ടെക്‌സാസ് കപ്പ് : ന്യൂയോര്‍ക്ക് ചലഞ്ചേഴ്‌സ് ചാമ്പ്യന്മാര്‍

Tue,May 21,2019


ഡാളസ്: ടെക്‌സാസിലെ മലയാളി സോക്കര്‍ ക്ലബായ ഫുട്‌ബോള്‍ ക്ലബ് ഓഫ് കാരള്‍ട്ടന്റെ (എഫ്‌സിസി) ആഭിമുഖ്യത്തില്‍ നടത്തിയ എട്ടാമത് ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റില്‍ ന്യൂയോര്‍ക്ക് ചലഞ്ചേഴ്‌സ് ചാമ്പ്യരായി. ഡാളസ് ഡയനാമോസാണ് റണ്ണേഴ്‌സ് അപ്പ്. സ്‌കോര്‍ (3 - 2). എഫ്‌സിസി കരോള്‍ട്ടന്‍, ഒക്ലഹോമ യുണൈറ്റഡ് എന്നിവര്‍ സെമി ഫൈനലില്‍ പുറത്തായി.
സുമിന്‍ രവീന്ദ്രന്‍ (എം.വി.പി ന്യൂയോര്‍ക്ക്), ജെസ്റ്റസ് ആന്റോ (ഗോള്‍ഡന്‍ ബൂട്ട്, എഫ്‌സിസി), ഗൗതം സന്തോഷ് കുമാര്‍ (ഡിഫന്‍ഡര്‍ ന്യൂയോര്‍ക്ക്), മൈക്കിള്‍ ജോണ്‍ (ഗോളി, ഡാളസ് ഡയനാമോസ്) എന്നിവര്‍ മികവിനുള്ള വ്യക്തിഗത ട്രോഫികള്‍ നേടി. മുന്‍ സന്തോഷ് ട്രോഫി കേരള താരം ലേണല്‍ തോമസ്, സന്തോഷ് ട്രോഫിയില്‍ തമിഴ്‌നാടിന്റെ ക്യാപ്റ്റനായിരുന്ന ജസ്റ്റസ് ആന്റണി എന്നിവര്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തതു പ്രത്യേകതയായി. ഇരുവരും ഇപ്പോള്‍ ഫുടബോളിനു പരിശീലനം നല്‍കിവരുന്നു. എഫ്‌സിസിയുടെ പ്രത്യക ക്ഷണപ്രകാരമാണ് ഇരുവരും എത്തിയത്.
ലേണല്‍ തോമസ്, ജെസ്റ്റസ് ആന്റണി, ഷിനു പുന്നൂസ് ,സിബി സെബാസ്റ്റ്യന്‍, വിനോദ് ചാക്കോ എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. മഞ്ചേഷ് ചാക്കോ (എഫ്‌സിസി പ്രസിഡന്റ്), മാത്യു മാത്യൂസ് (സാബു), ഗ്രെഗ് വാഴച്ചിറ, ഷിബു ഫിലിപ്പ് (ടൂര്‍ണമെന്റ് കോ ഓര്‍ഡിനേറ്റേഴ്‌സ് ആന്‍ഡ് കമ്മറ്റി) എന്നിവരാണ് ഒന്‍പതു ടീമുകള്‍ പങ്കെടുത്ത ഇത്തവണത്തെ ടൂര്‍ണമെന്റ് വിജയകരമാക്കുന്നതില്‍ നേതൃത്വം നല്‍കിയത്.
മാര്‍ട്ടിന്‍ വിലങ്ങോലില്‍


Other News

 • തന്നെ വീണ്ടും പ്രസിഡന്റാക്കുന്നില്ലെങ്കില്‍ അമേരിക്കന്‍ ഓഹരി വിപണി തകര്‍ന്ന് തരിപ്പണമാവുമെന്ന് ഡോണള്‍ഡ് ട്രംപ് ;ചൊവ്വാഴ്ച ഫ്ളോറിഡയിലെ ഓര്‍ലാന്റോയില്‍ വച്ചാണ് ട്രംപിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം
 • ഇന്ത്യക്കാരായ നാലുപേര്‍ അമേരിക്കയില്‍ വീടിനുള്ളില്‍ വെടിയേറ്റു മരിച്ചു
 • ഹോളി ഫാമിലി ക്‌നാനായ പള്ളി ദശാബ്ദി ആഘോഷിക്കുന്നു
 • ഷിക്കാഗോ മലയാളി അസോസിയേഷന്‍ യൂത്ത് വിംഗ് ഉദ്ഘാടനം
 • കെ എച്ച് എന്‍ എ: പ്രളയ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 18 ന് പാലക്കാട്
 • വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച.
 • മെക്‌സിക്കോ അതിര്‍ത്തിയില്‍ ഇന്ത്യക്കാരിയായ ആറുവയസ്സുകാരിയ്ക്ക് ദാരുണ അന്ത്യം
 • വൈ​റ്റ്​​ഹൗ​സ്​ വ​ക്​​താ​വ്​ സാ​റ സാ​ൻ​ഡേ​ഴ്​​സ്​ സ്​​ഥാ​ന​മൊ​ഴി​യു​ന്നു
 • അ​സാ​ൻ​ജി​നെ യു.​എ​സി​ലേ​ക്ക്​ നാ​ടു​ക​ട​ത്തും; ഉ​ത്ത​ര​വി​ൽ ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഒ​പ്പു​വെ​ച്ചു
 • അഭിവന്ദ്യകര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്‍ഡ്രിയ്ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
 • കേരളകോണ്‍ഗ്രസ് ചെയര്‍മാനായി സി.എഫ് തോമസ് എംഎല്‍എ വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പിജെ ജോസഫ്
 • Write A Comment

   
  Reload Image
  Add code here