ഗള്‍ഫ് ഓഫ് ഒമാനില്‍ നാല് ഓയില്‍ ടാങ്കറുകള്‍ക്ക് സ്‌ഫോടനത്തില്‍ നാശം; ഇറാനാണ് പിന്നിലെന്ന് അമേരിക്ക

Tue,May 14,2019


വാഷിംഗ്ടണ്‍ ഡി സി: ഗള്‍ഫ് ഓഫ് ഒമാനില്‍, യു.എ.ഇ യുടെ ജലാതിര്‍ത്തിയില്‍ വച്ച് നാല് എണ്ണ ടാങ്കറുകള്‍ക്ക് സ്‌ഫോടനത്തില്‍ നാശമുണ്ടായത് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കുന്നതിനു കാരണമായി. ഇറാനോ അവരെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളോ ആണ് സ്‌ഫോടനത്തിനു പിന്നിലെന്ന് അമേരിക്കന്‍ അന്വേഷകര്‍ കുറ്റപ്പെടുത്തി. സ്‌ഫോടനത്തെ തുടര്‍ന്ന് എല്ലാ ടാങ്കറുകളിലും വലിയ ദ്വാരങ്ങള്‍ ഉണ്ടായതായി സംഭവത്തെപ്പറ്റി അന്വേഷിച്ച മിലിട്ടറി വിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തിനു പിന്നില്‍ ഇറാനാണെന്ന് തെളിവുകളൊന്നുമില്ല. നാശനഷ്ടം വന്ന രാജ്യങ്ങള്‍ ഇതുവരെ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. ആഗോള എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നു പോകുന്ന ഹോര്‍മുസ് കടലിടുക്കിന് സമീപത്തു വച്ച് സ്‌ഫോടനം ഉണ്ടായതു കൊണ്ടും, ഇറാന്‍ ഇവിടെ അതിര്‍ത്തി പങ്കിടുന്നതു കൊണ്ടും വിരലുകള്‍ അവര്‍ക്കു നേരെയാണ് ഉയരുന്നത്. ഈ ജലപാത ഉപയോഗിക്കുന്നതിനു തങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ ജലപാത അടച്ചിടുമെന്ന് ഇറാന്‍ കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഗള്‍ഫിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതിനു പുറമേ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു നല്‍കിയിരുന്ന ഇളവ് പിന്‍വലിക്കുകയും ചെയ്തിരുന്നു.
ഫജൈറ തുറമുഖത്തിനു സമീപം വച്ചാണ് ടാങ്കറുകള്‍ സ്‌ഫോടന്തതിന് ഇരയായതെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. തങ്ങളുടെ രണ്ടു ടാങ്കറുകള്‍ക്ക് കാര്യമായ നാശം സഭവിച്ചതായി സൗദി അറിയിച്ചു. ഇതിലൊന്ന് അമേരിക്കയിലേക്ക് സഞ്ചരിക്കുന്നതായിരുന്നു. നോര്‍വേ യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു ടാങ്കറിനും, യു.എ.ഇ പതാക വഹിച്ചിരുന്ന മറ്റൊരു ടാങ്കറിനുമാണ് സ്‌ഫോടനത്തില്‍ നാശം സംഭവിച്ചിട്ടുള്ളത്.


Other News

 • പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് കാഹളമുയരുമ്പോള്‍ പൗരത്വമെടുക്കാന്‍ ഇന്ത്യക്കാര്‍ തിരക്കു കൂട്ടുന്നു
 • മെയ് മാസം ന്യൂയോര്‍ക്കില്‍ മലയാള പൈതൃക മാസം; മാര്‍ത്തോമ്മ സഭയ്ക്ക് ന്യൂയോര്‍ക്ക് സെനറ്റില്‍ ആദരം
 • എക്യൂമെനിക്കല്‍ വോളീബോള്‍ ടൂര്‍ണമെന്റ്; സെന്റ് ജോസഫ് ബ്ലൂ ടീം ചാമ്പ്യന്മാര്‍
 • തോമസ് ചാഴികാടനെ അഭിനന്ദിച്ചു
 • ഹൂസ്റ്റണിലെ ഗുരുദേവ മന്ദിരത്തിന്റെ സമര്‍പ്പണം ജൂണ്‍ രണ്ടിന്
 • മോഡിയെ അഭിനന്ദിച്ച് ട്രമ്പ്; ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ വലിയ കാര്യങ്ങള്‍ വരാനിരിക്കുന്നുവെന്ന് ട്വീറ്റ്
 • അമേരിക്കയില്‍ മെയില്‍ വിതരണത്തിന് സെല്‍ഫ് ഡ്രൈവിംഗ് ട്രക്കുകള്‍ പരീക്ഷിച്ചു തുടങ്ങി
 • ജെറോഷ് ജേക്കബ് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാജ്വേറ്റ്
 • 17 വയസ്; ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ കഴിഞ്ഞ് പതിനൊന്നാം ദിവസം ഹാര്‍വാഡ് ഗ്രാജ്വേഷന്‍
 • മൊഴി നല്‍കാന്‍ ഹാജരാകണമെന്ന ഹൗസ് കമ്മിറ്റിയുടെ ഉത്തരവ് വൈറ്റ്ഹൗസ് മുന്‍ കോണ്‍സല്‍ അവഗണിച്ചു; ഇത്തരം ഉത്തരവുകള്‍ തടയുമെന്ന് ട്രമ്പ്
 • മാതൃദിനാഘോഷവും പുതുക്കിപ്പണിത മാപ്പ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും നടത്തി
 • Write A Comment

   
  Reload Image
  Add code here