17 മാസമായി ജയിലില്‍ കഴിയുന്ന യുവതി ഗര്‍ഭിണിയായി; ചോദ്യം ചെയ്ത് കുടുംബാംഗങ്ങള്‍

Wed,May 15,2019


റോക്ക്‌ഫോര്‍ഡ് (അലബാമ): അമേരിക്കയിലെ അലബാമയില്‍ 17 മാസമായി ജയിലില്‍ അടയ്ക്കപ്പെട്ടിരുന്ന യുവതി ഗര്‍ഭിണിയായ സംഭവം ചോദ്യം ചെയ്ത് ബന്ധുക്കള്‍ രംഗത്തെത്തി. ജയിലിലായിരുന്ന 26 വയസുള്ള ലറ്റോനി ഡാനിയേല്‍ ഈ മാസം അവസാനം ഒരു കുഞ്ഞിനു ജന്മം നല്‍കാനിരിക്കുകയാണ്. റോക്ക്‌ഫോര്‍ഡിലെ കൂസ ജയിലില്‍ കഴിയവേയാണ് യുവതി ഗര്‍ഭിണിയായത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി ഓര്‍മയില്ലെന്ന് യു.എസ് നാഷണല്‍ ഗാര്‍ഡ് വെറ്ററന്‍ കൂടിയായ ലറ്റോനി പറയുന്നു.
ചുഴലി രോഗത്തിനു വേണ്ടി മയങ്ങാനുള്ള മരുന്നുകള്‍ കൊടുത്ത അവസരത്തില്‍ തന്റെ കക്ഷി മാനഭംഗത്തിന് ഇരയായി എന്ന് കരുതുന്നതായി ലറ്റോനിയുടെ അറ്റോര്‍ണി മികി മക് ഡെമോര്‍ട്ട് പറഞ്ഞു. എന്നാല്‍, ജയിലില്‍ അടയ്ക്കപ്പെടുന്നതു വരെ സഹോദരിക്ക് ചുഴലി രോഗം ഇല്ലായിരുന്നുവെന്ന് ലറ്റോനിയുടെ സഹോദരന്‍ ടെറല്‍ റാന്‍സോ അവകാശപ്പെട്ടു.
സംഭവത്തെപ്പറ്റി അന്വേഷിച്ചു വരികയാണെന്ന് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ജെഫ് വില്‍സ് പറഞ്ഞു. ഒരു വെടിവയ്പു കേസില്‍ കൊലപാതക കുറ്റം ആരോപിക്കപ്പെട്ടാണ് ലറ്റോനി ജയിലിലായത്. ഗര്‍ഭിണിയാണെന്ന് വെളിപ്പെട്ടതോടെ യുവതിയെ മറ്റൊരു ജയിലിലേക്കു മാറ്റി.


Other News

 • പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് കാഹളമുയരുമ്പോള്‍ പൗരത്വമെടുക്കാന്‍ ഇന്ത്യക്കാര്‍ തിരക്കു കൂട്ടുന്നു
 • മെയ് മാസം ന്യൂയോര്‍ക്കില്‍ മലയാള പൈതൃക മാസം; മാര്‍ത്തോമ്മ സഭയ്ക്ക് ന്യൂയോര്‍ക്ക് സെനറ്റില്‍ ആദരം
 • എക്യൂമെനിക്കല്‍ വോളീബോള്‍ ടൂര്‍ണമെന്റ്; സെന്റ് ജോസഫ് ബ്ലൂ ടീം ചാമ്പ്യന്മാര്‍
 • തോമസ് ചാഴികാടനെ അഭിനന്ദിച്ചു
 • ഹൂസ്റ്റണിലെ ഗുരുദേവ മന്ദിരത്തിന്റെ സമര്‍പ്പണം ജൂണ്‍ രണ്ടിന്
 • മോഡിയെ അഭിനന്ദിച്ച് ട്രമ്പ്; ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ വലിയ കാര്യങ്ങള്‍ വരാനിരിക്കുന്നുവെന്ന് ട്വീറ്റ്
 • അമേരിക്കയില്‍ മെയില്‍ വിതരണത്തിന് സെല്‍ഫ് ഡ്രൈവിംഗ് ട്രക്കുകള്‍ പരീക്ഷിച്ചു തുടങ്ങി
 • ജെറോഷ് ജേക്കബ് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാജ്വേറ്റ്
 • 17 വയസ്; ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ കഴിഞ്ഞ് പതിനൊന്നാം ദിവസം ഹാര്‍വാഡ് ഗ്രാജ്വേഷന്‍
 • മൊഴി നല്‍കാന്‍ ഹാജരാകണമെന്ന ഹൗസ് കമ്മിറ്റിയുടെ ഉത്തരവ് വൈറ്റ്ഹൗസ് മുന്‍ കോണ്‍സല്‍ അവഗണിച്ചു; ഇത്തരം ഉത്തരവുകള്‍ തടയുമെന്ന് ട്രമ്പ്
 • മാതൃദിനാഘോഷവും പുതുക്കിപ്പണിത മാപ്പ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും നടത്തി
 • Write A Comment

   
  Reload Image
  Add code here