സീറോ മലബാർ ദേശീയ കൺവൻഷൻ: ഹൂസ്റ്റണിൽ അവലോകന യോഗം മെയ് 26 ന്

Wed,May 15,2019


ഹൂസ്റ്റൺ : സെന്റ് ജോസഫ് ഫൊറോനായുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ നടക്കുന്ന സീറോ മലബാർ ദേശീയ കൺവൻഷന്റെ തയ്യാറെടുപ്പുകൾ വിജയകരമായി പുരോഗമിക്കുന്നു. അയ്യായിരത്തിൽ പരം വിശ്വാസികൾ സംഗമിക്കുന്ന ഈ വിശ്വാസകൂട്ടായ്‌മയിൽ ഇതിനോടകം നാലായിരത്തിൽപരം വിശ്വാസികൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
ദേശീയ സീറോ മലബാർ സംഗമത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനായി അവലോകന യോഗം മെയ് 26 നു ഹൂസ്റ്റൺ സീറോ മലബാർ ഫൊറോനാ ഓഡിറ്റോറിയത്തിൽ സീറോ മലബാർ രൂപത മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ അധ്യക്ഷതയിൽ ചേരും. മാർ അങ്ങാടിയത്താണ് ദേശീയ കണ്‍വന്‍ഷന്റെ രക്ഷാധികാരി.
യോഗത്തിൽ രൂപതാ സഹായമെത്രാനും കൺവൻഷൻ ജനറൽ കൺവീനറുമായ മാർ ജോയ് ആലപ്പാട്ട്, രൂപതാ ചാൻസലർ ജോണിക്കുട്ടി പുതുശേരി, രൂപതാ യൂത്ത് കോ-ഓർഡിനേറ്റർ ഫാ. പോൾ ചാലിശേരി, ഫൊറോനാ വികാരിയും കൺവൻഷൻ കൺവീനറുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, കോ-കോർഡിനേറ്റർ ഫാ. രാജീവ് വലിയവീട്ടിൽ എന്നിവരും, കൺവൻഷൻ ചെയർമാൻ അലക്സ് കുടക്കച്ചിറ, വൈസ് ചെയർമാൻ ബാബു മാത്യു പുല്ലാട്ട്, ജോസ് മണക്കളം, കൺവൻഷൻ സെക്രട്ടറി പോൾ ജോസഫ് തുടങ്ങി നാല്പതോളം വരുന്ന കമ്മിറ്റികളും, ഇതര സബ് കമ്മറ്റിഭാരവാഹികളും പങ്കെടുക്കും.
കൺവൻഷന്‍റെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തുന്നതിനും ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമാണ് അവലോകന യോഗം. പരിപാടിയുടെ സുഖമമായ നടത്തിപ്പും അതിഥികളുടെ സൗകര്യങ്ങളും ചർച്ച ചെയ്യും. കൺവൻഷന്‍റെ വിജയത്തിപ്പിനായി കഴിഞ്ഞ ഒരു വർഷമായി നൂറോളം വോളണ്ടിയേഴ്‌സ് വിവിധ കമ്മിറ്റികളിൽ അഹോരാത്രം പ്രവർത്തിച്ചുവരുന്നു. അവലോകന യോഗത്തിൽ നിന്നുള്ള തീരുമാനങ്ങൾ ദേശീയ തലത്തിൽ അറിയിക്കുമെന്നു ഫാ. കുര്യൻ നെടുവേലിചാലുങ്കൽ അറിയിച്ചു.
കൺവൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.smnchouston.org എന്ന കൺവൻഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാൻ ഇപ്പോഴും അവസരമുണ്ട്.
മാർട്ടിൻ വിലങ്ങോലിൽ


Other News

 • പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് കാഹളമുയരുമ്പോള്‍ പൗരത്വമെടുക്കാന്‍ ഇന്ത്യക്കാര്‍ തിരക്കു കൂട്ടുന്നു
 • മെയ് മാസം ന്യൂയോര്‍ക്കില്‍ മലയാള പൈതൃക മാസം; മാര്‍ത്തോമ്മ സഭയ്ക്ക് ന്യൂയോര്‍ക്ക് സെനറ്റില്‍ ആദരം
 • എക്യൂമെനിക്കല്‍ വോളീബോള്‍ ടൂര്‍ണമെന്റ്; സെന്റ് ജോസഫ് ബ്ലൂ ടീം ചാമ്പ്യന്മാര്‍
 • തോമസ് ചാഴികാടനെ അഭിനന്ദിച്ചു
 • ഹൂസ്റ്റണിലെ ഗുരുദേവ മന്ദിരത്തിന്റെ സമര്‍പ്പണം ജൂണ്‍ രണ്ടിന്
 • മോഡിയെ അഭിനന്ദിച്ച് ട്രമ്പ്; ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ വലിയ കാര്യങ്ങള്‍ വരാനിരിക്കുന്നുവെന്ന് ട്വീറ്റ്
 • അമേരിക്കയില്‍ മെയില്‍ വിതരണത്തിന് സെല്‍ഫ് ഡ്രൈവിംഗ് ട്രക്കുകള്‍ പരീക്ഷിച്ചു തുടങ്ങി
 • ജെറോഷ് ജേക്കബ് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാജ്വേറ്റ്
 • 17 വയസ്; ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ കഴിഞ്ഞ് പതിനൊന്നാം ദിവസം ഹാര്‍വാഡ് ഗ്രാജ്വേഷന്‍
 • മൊഴി നല്‍കാന്‍ ഹാജരാകണമെന്ന ഹൗസ് കമ്മിറ്റിയുടെ ഉത്തരവ് വൈറ്റ്ഹൗസ് മുന്‍ കോണ്‍സല്‍ അവഗണിച്ചു; ഇത്തരം ഉത്തരവുകള്‍ തടയുമെന്ന് ട്രമ്പ്
 • മാതൃദിനാഘോഷവും പുതുക്കിപ്പണിത മാപ്പ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും നടത്തി
 • Write A Comment

   
  Reload Image
  Add code here