പ്രൊഫ.കോശി തലയ്ക്കലിനെ ആദരിച്ചു

Tue,May 21,2019


ഫിലഡല്‍ഫിയ: ലാനയുടെ അംഗ സംഘടനയായ 'ഫിലഡല്‍ഫിയ മലയാള സാഹിത്യവേദി' യുടെ സമ്മേളനത്തില്‍, പ്രൊഫ. കോശി തലയ്ക്കലിനെ 'സിറ്റി ഓഫ് ഫിലഡല്‍ഫിയ' ആദരിച്ചു. സെന്റ് തോമസ് സീറോ മലബാര്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഫിലഡല്‍ഫിയ സിറ്റി കൗണ്‍സില്‍മാന്‍ അല്‍ടോബന്‍ ബര്‍ഗര്‍, പ്രൊഫ. കോശി തലയ്ക്കലിന് പ്രശസ്തി പത്രം സമ്മാനിച്ചു. ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍ മംഗള സന്ദേശം നല്‍കി.
ഭാഷാ ശാസ്ത്രജ്ഞ പ്രൊഫ. ഡോ.എന്‍.പി ഷീല, പത്രപ്രവര്‍ത്തകന്‍ ജോര്‍ജ് ജോസഫ്, ചെറുകഥാകൃത്ത് സിഎംസി, നാട്ടുക്കൂട്ടം രക്ഷാധികാരി ഫാ. എം.കെ. കുര്യാക്കോസ്, സാഹിത്യകാരന്‍ അശോകന്‍ വേങ്ങശ്ശേരി, യൂ പെന്‍ സര്‍വകലാശാലയിലെ മലയാള ഭാഷാ വിഭാഗം മേധാവി ഡോ. ജെയിംസ് കുറിച്ചി, രാഷ്ട്രീയ നിരീക്ഷകന്‍ വിന്‍സന്റ് ഇമ്മാനുവേല്‍, ലാനാ ജോയിന്റ് സെക്രട്ടറി കെ.കെ.ജോണ്‍സണ്‍, ഫൊക്കാനാ ട്രഷറര്‍ സജിമോന്‍ ആന്റണി, സാമൂഹ്യ പ്രവര്‍ത്തകന്‍ അലക്‌സ് തോമസ്, കോട്ടയം സിഎംഎസ് കോളജ് മുന്‍ അദ്ധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഫീലിപ്പോസ് ചെറിയാന്‍, ഫാ.ഷിബു ജോണ്‍, കവയിത്രി സോയാ നായര്‍, നഴ്‌സ് സംഘടനയായ 'പിയാനോ' പ്രസിഡന്റ് ബ്രിജിറ്റ് പാറപ്പുറത്ത്, നൃത്താദ്ധ്യാപികമാരും എഴുത്തുകാരുമായ നിമ്മീ ദാസ്, സാന്ദ്രാ തെക്കുംതല, എഴുത്തുകാരി അഷിത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . ജോര്‍ജ് നടവയല്‍ കോ ഓര്‍ഡിനേറ്ററായി.
പ്രൊഫ. കോശിതലയ്ക്കല്‍, മാവേലിക്കര ബിഷപ് മൂര്‍ കോളജില്‍ മൂന്നു പതിറ്റാണ്ട് മലയാളം വിഭാഗം തലവനായിരുന്നു. നിരൂപകന്‍, പരിഭാഷകന്‍, കവി, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്.
പി.ഡി.ജോര്‍ജ് നടവയല്‍


Other News

 • തന്നെ വീണ്ടും പ്രസിഡന്റാക്കുന്നില്ലെങ്കില്‍ അമേരിക്കന്‍ ഓഹരി വിപണി തകര്‍ന്ന് തരിപ്പണമാവുമെന്ന് ഡോണള്‍ഡ് ട്രംപ് ;ചൊവ്വാഴ്ച ഫ്ളോറിഡയിലെ ഓര്‍ലാന്റോയില്‍ വച്ചാണ് ട്രംപിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം
 • ഇന്ത്യക്കാരായ നാലുപേര്‍ അമേരിക്കയില്‍ വീടിനുള്ളില്‍ വെടിയേറ്റു മരിച്ചു
 • ഹോളി ഫാമിലി ക്‌നാനായ പള്ളി ദശാബ്ദി ആഘോഷിക്കുന്നു
 • ഷിക്കാഗോ മലയാളി അസോസിയേഷന്‍ യൂത്ത് വിംഗ് ഉദ്ഘാടനം
 • കെ എച്ച് എന്‍ എ: പ്രളയ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 18 ന് പാലക്കാട്
 • വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച.
 • മെക്‌സിക്കോ അതിര്‍ത്തിയില്‍ ഇന്ത്യക്കാരിയായ ആറുവയസ്സുകാരിയ്ക്ക് ദാരുണ അന്ത്യം
 • വൈ​റ്റ്​​ഹൗ​സ്​ വ​ക്​​താ​വ്​ സാ​റ സാ​ൻ​ഡേ​ഴ്​​സ്​ സ്​​ഥാ​ന​മൊ​ഴി​യു​ന്നു
 • അ​സാ​ൻ​ജി​നെ യു.​എ​സി​ലേ​ക്ക്​ നാ​ടു​ക​ട​ത്തും; ഉ​ത്ത​ര​വി​ൽ ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഒ​പ്പു​വെ​ച്ചു
 • അഭിവന്ദ്യകര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്‍ഡ്രിയ്ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
 • കേരളകോണ്‍ഗ്രസ് ചെയര്‍മാനായി സി.എഫ് തോമസ് എംഎല്‍എ വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പിജെ ജോസഫ്
 • Write A Comment

   
  Reload Image
  Add code here