍ച്ച് ബിഷപ് ഫ്രാന്‍സിസ് കല്‍ബാ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തും. ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട്, മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിന്‍ കുര്യന്‍ ജോസഫ്, ഫോര്‍ട്ടബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി.ജോര്‍ജ് തുടങ്ങിയവരും കണ്‍വന്‍ഷന്‍ വേദിയിലെത്തുന്നുണ്ട്. വിവിധ വിഷയങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള വിദഗ്ധരാവും സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കുക. കണ്‍വന്‍ഷന്റെ വിജയത്തിനായി 29 കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
പത്രസമ്മേളനത്തില്‍ കണ്‍വന്‍ഷന്‍ കണ്‍വനീറും സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന വികാരിയുമായ ഫാ.കുര്യന്‍ നെടുവേലിചാലുങ്കല്‍, ജോയിന്റ് കണ്‍വീനര്‍ ഫാ.രാജീവ് വലിയവീട്ടില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടര്‍ കുടച്ചച്ചിറ, വൈസ് ചെയര്‍മാന്മാരായ ബാബു മാത്യു, ജോസ് മണക്കളം, സെക്രട്ടറി പോള്‍ തേലയ്ക്കാപ്പള്ളി, വിവിധ കമ്മിറ്റി ചെയര്‍മാന്മാരായ സണ്ണി ടോം (മീഡിയ ആന്‍ഡ് മാര്‍ക്കറ്റിംഗ്), സുനില്‍ കുര്യന്‍ (രജിസ്‌ട്രേഷന്‍), ബോസ് കുര്യന്‍ (ഫിനാന്‍സ്), ഇവന്റ് കോ ഓര്‍ഡിനേറ്റര്‍ അനീഷ് സൈമണ്‍ എന്നിവരും പങ്കെടുത്തിരുന്നു.


Other News

 • ഒബാമയുടെ ഭരണകാലത്ത് സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അലന്‍ ക്രൂഗര്‍ വിടവാങ്ങി
 • ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'നിസ്‌കാര നിര'യുമായി ന്യൂസീലന്‍ഡ് എംബ്ലം
 • റവ.ഫിലിപ്പ് ഫിലിപ്പിന് യാത്രയയപ്പു നല്‍കി
 • ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് ലീല മാരേട്ട്
 • വ്യാജ വിവാഹ റാക്കറ്റ് നടത്തിയ ഇന്ത്യക്കാരന്‍ ഫ്‌ളോറിഡയില്‍ അറസ്റ്റില്‍
 • ന്യൂ​സി​ല​ൻ​ഡ്​ ഭീ​ക​രാ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യ​ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ച്​ പ്ര​സി​ഡ​ൻ​റ്​ ട്രമ്പ്‌
 • നി​യോ​മി റാ​വു ഡി.​സി സ​ർ​ക്യൂ​ട്ട്​ അ​പ്പീ​ൽ കോ​ട​തി ജ​ഡ്​​ജി
 • 737 മാക്‌സ് വിമാനങ്ങളുടെ സോഫ്റ്റ് വെയര്‍ അപ്ഗ്രഡേഷന്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടത്തുമെന്ന് ബോയിംഗ് കമ്പനി
 • ആണവ പരീക്ഷണം; കിം വാക്കു പാലിക്കുമെന്ന് കരുതുന്നതായി മൈക്ക് പോമ്പിയോ
 • സി.ബി.എസിന്റെ ടാലന്റ് ഷോ 'വേള്‍ഡ് ബെസ്റ്റില്‍' ചിന്ന ഇന്ത്യന്‍ സംഗീതവാദ്യ പ്രതിഭ കിരീടം നേടി; കീശയിലാക്കായത് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം
 • 'സമാധാനത്തിനുള്ള സുവര്‍ണാവസരം അമേരിക്ക നഷ്ടപ്പെടുത്തി '; നിരായുധീകരണ ചര്‍ച്ചകള്‍ നിറുത്തി മിസൈല്‍ പരീക്ഷണം തുടര്‍ന്നേക്കും: ഉത്തരകൊറിയ
 • Write A Comment

   
  Reload Image
  Add code here