മൊഴി നല്‍കാന്‍ ഹാജരാകണമെന്ന ഹൗസ് കമ്മിറ്റിയുടെ ഉത്തരവ് വൈറ്റ്ഹൗസ് മുന്‍ കോണ്‍സല്‍ അവഗണിച്ചു; ഇത്തരം ഉത്തരവുകള്‍ തടയുമെന്ന് ട്രമ്പ്

Tue,May 21,2019


വാഷിംഗ്ടണ്‍ ഡി സി : 2016 ലെ പ്രസിന്‍ഷ്യല്‍ തെരഞ്ഞെടുപ്പു കാലത്ത് ട്രമ്പ് ടീമും റഷ്യയും തമ്മില്‍ ഒത്തുകളി നടത്തിയോ ന്നതിനെപ്പറ്റി സ്‌പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മള്ളര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് അടഞ്ഞ അധ്യായമായി പ്രസിഡന്റ് ട്രമ്പ് കരുതുമ്പോള്‍ ഈ റിപ്പോര്‍ട്ടില്‍ പിടിച്ചു കയറാനുള്ള ശ്രമത്തിലാണ് ഡെമോക്രാറ്റുകള്‍. മള്ളര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനു ഹാജരാകുവാന്‍ വൈറ്റ്ഹൗസ് മുന്‍ കോണ്‍സല്‍ ഡോണള്‍ഡ് മക്ഗാന് ഹൗസ് ജുഡീഷ്യറി കമ്മിറ്റി ഉത്തരവു നല്‍കിയെങ്കിലും മക്ഗാന് ഹാജരായില്ല.
തന്റെ മുന്‍ ജീവനക്കാര്‍ക്കും, നിലവിലുള്ള ജീവനക്കാര്‍ക്കുമെതിരേ ഇത്തരത്തില്‍ ഹാജരാകാന്‍ ഉത്തരവു നല്‍കുന്നത് തടയുമെന്ന് അസാധാരണമായ ഒരു നീക്കത്തില്‍ ട്രമ്പ് വ്യക്തമാക്കി. എന്നാല്‍, മൊഴി നല്‍കാന്‍ ഹജാരാകണമെന്ന തങ്ങളുടെ ഉത്തരവ് ഓപ്ഷണല്‍ അല്ലെന്നാണ് ഹൗസ് ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാന്‍ ജെറി നാദ്‌ലര്‍ പ്രതികരിച്ചത്. മക്ഗാന്റെ മൊഴി രേഖപ്പെടുത്തുമെന്നും, അതിനു വേണ്ടി വന്നാല്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മള്ളര്‍ റിപ്പോര്‍ട്ട് ട്രമ്പിനെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ചോദ്യം ചെയ്യാന്‍ മറ്റുള്ളവരെ വിളിച്ചു വരുത്തേണ്ട സാഹചര്യമില്ലെന്നാണ് ട്രമ്പ് ഭരണകൂടം അവകാശപ്പെടുന്നത്. മള്ളര്‍ക്കു മുമ്പാകെ മൊഴി നല്‍കാന്‍ എല്ലാവര്‍ക്കും അനുമതി നല്‍കിയിരുന്നുവെന്നും, വീണ്ടുമൊരു വിചാരണയ്ക്കാണ് ഡെമോക്രാറ്റുകള്‍ ശ്രമിക്കുന്നതെന്നും ട്രമ്പ് ട്വീറ്റ് ചെയ്തു. 2018 ഒക്‌ടോബര്‍ വരെ രണ്ടു വര്‍ഷത്തോളം വൈറ്റ്ഹൗസ് കോണ്‍സല്‍ ആയി സേവനം ചെയത് മക്ഗാന്‍ , മൊഴി നല്‍കാന്‍ ഹാജരാകേണ്ടിതല്ല എന്ന പ്രസിഡന്റിന്റെ നിര്‍ദേശം താന്‍ പാലിക്കുമെന്ന് വ്യക്തമാക്കി.


Other News

  • തന്നെ വീണ്ടും പ്രസിഡന്റാക്കുന്നില്ലെങ്കില്‍ അമേരിക്കന്‍ ഓഹരി വിപണി തകര്‍ന്ന് തരിപ്പണമാവുമെന്ന് ഡോണള്‍ഡ് ട്രംപ് ;ചൊവ്വാഴ്ച ഫ്ളോറിഡയിലെ ഓര്‍ലാന്റോയില്‍ വച്ചാണ് ട്രംപിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം
  • ഇന്ത്യക്കാരായ നാലുപേര്‍ അമേരിക്കയില്‍ വീടിനുള്ളില്‍ വെടിയേറ്റു മരിച്ചു
  • ഹോളി ഫാമിലി ക്‌നാനായ പള്ളി ദശാബ്ദി ആഘോഷിക്കുന്നു
  • ഷിക്കാഗോ മലയാളി അസോസിയേഷന്‍ യൂത്ത് വിംഗ് ഉദ്ഘാടനം
  • കെ എച്ച് എന്‍ എ: പ്രളയ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 18 ന് പാലക്കാട്
  • വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച.
  • മെക്‌സിക്കോ അതിര്‍ത്തിയില്‍ ഇന്ത്യക്കാരിയായ ആറുവയസ്സുകാരിയ്ക്ക് ദാരുണ അന്ത്യം
  • വൈ​റ്റ്​​ഹൗ​സ്​ വ​ക്​​താ​വ്​ സാ​റ സാ​ൻ​ഡേ​ഴ്​​സ്​ സ്​​ഥാ​ന​മൊ​ഴി​യു​ന്നു
  • അ​സാ​ൻ​ജി​നെ യു.​എ​സി​ലേ​ക്ക്​ നാ​ടു​ക​ട​ത്തും; ഉ​ത്ത​ര​വി​ൽ ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഒ​പ്പു​വെ​ച്ചു
  • അഭിവന്ദ്യകര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്‍ഡ്രിയ്ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • കേരളകോണ്‍ഗ്രസ് ചെയര്‍മാനായി സി.എഫ് തോമസ് എംഎല്‍എ വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പിജെ ജോസഫ്
  • Write A Comment

     
    Reload Image
    Add code here