ശശി തരൂരിന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ സ്വീകരണം നല്‍കി

Wed,May 15,2019


സാന്‍ ഫ്രാന്‍സിസ്‌കോ : സിലിക്കണ്‍ വാലി ബേ ഏരിയ യിലെ ഫോമാ, മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക), ബേ മലയാളി സ്‌പോര്‍ട് സ് ആന്‍ഡ് ആര്‍ട്ട് സ് ക്ലബ് എന്നീ മലയാളി സംഘടന കളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് സ്വീകരണം നല്‍കി . സാന്‍ ഹോസെ ക്‌നാനായ കമ്മ്യൂണിറ്റി ഹാളിലാണ് സ്വീകരണം ഒരുക്കിയത്. . കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനാണ് രരൂര്‍ ബേ ഏരിയായില്‍ എത്തിയത്.
കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സ് വോളി ബോള്‍ ക്ലബ് , വേള്‍ഡ് മലയാളി ഫെഡറേഷന്‍ , ഫൊക്കാന , സര്‍ഗ്ഗവേദി, ലയണ്‍സ് ക്ലബ്, ക്‌നാനായ അസോസിയേഷന്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ തുടങ്ങി ബേ ഏരിയയിലെ വ്രിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ശശി തരൂരിനെ വരവേറ്റു . വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ സമൂഹവും സ്വീകരണ ചടങ്ങില്‍ പങ്കുചേര്‍ന്നു .പരമ്പരാഗത രീതിയില്‍ മലയാളി സമൂഹം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ യാണ് അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചത് .വാദ്യക്കാരില്‍ നിന്ന് ചെണ്ട സ്വയം ഏറ്റു വാങ്ങി മറ്റൊരു വാദ്യക്കാരനായി നിന്ന് മേളത്തിന് കൊഴുപ്പേകിയത് സദസ്സില്‍ കൗതുകമുണര്‍ത്തി.
തുടര്‍ന്നുള്ള സമ്മേളനത്തില്‍ നാനാത്വത്തില്‍ ഏകത്വം എന്നത് അതിന്റെ പരിപൂര്‍ണ്ണതയില്‍പ്രാവര്‍ത്തികമാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും സാക്ഷര കേരളത്തിന്റെ പ്രതിനിധിയായി ദേശീയ തലത്തില്‍ സേവനമനുഷ്ഠിക്കുന്നത് ഏറെ അഭിമാനകരമാണെന്നും വള്ളത്തോളിന്റെകവിത ചൊല്ലിക്കൊണ്ട് ശശി തരൂര്‍ ഊന്നി പറഞ്ഞു. പ്രവാസികളായിരിക്കുമ്പോഴും സ്വന്തം രാജ്യത്തോടും ഭാഷയോടും കാണിക്കുന്ന സ്‌നേഹവുംബഹുമാനവും തുടരണമെന്നും ഇന്ത്യന്‍ സമൂഹത്തോട് അദ്ദേഹം ഓര്‍മ്മിപ്പിച്ചു . ഫോമാ ജോയിന്റ് സെക്രട്ടറി സാജു ജോസഫ് , മങ്ക യ്ക്ക് വേണ്ടി പ്രസിഡണ്ട് സജന്‍ മൂലപ്ലാക്കല്‍ , ഫൊക്കാന യെ യും ഡബ്ലിയു എം എഫ് നെയും പ്രതിനിധാനം ചെയ്തത് ഫൊക്കാന വൈസ് പ്രസിഡണ്ട് ഗീത ജോര്‍ജ്ജ് , ബേ മലയാളിക്ക് വേണ്ടി പ്രസിഡണ്ട് ലെബോണ്‍ മാത്യു എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു . ച്രലച്ചിത്ര നിര്‍മ്മാതാവും എഴുത്തുകാരനുമായ തമ്പി ആന്റണി , സാന്‍ഫ്രാന്‍സിസ്‌കോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഫാ. തോമസ് കോര ( സജിയച്ചന്‍ ) തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു . ആന്റണി ഇല്ലിക്കാടന്‍ , മേരി ദാസന്‍ ജോസഫ് , സുഭാഷ് സക്കറിയ , ഷെറി ജോസഫ് , ടോം തരകന്‍ എന്നിവരും പരിപാടിക്ക് നേതൃത്വം നല്‍കി സഹകരിച്ചു.


Other News

 • പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് കാഹളമുയരുമ്പോള്‍ പൗരത്വമെടുക്കാന്‍ ഇന്ത്യക്കാര്‍ തിരക്കു കൂട്ടുന്നു
 • മെയ് മാസം ന്യൂയോര്‍ക്കില്‍ മലയാള പൈതൃക മാസം; മാര്‍ത്തോമ്മ സഭയ്ക്ക് ന്യൂയോര്‍ക്ക് സെനറ്റില്‍ ആദരം
 • എക്യൂമെനിക്കല്‍ വോളീബോള്‍ ടൂര്‍ണമെന്റ്; സെന്റ് ജോസഫ് ബ്ലൂ ടീം ചാമ്പ്യന്മാര്‍
 • തോമസ് ചാഴികാടനെ അഭിനന്ദിച്ചു
 • ഹൂസ്റ്റണിലെ ഗുരുദേവ മന്ദിരത്തിന്റെ സമര്‍പ്പണം ജൂണ്‍ രണ്ടിന്
 • മോഡിയെ അഭിനന്ദിച്ച് ട്രമ്പ്; ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ വലിയ കാര്യങ്ങള്‍ വരാനിരിക്കുന്നുവെന്ന് ട്വീറ്റ്
 • അമേരിക്കയില്‍ മെയില്‍ വിതരണത്തിന് സെല്‍ഫ് ഡ്രൈവിംഗ് ട്രക്കുകള്‍ പരീക്ഷിച്ചു തുടങ്ങി
 • ജെറോഷ് ജേക്കബ് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാജ്വേറ്റ്
 • 17 വയസ്; ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ കഴിഞ്ഞ് പതിനൊന്നാം ദിവസം ഹാര്‍വാഡ് ഗ്രാജ്വേഷന്‍
 • മൊഴി നല്‍കാന്‍ ഹാജരാകണമെന്ന ഹൗസ് കമ്മിറ്റിയുടെ ഉത്തരവ് വൈറ്റ്ഹൗസ് മുന്‍ കോണ്‍സല്‍ അവഗണിച്ചു; ഇത്തരം ഉത്തരവുകള്‍ തടയുമെന്ന് ട്രമ്പ്
 • മാതൃദിനാഘോഷവും പുതുക്കിപ്പണിത മാപ്പ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും നടത്തി
 • Write A Comment

   
  Reload Image
  Add code here