എക്യൂമെനിക്കല്‍ വോളീബോള്‍ - ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്

Wed,May 15,2019


ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വോളീബോള്‍, ബാസ്‌കറ്റ്‌ബോള്‍ ടൂര്ണമെന്റുകള്‍ക്കു തുടക്കം കുറിയ്ക്കുന്നു.
മെയ് 18 ശനിയാഴ്ച രാവിലെ 8 മണിക്കാരംഭിയ്ക്കുന്ന വോളീബോള്‍ ടൂര്‍ണമെന്റ് വൈകുന്നേരം എട്ടിനു സമാപിക്കും. ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തോടു ചേര്‍ന്നുള്ള ട്രിനിറ്റി സെന്ററിലാണ് ( 5810, Almeda Genoa Rd, Houston, TX 77048) ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്. ഹൂസ്റ്റണിലെ വിവിധ ഇടവകകളില്‍ നിന്നു പങ്കെടുക്കുന്ന ടീമുകളില്‍കൂടി ഹൂസ്റ്റണിലെ പ്രശസ്തരായ വോളീബോള്‍ താരങ്ങളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
ജൂണ്‍ 8,9 തീയതികളില്‍ ( ശനി, ഞായര്‍) ട്രിനിറ്റി സെന്ററില്‍ വച്ച് എക്യൂമെനിക്കല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റും നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിച്ചുവരുന്നു.
ജീമോന്‍ റാന്നി


Other News

 • പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് കാഹളമുയരുമ്പോള്‍ പൗരത്വമെടുക്കാന്‍ ഇന്ത്യക്കാര്‍ തിരക്കു കൂട്ടുന്നു
 • മെയ് മാസം ന്യൂയോര്‍ക്കില്‍ മലയാള പൈതൃക മാസം; മാര്‍ത്തോമ്മ സഭയ്ക്ക് ന്യൂയോര്‍ക്ക് സെനറ്റില്‍ ആദരം
 • എക്യൂമെനിക്കല്‍ വോളീബോള്‍ ടൂര്‍ണമെന്റ്; സെന്റ് ജോസഫ് ബ്ലൂ ടീം ചാമ്പ്യന്മാര്‍
 • തോമസ് ചാഴികാടനെ അഭിനന്ദിച്ചു
 • ഹൂസ്റ്റണിലെ ഗുരുദേവ മന്ദിരത്തിന്റെ സമര്‍പ്പണം ജൂണ്‍ രണ്ടിന്
 • മോഡിയെ അഭിനന്ദിച്ച് ട്രമ്പ്; ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ വലിയ കാര്യങ്ങള്‍ വരാനിരിക്കുന്നുവെന്ന് ട്വീറ്റ്
 • അമേരിക്കയില്‍ മെയില്‍ വിതരണത്തിന് സെല്‍ഫ് ഡ്രൈവിംഗ് ട്രക്കുകള്‍ പരീക്ഷിച്ചു തുടങ്ങി
 • ജെറോഷ് ജേക്കബ് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാജ്വേറ്റ്
 • 17 വയസ്; ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ കഴിഞ്ഞ് പതിനൊന്നാം ദിവസം ഹാര്‍വാഡ് ഗ്രാജ്വേഷന്‍
 • മൊഴി നല്‍കാന്‍ ഹാജരാകണമെന്ന ഹൗസ് കമ്മിറ്റിയുടെ ഉത്തരവ് വൈറ്റ്ഹൗസ് മുന്‍ കോണ്‍സല്‍ അവഗണിച്ചു; ഇത്തരം ഉത്തരവുകള്‍ തടയുമെന്ന് ട്രമ്പ്
 • മാതൃദിനാഘോഷവും പുതുക്കിപ്പണിത മാപ്പ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും നടത്തി
 • Write A Comment

   
  Reload Image
  Add code here