ആദ്യ വെല്ലുവിളി വിജയകരമായി പിന്നിട്ട് കെ.പി.ജോര്‍ജ്

Wed,May 15,2019


ഹൂസ്റ്റണ്‍: മെയ് ആദ്യവാരത്തിന്റെ ഒടുവില്‍ ഫോര്‍ട്ട്‌ബെന്‍ഡ് മേഖലയിലുണ്ടായ കനത്ത പേമാരിയും വെള്ളപ്പൊക്കവും സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ വിജയകരമായി തരണം ചെയ്തതിന്റെ സംതൃപ്തിയിലാണ് ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി.ജോര്‍ജ്. രണ്ടു വര്‍ഷം മുമ്പുണ്ടായ ഹാര്‍വി ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ ഉണ്ടായിരുന്നതു കൊണ്ട് പേമാരി കനത്തപ്പോള്‍ പലരും ആശങ്കയിലായിരുന്നു. പുതുവര്‍ഷത്തില്‍ അധികാരമേറ്റ കെ.പി.ജോര്‍ജ് നേരിട്ട വലിയ വെല്ലുവിളിയായി പേമാരി മാറിയെങ്കിലും, കൗണ്ടി ഭരണകൂടത്തെ സുസജ്ജമായി കര്‍മരംഗത്തിറക്കിക്കൊണ്ട് വാക്കിലും പ്രവൃത്തിയിലും സത്യസന്ധത പുലര്‍ത്തി പ്രതിസന്ധി വിജയകരമായി മറികടന്ന് ജനങ്ങളുടെ വിശ്വാസമാര്‍ജിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 'ഞങ്ങള്‍ ഇവിടെയുണ്ട്. കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നിങ്ങളെ സഹായിക്കുവാന്‍ ഞങ്ങള്‍ ഉണ്ടാകും' എന്ന സന്ദേശമാണ് പ്രതിസന്ധിയുടെ അവസരത്തിലെല്ലാം കൗണ്ടിയിലെ ജനങ്ങള്‍ക്ക് ജോര്‍ജ് നല്‍കിയത്. അത് അക്ഷരാര്‍ഥത്തില്‍ നടപ്പാക്കുകയും ചെയ്തു.
മെയ് ഏഴിന് ഷുഗര്‍ലാന്‍ഡ് മേഖലയില്‍ കുറഞ്ഞ മണിക്കൂര്‍ കൊണ്ട് എട്ടു മുതല്‍ ഒമ്പത് ഇഞ്ചു വരെ മഴയാണ് ലഭിച്ചത്. ഹാര്‍വി സമയത്ത് മൂന്നു ദിവസം കൊണ്ട് ലഭിച്ച മഴയേക്കാള്‍ കൂടുതലായിരുന്നു ഇത്. സാന്‍ ബെര്‍ണാദ്, ബ്രാസോ നദികള്‍ കരകവിഞ്ഞതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. എത്ര ചെറിയ പ്രശ്‌നമാണെങ്കില്‍ കൂടി അത് ശ്രദ്ധിച്ച് ഉചിതമായ നടപടി സ്വീകരിക്കുവാന്‍ കൗണ്ടി ജഡ്ജ് താല്‍പര്യം കാണിച്ചുവെന്ന് പ്രാദേശിക ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ കാര്യങ്ങളും സംബന്ധിച്ച് കൃതമായ അപ്‌ഡേറ്റുകള്‍ നല്‍കാന്‍ കെ.പി.ജോര്‍ജും, എമര്‍ജന്‍സി മാനേജ്‌മെന്റ് അധികൃതരും ശ്രദ്ധിച്ചിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പ്രതിസന്ധി ഘട്ടങ്ങളില്‍ നേതൃരംഗത്തുള്ളവര്‍ ചെയ്യേണ്ടതിന്റെ മാതൃകയായി അത് മാറുകയായിരുന്നു.
പത്രസമ്മേളനങ്ങള്‍ നടത്തി കൃത്യമായ വിവരങ്ങള്‍ നല്‍കുക മാത്രമല്ല, ജനങ്ങള്‍ക്ക് അലര്‍ട്ടുകള്‍ നല്‍കി ജാഗ്രത പാലിക്കുന്നതിനുള്ള നിര്‍ദേശം നല്‍കുന്നതിനും ജോര്‍ജ് നടപടി സ്വീകരിച്ചു. വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറഞ്ഞതിനു ശേഷം അഴുക്കുകളും മറ്റും നീക്കം ചെയ്യുന്നതിനും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടാകുമെന്ന് കൗണ്ടിയിലെ ജനങ്ങള്‍ക്കു നല്‍കിയ വാക്ക് പാലിക്കുന്നതില്‍ കെ.പി.ജോര്‍ജ് ഒരു വീഴ്ചയും വരുത്തിയില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
16 വര്‍ഷം കൗണ്ടിക്കു നേതൃത്വം നല്‍കിയ മുന്‍ കൗണ്ടി ജഡ്ജ് റോബര്‍ട്ട് ഹെബേര്‍ട്ടിന്റെ കാലത്ത് സമാന സാഹചര്യങ്ങള്‍ ഉണ്ടായപ്പോള്‍ അത് ദുരന്തമായി മാറുകയായിരുന്നുവെന്ന് പ്രാദേശിക ഇംഗ്ലീഷ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി എങ്ങിനെയാണ് പെരുമാറേണ്ടതെന്നും, ജനങ്ങളുടെ വിശ്വാസം നേടേണ്ടതുമെന്നതിനുള്ള ഉദാഹരണമായി മാറുവാന്‍ കെ.പി.ജോര്‍ജിന് കഴിഞ്ഞുവെന്നാണ് ഒരു ഇംഗ്ലീഷ് മാധ്യമ പ്രവര്‍ത്തകന്‍ കുറിച്ചത്.


Other News

 • പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് കാഹളമുയരുമ്പോള്‍ പൗരത്വമെടുക്കാന്‍ ഇന്ത്യക്കാര്‍ തിരക്കു കൂട്ടുന്നു
 • മെയ് മാസം ന്യൂയോര്‍ക്കില്‍ മലയാള പൈതൃക മാസം; മാര്‍ത്തോമ്മ സഭയ്ക്ക് ന്യൂയോര്‍ക്ക് സെനറ്റില്‍ ആദരം
 • എക്യൂമെനിക്കല്‍ വോളീബോള്‍ ടൂര്‍ണമെന്റ്; സെന്റ് ജോസഫ് ബ്ലൂ ടീം ചാമ്പ്യന്മാര്‍
 • തോമസ് ചാഴികാടനെ അഭിനന്ദിച്ചു
 • ഹൂസ്റ്റണിലെ ഗുരുദേവ മന്ദിരത്തിന്റെ സമര്‍പ്പണം ജൂണ്‍ രണ്ടിന്
 • മോഡിയെ അഭിനന്ദിച്ച് ട്രമ്പ്; ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ വലിയ കാര്യങ്ങള്‍ വരാനിരിക്കുന്നുവെന്ന് ട്വീറ്റ്
 • അമേരിക്കയില്‍ മെയില്‍ വിതരണത്തിന് സെല്‍ഫ് ഡ്രൈവിംഗ് ട്രക്കുകള്‍ പരീക്ഷിച്ചു തുടങ്ങി
 • ജെറോഷ് ജേക്കബ് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാജ്വേറ്റ്
 • 17 വയസ്; ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ കഴിഞ്ഞ് പതിനൊന്നാം ദിവസം ഹാര്‍വാഡ് ഗ്രാജ്വേഷന്‍
 • മൊഴി നല്‍കാന്‍ ഹാജരാകണമെന്ന ഹൗസ് കമ്മിറ്റിയുടെ ഉത്തരവ് വൈറ്റ്ഹൗസ് മുന്‍ കോണ്‍സല്‍ അവഗണിച്ചു; ഇത്തരം ഉത്തരവുകള്‍ തടയുമെന്ന് ട്രമ്പ്
 • മാതൃദിനാഘോഷവും പുതുക്കിപ്പണിത മാപ്പ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും നടത്തി
 • Write A Comment

   
  Reload Image
  Add code here