കോട്ടയം ഹൂസ്റ്റണ്‍ ക്ലബ്ബിന് പുതിയ സാരഥികള്‍

Tue,May 21,2019


ഹൂസ്റ്റണ്‍: കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ ഈ വര്‍ഷത്തെ കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. സ്റ്റാഫോര്‍ഡിലുള്ള ദേശി റസ്‌റ്റോറിന്റില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ജോസ് ജോണ്‍ തെങ്ങുംപ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിനും സംഘടനാ ചര്‍ച്ചകള്‍ക്കും ശേഷം ഇലക്ഷന്‍ കമ്മീഷണര്‍ തോമസ് കെ. വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ പുതിയ ഭാരവാഹികളെ ഹ്വരഞ്ഞെടുത്തു.
ബാബു ചാക്കോ (പ്രസിഡന്റ്), ജോസ് ജോണ്‍ തെങ്ങുംപ്ലാക്കല്‍ (ചെയര്‍മാന്‍), തോമസ് കെ. വര്‍ഗീസ് (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), മോന്‍സി കുര്യാക്കോസ്, മാത്യു ചന്നപ്പാറ (വൈസ് പ്രസിഡന്റുമാര്‍), സുകു ഫിലിപ്പ് (സെക്രട്ടറി), ഷിബു കെ. മാണി (ജോ. സെക്രട്ടറി), കുര്യന്‍ ചന്നപ്പാറ (ട്രഷറര്‍), ചാക്കോ ജോസഫ് (ജോ. ട്രഷറര്‍), ആന്‍ഡ്രൂസ് ജേക്കബ്, മധു ചേരിക്കല്‍, സജി ജോണ്‍ (പ്രോഗ്രാം കോ ഓര്‍ഡിനേറ്റേഴ്‌സ്), അജി കോര (മെമ്പര്‍ഷിപ്പ് കോ ഓര്‍ഡിനേറ്റര്‍), ഷോണ്‍ തോമസ്, സജിത് കുര്യന്‍, റെജി കോട്ടയം (സ്‌പോര്‍ട്ട്‌സ് ആന്റ് ഗെയിംസ് കോ ഓര്‍ഡിനേറ്റര്‍മാര്‍), എസ്.കെ. ചെറിയാന്‍ (പി.ആര്‍.ഒ) എന്നിവരെ ഭാരവാഹികളായും ഗില്‍റോയ് പോക്കത്താനം, മാത്യു കുര്യക്കോസ്, ബെന്നി കോട്ടയം, ഫിലിപ്പ് കൂവക്കാട് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. കോട്ടയം ക്ലബിന് വുമന്‍സ് ഫോറം രൂപീകരിക്കണമെന്ന ആശയം ചര്‍ച്ച ചെയ്തു തീരുമാനിച്ചു.
കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി സംഘടിപ്പിക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും സെക്രട്ടറി സുകു ഫിലിപ്പ് നന്ദി അറിയിച്ചു. ക്ലബിന്റെ പുതിയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.
പി.പി. ചെറിയാന്‍


Other News

 • തന്നെ വീണ്ടും പ്രസിഡന്റാക്കുന്നില്ലെങ്കില്‍ അമേരിക്കന്‍ ഓഹരി വിപണി തകര്‍ന്ന് തരിപ്പണമാവുമെന്ന് ഡോണള്‍ഡ് ട്രംപ് ;ചൊവ്വാഴ്ച ഫ്ളോറിഡയിലെ ഓര്‍ലാന്റോയില്‍ വച്ചാണ് ട്രംപിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം
 • ഇന്ത്യക്കാരായ നാലുപേര്‍ അമേരിക്കയില്‍ വീടിനുള്ളില്‍ വെടിയേറ്റു മരിച്ചു
 • ഹോളി ഫാമിലി ക്‌നാനായ പള്ളി ദശാബ്ദി ആഘോഷിക്കുന്നു
 • ഷിക്കാഗോ മലയാളി അസോസിയേഷന്‍ യൂത്ത് വിംഗ് ഉദ്ഘാടനം
 • കെ എച്ച് എന്‍ എ: പ്രളയ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 18 ന് പാലക്കാട്
 • വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച.
 • മെക്‌സിക്കോ അതിര്‍ത്തിയില്‍ ഇന്ത്യക്കാരിയായ ആറുവയസ്സുകാരിയ്ക്ക് ദാരുണ അന്ത്യം
 • വൈ​റ്റ്​​ഹൗ​സ്​ വ​ക്​​താ​വ്​ സാ​റ സാ​ൻ​ഡേ​ഴ്​​സ്​ സ്​​ഥാ​ന​മൊ​ഴി​യു​ന്നു
 • അ​സാ​ൻ​ജി​നെ യു.​എ​സി​ലേ​ക്ക്​ നാ​ടു​ക​ട​ത്തും; ഉ​ത്ത​ര​വി​ൽ ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഒ​പ്പു​വെ​ച്ചു
 • അഭിവന്ദ്യകര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്‍ഡ്രിയ്ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
 • കേരളകോണ്‍ഗ്രസ് ചെയര്‍മാനായി സി.എഫ് തോമസ് എംഎല്‍എ വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പിജെ ജോസഫ്
 • Write A Comment

   
  Reload Image
  Add code here