ആതുര സേവന രംഗത്ത് കേരളത്തിന് മികവുറ്റ പാരമ്പര്യം : ഡോ. എം. വി പിള്ള

Wed,May 22,2019


ഡാളസ്: ആതുര സേവന രംഗത്ത് സ്‌നേഹത്തിന്റെയും സേവനത്തിന്റെയും മികവുറ്റ പാരമ്പര്യമാണ് കേരളത്തിനുള്ളതെന്ന് പ്രശസസ്ത ഓങ്കോളജിസ്റ്റ് ഡോ.എം.വി.പിള്ള പറഞ്ഞു. ഫ്‌ളോറന്‍സ് നൈറ്റിംഗ് ഗേലിനു മുമ്പു തന്നെ ആതുര സേവന സന്നദ്ധത കേരളം പ്രകടിപ്പിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ഭരിച്ചിരുന്ന മഹാറാണി ആയില്യം തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി 1813 ല്‍ തിരുവിതാംകൂറില്‍ വാക്‌സിനേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിക്കുകയും അതിന്റെ ബോധവത്കരണത്തിന്റെ ഭാഗമായി മഹാറാണി തന്റെ സ്വന്തം ശരീരത്തില്‍ വാക്‌സിന്‍ കുത്തിവയ്പ് നടത്തി പ്രചാരം സൃഷ്ടിച്ച ചരിത്രസംഭവം , കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും ചേര്‍ന്ന് സംഘടിപ്പിച്ച ' നഴ്‌സസ് ഡേ ആന്‍ഡ് മദേഴ്‌സ് ഡേ ' ആഘോഷ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് ഡോ. എം. വി പിള്ള ഓര്‍മിപ്പിച്ചു. നിപാ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയവരെ പരിചരിക്കുക വഴി നിപാ ബാധിതയായി മരിച്ച നഴ്‌സ് ലിനിയുടെ മനസ്സ് നഴ്‌സിംഗ് സമൂഹം മാതൃകയാക്കേണ്ടതാണെന്നും ഡോ. എം. വി പിള്ള അനുസ്മരിച്ചു. ആതുരസേവനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ലിനിക്ക് സദസ്സ് എഴുന്നേറ്റ് നിന്ന് ആദരവര്‍പ്പിച്ചു.
ഐ സി ഇ സി യും കേരള അസോസിയേഷന്‍ ഓഫ് ഡാളസും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മികച്ച നഴ്‌സിനുള്ള അവാര്‍ഡ് ഡോ. നിഷ ജേക്കബ്, പ്യാരി എബ്രഹാം, ആന്‍സി മാത്യു എന്നിവര്‍ക്ക് ഡോ. എം. വി പിള്ള സമ്മാനിച്ചു. സ്റ്റേറ്റ് പ്രതിനിധി കെ. കാള്‍മെന്‍, ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുലര്‍ അശോക് കുമാര്‍, ബി.ന്‍ റാവു (ഐ.എ.എന്‍.ടി പ്രസിഡന്റ്), മഹേഷ് പിള്ള (ഐ.എ.എന്‍.എ.എന്‍.ടി പ്രസിന്റ്) എന്നിവര്‍ സംബന്ധിച്ചു. ജോര്‍ജ് ജോസഫ് (ഐ സി ഇ സി, സെക്രട്ടറി )സ്വാഗതവും, റോയ് കൊടുവത്ത് (അസോസിയേഷന്‍ പ്രസിഡന്റ് )നന്ദിയും പറഞ്ഞു. ലിന്‍സി തോമസ് എം. സി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കലാ പരിപാടികളും അരങ്ങേറി.
അനശ്വരം മാമ്പിള്ളി


Other News

 • തന്നെ വീണ്ടും പ്രസിഡന്റാക്കുന്നില്ലെങ്കില്‍ അമേരിക്കന്‍ ഓഹരി വിപണി തകര്‍ന്ന് തരിപ്പണമാവുമെന്ന് ഡോണള്‍ഡ് ട്രംപ് ;ചൊവ്വാഴ്ച ഫ്ളോറിഡയിലെ ഓര്‍ലാന്റോയില്‍ വച്ചാണ് ട്രംപിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം
 • ഇന്ത്യക്കാരായ നാലുപേര്‍ അമേരിക്കയില്‍ വീടിനുള്ളില്‍ വെടിയേറ്റു മരിച്ചു
 • ഹോളി ഫാമിലി ക്‌നാനായ പള്ളി ദശാബ്ദി ആഘോഷിക്കുന്നു
 • ഷിക്കാഗോ മലയാളി അസോസിയേഷന്‍ യൂത്ത് വിംഗ് ഉദ്ഘാടനം
 • കെ എച്ച് എന്‍ എ: പ്രളയ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 18 ന് പാലക്കാട്
 • വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച.
 • മെക്‌സിക്കോ അതിര്‍ത്തിയില്‍ ഇന്ത്യക്കാരിയായ ആറുവയസ്സുകാരിയ്ക്ക് ദാരുണ അന്ത്യം
 • വൈ​റ്റ്​​ഹൗ​സ്​ വ​ക്​​താ​വ്​ സാ​റ സാ​ൻ​ഡേ​ഴ്​​സ്​ സ്​​ഥാ​ന​മൊ​ഴി​യു​ന്നു
 • അ​സാ​ൻ​ജി​നെ യു.​എ​സി​ലേ​ക്ക്​ നാ​ടു​ക​ട​ത്തും; ഉ​ത്ത​ര​വി​ൽ ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഒ​പ്പു​വെ​ച്ചു
 • അഭിവന്ദ്യകര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്‍ഡ്രിയ്ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
 • കേരളകോണ്‍ഗ്രസ് ചെയര്‍മാനായി സി.എഫ് തോമസ് എംഎല്‍എ വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പിജെ ജോസഫ്
 • Write A Comment

   
  Reload Image
  Add code here