യുഎസില്‍ ഐ.ടി രംഗത്ത് സുരക്ഷാ ഭീഷണി: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രമ്പ്

Wed,May 15,2019


*കമ്പനികളില്‍ ചൈനീസ് ടെലികോം ഉപകരണങ്ങള്‍ നിരോധിച്ചു*
വാഷിംങ്ടണ്‍: വിവര സാങ്കേതിക രംഗത്ത് യുഎസ് കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകള്‍ നേരിടുന്ന സുരക്ഷാഭീഷണിയെ മറികടക്കുന്നതിനായി പ്രസിഡന്റ് ട്രമ്പ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
യുഎസ് കമ്പനികള്‍ വിദേശ ടെലികോം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ട്രമ്പ് എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെച്ചു. സുരക്ഷാ ഭീഷണി പ്രധാനമായും ഉണ്ടാകുന്നത് വിദേശ ടെലികോം ഉപകരണങ്ങളില്‍ നിന്നാണ് എന്നാണ് വിലയിരുത്തല്‍.
പ്രധാനമായും ചൈനീസ് ഉപകരണങ്ങളെയാണ് നിരോധനത്തിലൂടെ ട്രമ്പ് ലക്ഷ്യം വയ്ക്കുന്നത്. അതേ സമയം ചൈനീസ് ടെലികോം ഉപകരണങ്ങള്‍ നിരോധിക്കുകവഴി അമേരിക്കന്‍ ഉപഭോക്താക്കളെയും കമ്പനികളെയുമാണ് ട്രമ്പ് കഷ്ടത്തിലാക്കുന്നതെന്ന് പ്രധാന ചൈനീസ് ടെലികോം ഉപകരണ ഉത്പാദകരായ ഹുവാവെ പ്രതികരിച്ചു.


Other News

 • പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് കാഹളമുയരുമ്പോള്‍ പൗരത്വമെടുക്കാന്‍ ഇന്ത്യക്കാര്‍ തിരക്കു കൂട്ടുന്നു
 • മെയ് മാസം ന്യൂയോര്‍ക്കില്‍ മലയാള പൈതൃക മാസം; മാര്‍ത്തോമ്മ സഭയ്ക്ക് ന്യൂയോര്‍ക്ക് സെനറ്റില്‍ ആദരം
 • എക്യൂമെനിക്കല്‍ വോളീബോള്‍ ടൂര്‍ണമെന്റ്; സെന്റ് ജോസഫ് ബ്ലൂ ടീം ചാമ്പ്യന്മാര്‍
 • തോമസ് ചാഴികാടനെ അഭിനന്ദിച്ചു
 • ഹൂസ്റ്റണിലെ ഗുരുദേവ മന്ദിരത്തിന്റെ സമര്‍പ്പണം ജൂണ്‍ രണ്ടിന്
 • മോഡിയെ അഭിനന്ദിച്ച് ട്രമ്പ്; ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ വലിയ കാര്യങ്ങള്‍ വരാനിരിക്കുന്നുവെന്ന് ട്വീറ്റ്
 • അമേരിക്കയില്‍ മെയില്‍ വിതരണത്തിന് സെല്‍ഫ് ഡ്രൈവിംഗ് ട്രക്കുകള്‍ പരീക്ഷിച്ചു തുടങ്ങി
 • ജെറോഷ് ജേക്കബ് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാജ്വേറ്റ്
 • 17 വയസ്; ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ കഴിഞ്ഞ് പതിനൊന്നാം ദിവസം ഹാര്‍വാഡ് ഗ്രാജ്വേഷന്‍
 • മൊഴി നല്‍കാന്‍ ഹാജരാകണമെന്ന ഹൗസ് കമ്മിറ്റിയുടെ ഉത്തരവ് വൈറ്റ്ഹൗസ് മുന്‍ കോണ്‍സല്‍ അവഗണിച്ചു; ഇത്തരം ഉത്തരവുകള്‍ തടയുമെന്ന് ട്രമ്പ്
 • മാതൃദിനാഘോഷവും പുതുക്കിപ്പണിത മാപ്പ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും നടത്തി
 • Write A Comment

   
  Reload Image
  Add code here