മാര്‍ത്തോമ്മാ സേവികാസംഘം നഴ്‌സുമാരെ ആദരിച്ചു

Wed,May 22,2019


ഹൂസ്റ്റണ്‍: ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക സേവികാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നഴ്‌സസ് വാരം സമുചിതമായി ആഘോഷിച്ചു. നഴ്‌സസ് വാരാഘോഷത്തിന്റെ ഭാഗമായി ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകയിലെ അംഗങ്ങളും അമേരിക്കയില്‍ 25 വര്‍ഷങ്ങളിലധികം സേവനം ചെയ്തിട്ടുള്ളവരുമായ നഴ്‌സുമാരെ ആദരിക്കുകയുണ്ടായി. ഈ വര്‍ഷം രജത ജൂബിലി ആഘോഷിക്കുന്ന ഇമ്മാനുവേല്‍ ഇടവകയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളായ നഴ്‌സുമാരെ ആദരിച്ചത് ഏറെ വൈകാരികമായ ചടങ്ങായിരുന്നു.
മെയ് 19 ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം നടത്തപ്പെട്ട പ്രസ്തുത സമ്മേളനത്തില്‍ ഇമ്മാനുവേല്‍ സേവികാസംഘം സെക്രട്ടറി മെറീന മാത്യു സ്വാഗതം ആശംസിച്ചു. ഇടവക വികാരി റവ. ഏബ്രഹാം വര്ഗീസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം, മുഖ്യാതിഥിയായിരുന്ന മാര്‍ത്തോമാ സഭ മുന്‍ വികാരി ജനറാള്‍ വെരി. റവ. ഡോ.ചെറിയാന്‍ തോമസ് ഉദ്ഘാടനം ചെയ്തു. ഇടവകയിലെ ഏറ്റവും മുതിര്‍ന്ന 3 നഴ്‌സുമാര്‍ ചേര്‍ന്ന് ദീപം തെളിയിക്കുയ്കയും, തുടര്‍ന്ന് ഇടവകയിലെ എല്ലാ നഴ്‌സുമാരും ചേര്‍ന്ന് പുനഃസമര്‍പ്പണ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.25 വര്‍ഷത്തിലധികമായി അമേരിക്കയില്‍ നഴ്‌സുമാരായി സേവനം അനുഷ്ടിച്ച 75ല്‍ പരം നഴ്‌സുമാരെ സമ്മേളനത്തില്‍ പൊന്നാട അണിയിച്ചു ആദരിച്ചു.
ആനി ജോജി ,ബെറ്റ്‌സി വര്ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ലിജി മാത്യൂസ് ആലപിച്ച ശ്രുതിമധുരമായ ഗാനം സമ്മേളനത്തിന്റെ മാറ്റു കൂട്ടി . രമണി മാത്യു,മറിയാമ്മ ഉമ്മന്‍ ,ശാലിനി പാപ്പച്ചന്‍ എന്നിവര്‍ കോ ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു.
ജീമോന്‍ റാന്നി


Other News

 • തന്നെ വീണ്ടും പ്രസിഡന്റാക്കുന്നില്ലെങ്കില്‍ അമേരിക്കന്‍ ഓഹരി വിപണി തകര്‍ന്ന് തരിപ്പണമാവുമെന്ന് ഡോണള്‍ഡ് ട്രംപ് ;ചൊവ്വാഴ്ച ഫ്ളോറിഡയിലെ ഓര്‍ലാന്റോയില്‍ വച്ചാണ് ട്രംപിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം
 • ഇന്ത്യക്കാരായ നാലുപേര്‍ അമേരിക്കയില്‍ വീടിനുള്ളില്‍ വെടിയേറ്റു മരിച്ചു
 • ഹോളി ഫാമിലി ക്‌നാനായ പള്ളി ദശാബ്ദി ആഘോഷിക്കുന്നു
 • ഷിക്കാഗോ മലയാളി അസോസിയേഷന്‍ യൂത്ത് വിംഗ് ഉദ്ഘാടനം
 • കെ എച്ച് എന്‍ എ: പ്രളയ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 18 ന് പാലക്കാട്
 • വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച.
 • മെക്‌സിക്കോ അതിര്‍ത്തിയില്‍ ഇന്ത്യക്കാരിയായ ആറുവയസ്സുകാരിയ്ക്ക് ദാരുണ അന്ത്യം
 • വൈ​റ്റ്​​ഹൗ​സ്​ വ​ക്​​താ​വ്​ സാ​റ സാ​ൻ​ഡേ​ഴ്​​സ്​ സ്​​ഥാ​ന​മൊ​ഴി​യു​ന്നു
 • അ​സാ​ൻ​ജി​നെ യു.​എ​സി​ലേ​ക്ക്​ നാ​ടു​ക​ട​ത്തും; ഉ​ത്ത​ര​വി​ൽ ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഒ​പ്പു​വെ​ച്ചു
 • അഭിവന്ദ്യകര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്‍ഡ്രിയ്ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
 • കേരളകോണ്‍ഗ്രസ് ചെയര്‍മാനായി സി.എഫ് തോമസ് എംഎല്‍എ വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പിജെ ജോസഫ്
 • Write A Comment

   
  Reload Image
  Add code here