കംബൈന്‍ഡ് ആര്‍മി കോളജില്‍മുഖ്യപ്രഭാഷകനായി മലയാളി

Wed,May 15,2019


ഓവര്‍ലാന്‍ഡ് പാര്‍ക്ക് (കാന്‍സസ്): ലോകത്തിലെ 90 ലധികം രാജ്യങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട സൈനിക ഓഫീസര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന അമേരിക്കന്‍ മിലിട്ടറി കേന്ദ്രമായി കംബൈന്‍ഡ് ആര്‍മി കോളജില്‍ ഏഷ്യന്‍ അമേരിക്കന്‍ ഹെറിറ്റേജ് മാസാചരണത്തോടനുബന്ധിച്ചു നടന്ന ആഘോഷത്തില്‍ മുഖ്യപ്രഭാഷകനായത് ഒരു മലയാളി. കാന്‍സസിലെ ഫോര്‍ട്ട് ലെവന്‍വര്‍ത്തിലുള്ള സൈനിക പരിശീലന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖ ഐ.ടി ബിസിനസ് സംരംഭകനും, മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഭരണകാലത്ത് വൈറ്റ്ഹൗസ് അഡൈ്വസറി കമ്മീഷന്‍ അംഗവുമായിരുന്ന ജോസഫ് മേലൂക്കാരനാണ് പ്രഭാഷണം നടത്തിയത്.
അമേരിക്കയില്‍ ശാസ്ത്ര - സാങ്കേതിക മേഖലയിലും, കോര്‍പറേറ്റ് - എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് രംഗത്തും ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് മേലൂക്കാരന്‍ ചൂണ്ടിക്കാട്ടി. ഏഷ്യന്‍ വംശജര്‍ക്കിടിയില്‍ ബാച്ചിലേഴ്‌സ് ബിരുദമുള്ളവരുടെ എണ്ണം ശരാശരി 49 ശതമാനമാണെങ്കില്‍ അമേരിക്കക്കാര്‍ക്കിടയില്‍ ഇത് 28 ശതമാനമാണ്. ഇന്ത്യന്‍ അമേരിക്കക്കാരില്‍ ഇത് 70 ശതമാനത്തോളമാണ്. വിദ്യാഭ്യാസ മേഖലയ്ക്ക് ഇന്ത്യന്‍ നേതാക്കള്‍ നല്‍കിയ പ്രധാന്യമാണ് ഇതിനു കാരണമായതെന്ന് മേലൂക്കാരന്‍ പറഞ്ഞു. ഇന്ത്യയില്‍ ഉയര്‍ന്ന സൈനിക മേധാവികളുടെ പദവികള്‍ അലങ്കരിച്ച മിക്ക ഓഫീസര്‍മാരും ഇവിടെ പരിശീലനം നേടിയവരാണ്.
വൈറ്റ്ഹൗസില്‍ മെയ് ഏഴിന് സംഘടിപ്പിച്ച ഏഷ്യന്‍ ഹെറിറ്റേജ് മാസാചാരണ ആഘോഷത്തിലേക്കും മേലൂക്കാരനെ ക്ഷണിച്ചിരുന്നു. വൈറ്റ്ഹൗസിലെ ചടങ്ങിലും പിന്നീട് വാഷിംഗ്ടണിലെ ട്രമ്പ് ഹോട്ടലില്‍ ഒരുക്കിയ വിരുന്നിലും അദ്ദേഹം പങ്കെടുത്തു.


Other News

 • പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് കാഹളമുയരുമ്പോള്‍ പൗരത്വമെടുക്കാന്‍ ഇന്ത്യക്കാര്‍ തിരക്കു കൂട്ടുന്നു
 • മെയ് മാസം ന്യൂയോര്‍ക്കില്‍ മലയാള പൈതൃക മാസം; മാര്‍ത്തോമ്മ സഭയ്ക്ക് ന്യൂയോര്‍ക്ക് സെനറ്റില്‍ ആദരം
 • എക്യൂമെനിക്കല്‍ വോളീബോള്‍ ടൂര്‍ണമെന്റ്; സെന്റ് ജോസഫ് ബ്ലൂ ടീം ചാമ്പ്യന്മാര്‍
 • തോമസ് ചാഴികാടനെ അഭിനന്ദിച്ചു
 • ഹൂസ്റ്റണിലെ ഗുരുദേവ മന്ദിരത്തിന്റെ സമര്‍പ്പണം ജൂണ്‍ രണ്ടിന്
 • മോഡിയെ അഭിനന്ദിച്ച് ട്രമ്പ്; ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ വലിയ കാര്യങ്ങള്‍ വരാനിരിക്കുന്നുവെന്ന് ട്വീറ്റ്
 • അമേരിക്കയില്‍ മെയില്‍ വിതരണത്തിന് സെല്‍ഫ് ഡ്രൈവിംഗ് ട്രക്കുകള്‍ പരീക്ഷിച്ചു തുടങ്ങി
 • ജെറോഷ് ജേക്കബ് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാജ്വേറ്റ്
 • 17 വയസ്; ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ കഴിഞ്ഞ് പതിനൊന്നാം ദിവസം ഹാര്‍വാഡ് ഗ്രാജ്വേഷന്‍
 • മൊഴി നല്‍കാന്‍ ഹാജരാകണമെന്ന ഹൗസ് കമ്മിറ്റിയുടെ ഉത്തരവ് വൈറ്റ്ഹൗസ് മുന്‍ കോണ്‍സല്‍ അവഗണിച്ചു; ഇത്തരം ഉത്തരവുകള്‍ തടയുമെന്ന് ട്രമ്പ്
 • മാതൃദിനാഘോഷവും പുതുക്കിപ്പണിത മാപ്പ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും നടത്തി
 • Write A Comment

   
  Reload Image
  Add code here