തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ രൂപീകൃതമായി

Wed,May 15,2019


ഹൂസ്റ്റണ്‍: കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തിന്റെ പേരില്‍ തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ എന്ന പേരില്‍ ടെക്‌സാസിലെ ഹൂസ്റ്റണില്‍ സംഘടന രൂപം കൊണ്ടു. ന്യൂയോര്‍ക്കില്‍ നിന്നും ഹൂസ്റ്റണിലേക്ക് അടുത്തയിടെ കുടിയേറിയ വര്‍ഗീസ് - ഷീല ദമ്പതികളിലൂടെ ഉദിച്ച ഈ ആശയം ഹൂസ്റ്റണില്‍ താമസിക്കുന്ന തൃശൂര്‍ക്കാര്‍ക്ക് വളരെയേറെ പ്രോത്സാഹനമായി. ജോണ്‍സണ്‍, സണ്ണി തോലത്ത്, ജയന്‍ അരവിന്ദാക്ഷന്‍, ഷാജു കരുത്തി, കാട്ടുക്കാരന്‍ ജോണ്‍, ഇമ്മട്ടി പ്രിന്‍സ്, പള്ളത്ത് സണ്ണി എന്നിവരുടെ നിസ്സീമമായ സഹായ സഹകരണത്തോടെ മേയ് 11 നാണ് തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ എന്ന സംഘടന ഉദയം കൊണ്ടത്. വര്‍ഗീസ് - ഷീല ദമ്പതികളുടെ വസതിയില്‍ ് വൈകുന്നേരം 6 മണി മുതല്‍ 10 മണി വരെയായി ക്രമീകരിച്ച മീറ്റ് ആന്‍ഡ് ഗ്രീറ്റ് എന്ന ഈ പരിപാടി അര്‍ദ്ധരാത്രി വരെ നീണ്ടു പോയി.
തൃശൂരിന്റെ അഭിമാനമായ പൂരം ഹൂസ്റ്റണിലും ഒരു ഉത്സവമാക്കാനും കേരളത്തിന്റെ എല്ലാ ആഘോഷങ്ങളും ജാതി, മത, വര്‍ണ, വര്‍ഗ വ്യത്യാസമില്ലാതെ കൊണ്ടാടുവാനും തദവസരത്തില്‍ തീരുമാനിച്ചു. ഷീല ചേരു - പ്രസിഡന്റ്, ജയന്‍ അരവിന്ദാക്ഷന്‍ - വൈസ് പ്രസിഡന്റ്, ബൈജു അമ്പൂക്കന്‍ - സെക്രട്ടറി, ആനി ഷാജു - ജോ.സെകട്ടറി, രൂപേഷ് രാഘവന്‍ - ട്രഷറര്‍, എന്നിവരേയും ജോസ് ഡി പെക്കാട്ടില്‍ - ചെയര്‍, സണ്ണി തോലത്ത് - കോ ചെയര്‍ തുടങ്ങി നിരവധി സാരഥികളെയും ഏകകണ്‌ഠേന തെരഞ്ഞെടുത്തു. രാത്രി 12 മണിക്ക് മദേഴ്‌സ് ഡേയുടെ തുടക്കത്തില്‍ പങ്കെടുത്ത എല്ലാ അമ്മമാര്‍ക്കും വര്‍ണ്ണപുഷ്പങ്ങള്‍ നല്‍കി ആദരിച്ചു.
ശങ്കരന്‍കുട്ടി ഹൂസ്റ്റണ്‍


Other News

 • പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് കാഹളമുയരുമ്പോള്‍ പൗരത്വമെടുക്കാന്‍ ഇന്ത്യക്കാര്‍ തിരക്കു കൂട്ടുന്നു
 • മെയ് മാസം ന്യൂയോര്‍ക്കില്‍ മലയാള പൈതൃക മാസം; മാര്‍ത്തോമ്മ സഭയ്ക്ക് ന്യൂയോര്‍ക്ക് സെനറ്റില്‍ ആദരം
 • എക്യൂമെനിക്കല്‍ വോളീബോള്‍ ടൂര്‍ണമെന്റ്; സെന്റ് ജോസഫ് ബ്ലൂ ടീം ചാമ്പ്യന്മാര്‍
 • തോമസ് ചാഴികാടനെ അഭിനന്ദിച്ചു
 • ഹൂസ്റ്റണിലെ ഗുരുദേവ മന്ദിരത്തിന്റെ സമര്‍പ്പണം ജൂണ്‍ രണ്ടിന്
 • മോഡിയെ അഭിനന്ദിച്ച് ട്രമ്പ്; ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ വലിയ കാര്യങ്ങള്‍ വരാനിരിക്കുന്നുവെന്ന് ട്വീറ്റ്
 • അമേരിക്കയില്‍ മെയില്‍ വിതരണത്തിന് സെല്‍ഫ് ഡ്രൈവിംഗ് ട്രക്കുകള്‍ പരീക്ഷിച്ചു തുടങ്ങി
 • ജെറോഷ് ജേക്കബ് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാജ്വേറ്റ്
 • 17 വയസ്; ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ കഴിഞ്ഞ് പതിനൊന്നാം ദിവസം ഹാര്‍വാഡ് ഗ്രാജ്വേഷന്‍
 • മൊഴി നല്‍കാന്‍ ഹാജരാകണമെന്ന ഹൗസ് കമ്മിറ്റിയുടെ ഉത്തരവ് വൈറ്റ്ഹൗസ് മുന്‍ കോണ്‍സല്‍ അവഗണിച്ചു; ഇത്തരം ഉത്തരവുകള്‍ തടയുമെന്ന് ട്രമ്പ്
 • മാതൃദിനാഘോഷവും പുതുക്കിപ്പണിത മാപ്പ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും നടത്തി
 • Write A Comment

   
  Reload Image
  Add code here