അലബാമയില്‍ ഗര്‍ഭഛിദ്ര നിരോധന ബില്‍ പാസാക്കി

Wed,May 15,2019


അലബാമ(യുഎസ്) : അലബാമയില്‍ ഗര്‍ഭഛിദ്രത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ബില്ലിന് അംഗീകാരം.
ഏതു സാഹചര്യത്തില്‍ ഗര്‍ഭിണിയായാലും ഗര്‍ഭഛിദ്രം പാടില്ലെന്ന നിയമത്തിനാണ് ജനപ്രതിനിധികള്‍ ഭൂരിപക്ഷ അംഗീകാരം നല്‍കിയത്. 25 അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ടു ചെയ്തപ്പോള്‍ ബലാത്സംഗം, വ്യഭിചാരം എന്നീ സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കണം എന്നു ഭേദഗതി ഉന്നയിച്ച് ആറു പേര്‍ ബില്ലിനെ എതിര്‍ത്തു.
ഭേദഗതികള്‍ അംഗീകരിക്കാതെയാണ് ബില്‍ പാസാക്കിയത്. ബില്‍ ഇനി അംഗീകാരത്തിനായി റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ കെയ് ഐവിയുടെ അടുത്തേക്ക് അയക്കും. ബില്ലില്‍ ഒപ്പുവെയ്ക്കുമോ ഇല്ലയോ എന്നതു സംബന്ധിച്ച് ഗവര്‍ണര്‍ നിലപാട് അറിയിച്ചിട്ടില്ല. അതേ സമയം ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്ന നിലപാടാണ് ഗവര്‍ണര്‍ക്കുമുള്ളത്.
ഗര്‍ഭഛിദ്രാവകാശങ്ങള്‍ നിര്‍ത്തലാക്കുന്ന നിയമങ്ങള്‍ യുഎസിലെ 16 ഓളം സ്‌റ്റേറ്റുകളില്‍ ഇതിനകം അവതരിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. അതേ സമയം ഇത് സ്ത്രീകളുടെ വ്യക്തിപരമായ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റാണെന്ന് ആരോപിച്ച് പ്രമുഖ ഹോളിവുഡ് നടി അലീസ മിലാനോ അടക്കം നിരവധിപേര്‍ രംഗത്തുവന്നിട്ടുണ്ട്.


Other News

  • പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് കാഹളമുയരുമ്പോള്‍ പൗരത്വമെടുക്കാന്‍ ഇന്ത്യക്കാര്‍ തിരക്കു കൂട്ടുന്നു
  • മെയ് മാസം ന്യൂയോര്‍ക്കില്‍ മലയാള പൈതൃക മാസം; മാര്‍ത്തോമ്മ സഭയ്ക്ക് ന്യൂയോര്‍ക്ക് സെനറ്റില്‍ ആദരം
  • എക്യൂമെനിക്കല്‍ വോളീബോള്‍ ടൂര്‍ണമെന്റ്; സെന്റ് ജോസഫ് ബ്ലൂ ടീം ചാമ്പ്യന്മാര്‍
  • തോമസ് ചാഴികാടനെ അഭിനന്ദിച്ചു
  • ഹൂസ്റ്റണിലെ ഗുരുദേവ മന്ദിരത്തിന്റെ സമര്‍പ്പണം ജൂണ്‍ രണ്ടിന്
  • മോഡിയെ അഭിനന്ദിച്ച് ട്രമ്പ്; ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ വലിയ കാര്യങ്ങള്‍ വരാനിരിക്കുന്നുവെന്ന് ട്വീറ്റ്
  • അമേരിക്കയില്‍ മെയില്‍ വിതരണത്തിന് സെല്‍ഫ് ഡ്രൈവിംഗ് ട്രക്കുകള്‍ പരീക്ഷിച്ചു തുടങ്ങി
  • ജെറോഷ് ജേക്കബ് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാജ്വേറ്റ്
  • 17 വയസ്; ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ കഴിഞ്ഞ് പതിനൊന്നാം ദിവസം ഹാര്‍വാഡ് ഗ്രാജ്വേഷന്‍
  • മൊഴി നല്‍കാന്‍ ഹാജരാകണമെന്ന ഹൗസ് കമ്മിറ്റിയുടെ ഉത്തരവ് വൈറ്റ്ഹൗസ് മുന്‍ കോണ്‍സല്‍ അവഗണിച്ചു; ഇത്തരം ഉത്തരവുകള്‍ തടയുമെന്ന് ട്രമ്പ്
  • മാതൃദിനാഘോഷവും പുതുക്കിപ്പണിത മാപ്പ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും നടത്തി
  • Write A Comment

     
    Reload Image
    Add code here