ലോകത്തില്‍ ഏറ്റവും വലിയ 'ചിറകുകളുള്ള' വിമാനം കന്നി പറക്കല്‍ നടത്തി

Sun,Apr 14,2019


ലോസാഞ്ചലസ്: ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങളുടെ ലോഞ്ചിംഗ് പാഡായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ 'ചിറകുകളുള്ള' വിമാന കന്നി പറക്കല്‍ വിജയകരമായി നടത്തി. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പരേതനായ പോള്‍ അലന്‍ 2011 ല്‍ സ്ഥാപിച്ച സ്ട്രാറ്റോലോഞ്ച് എന്ന കമ്പനിയാണ് ഈ വിമാനം നിര്‍മിച്ചിരിക്കുന്നത്.
പ്രഥമ യാത്രയില്‍ 15000 അടി ഉയരത്തില്‍ പറന്ന വിമാനം മണിക്കൂറില്‍ 170 മൈല്‍ വേഗം ആര്‍ജിച്ചിരുന്നു. വിമാനത്തിന്റെ ചിറകുകളുടെ നീളം 385 അടിയാണ്. അമേരിക്കന്‍ ഫുട്‌ബോള്‍ ഫീല്‍ഡിന്റെ നീളമാണിത്.
പത്തു കിലോമീറ്റര്‍ പറത്തി വിമാനത്തില്‍ നിന്ന് ഉപഗ്രഹങ്ങള്‍ ലോഞ്ച് ചെയ്യുക എന്ന പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കരയില്‍ നിന്ന് റോക്കറ്റുകള്‍ വഴി ഉപഗ്രഹം വിക്ഷേപിക്കുന്നതിനേക്കാള്‍ വളരെ ചെലവു കുറഞ്ഞതാകും ഇതെന്ന് വിലയിരുത്തപ്പെടുന്നു. വിമാനം പറത്തിയതിനെ 'അതിശയകരം' എന്നാണ് പൈലറ്റ് ഇവാന്‍ തോമസ് വിശേഷിപ്പിച്ചത്.


Other News

 • ശ്രീലങ്ക സ്‌ഫോടനം; ചാവേറുകളായ സഹോദരന്മാരുടെ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു
 • വൈറ്റ്ഹൗസിലേക്ക് മത്സരിക്കാന്‍ ജോ ബൈഡനും; മുന്‍ വൈസ് പ്രസിഡന്റിന് ഇത് മൂന്നാമത്തെ ശ്രമം
 • കറുത്ത വര്‍ഗക്കാരനെ ട്രക്കിനു പിന്നില്‍ കെട്ടിയിട്ട് വലിച്ചിഴച്ച് കൊലപ്പെടുത്തിയ കേസില്‍ വെള്ളക്കാരനായ സൂപ്പര്‍മാസിസ്റ്റിന്റെ വധശിക്ഷ നടപ്പാക്കി
 • റവ.വിജു വര്‍ഗീസിന് യാത്രയപ്പ് നല്‍കി
 • വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
 • ഷിക്കാഗോ ഗീതാ മണ്ഡലത്തില്‍ വിഷു ആഘോഷിച്ചു
 • വിസ കാലാവധി കഴിഞ്ഞും യു.എസില്‍ തുടരുന്നവര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിക്കാന്‍ നീക്കം
 • പെണ്‍കുട്ടിയെ അടിമ വേല ചെയ്യിപ്പിച്ചു; ഗിനിയ മുന്‍ പ്രസിഡന്റിന്റെ മകനും ഭാര്യയ്ക്കും യു.എസില്‍ തടവ്
 • കേരള ക്രിക്കറ്റ് ലീഗ് അഞ്ചാം സീസണ്‍ തുടങ്ങുന്നു
 • ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ കുടുംബ സംഗമം
 • റവ.ഫിലിപ്പ് ഫിലിപ്പിന് യാത്രയപ്പ് നല്‍കി
 • Write A Comment

   
  Reload Image
  Add code here