മാതൃദിനാഘോഷവും പുതുക്കിപ്പണിത മാപ്പ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും നടത്തി

Wed,May 22,2019


ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) ലെ മാതൃദിനാഘോഷവും പുതുക്കിപ്പണിത കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വിപുലമായ പരിപാടികളോടുകൂടി നടത്തി. ആധുധുനിക രീതിയില്‍ പുനര്‍നിര്‍മ്മാണം നടത്തി അതിമനോഹരമാക്കിയ മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ ഫ്രാങ്കോ സൈമണ്‍ നിലവിളക്കു കൊളുത്തി നിര്‍വ്വഹിച്ചു. തദവസരത്തില്‍ വിവിധ ഭാഷകളിലെ ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കി ഫ്രാങ്കോ ആലപിച്ച ഗാനങ്ങള്‍ തിങ്ങി നിറഞ്ഞ സദസ്സില്‍ ആവേശത്തിരകളുണര്‍ത്തി. പ്രസിഡന്റ് ചെറിയാന്‍ കോശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഫോമാ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രാഹാം, ഫോമാ ട്രഷറാര്‍ ഷിനു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. 2018 ലെ മികച്ച ചൈല്‍ഡ് ആര്‍ട്ടിസ്റ്റിനുള്ള കേരളാ സ്റ്റേറ്റ് അവാര്‍ഡ് ജേതാവ് റിഥുന്‍ ഗുജ്ജായെ ഐഷാനി ശ്രീജിത്ത് സദസിന് പരിചയപ്പെടുത്തി. മാപ്പിന്റെ വകയായുള്ള പ്ലാക്ക് ദിലീപ് വര്‍ഗീസ് റിഥുന് സമ്മാനിച്ചു.
തുടര്‍ന്ന് നടന്ന മാതൃദിനാഘോഷ ചടങ്ങില്‍ മുഖ്യ പ്രഭാഷകയായി എത്തിയ ജെന്‍സി അനീഷ് കൊച്ചമ്മയെ സിബി ചെറിയാന്‍ സദസിന് പരിചയപ്പെടുത്തി. സിമി സൈമണ്‍, മേരി ഏബ്രഹാം, കലാ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജെയ്‌മോള്‍ ശ്രീധര്‍, സിനു നായര്‍, നാഷ്‌വില്‍ മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ബിജു ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അമ്മമാരെ പൊന്നാട അണിയിച്ചുള്ള ആദരിക്കല്‍ ചടങ്ങില്‍ നീനാ പനയ്ക്കലിനെ രാജു പള്ളത്തും, അന്നമ്മ ജോസഫിനെ ഷിനു ജോസഫും, ലിസിക്കുട്ടി സ്‌കറിയായെ അനിയന്‍ ജോര്‍ജ്ജും, അന്നമ്മ ജോസഫിനെ ബോബി തോമസും, മറിയാമ്മ ഫിലിപ്പിനെ ജിബി തോമസും പൊന്നാട അണിയിച്ചു. വന്നുചേര്‍ന്ന എല്ലാ അമ്മമാര്‍ക്കും മാപ്പ് വക പൂക്കളും സമ്മാനങ്ങളും നല്‍കി. ആര്‍ട്ട്‌സ് ചെയര്‍മാന്‍ ലിജോ ജോര്‍ജ്ജ് , വുമണ്‍സ്‌ഫോറം ചെയര്‍മാന്‍ അഷിതാ ശ്രീജിത്ത്, ആന്‍സി സ്‌കറിയാ, രുക്മിണി ശ്രീജിത്ത്, എന്നിവര്‍ എം .സി മാര്‍ ആയി പരിപാടികള്‍ ക്രമീകരിച്ചു. വിവിധ കലാപരിപാടികള്‍ ചടങ്ങിനു മോടി പകര്‍ന്നു. ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി നന്ദി പറഞ്ഞു.
രാജു ശങ്കരത്തില്‍


Other News

 • തന്നെ വീണ്ടും പ്രസിഡന്റാക്കുന്നില്ലെങ്കില്‍ അമേരിക്കന്‍ ഓഹരി വിപണി തകര്‍ന്ന് തരിപ്പണമാവുമെന്ന് ഡോണള്‍ഡ് ട്രംപ് ;ചൊവ്വാഴ്ച ഫ്ളോറിഡയിലെ ഓര്‍ലാന്റോയില്‍ വച്ചാണ് ട്രംപിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം
 • ഇന്ത്യക്കാരായ നാലുപേര്‍ അമേരിക്കയില്‍ വീടിനുള്ളില്‍ വെടിയേറ്റു മരിച്ചു
 • ഹോളി ഫാമിലി ക്‌നാനായ പള്ളി ദശാബ്ദി ആഘോഷിക്കുന്നു
 • ഷിക്കാഗോ മലയാളി അസോസിയേഷന്‍ യൂത്ത് വിംഗ് ഉദ്ഘാടനം
 • കെ എച്ച് എന്‍ എ: പ്രളയ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 18 ന് പാലക്കാട്
 • വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച.
 • മെക്‌സിക്കോ അതിര്‍ത്തിയില്‍ ഇന്ത്യക്കാരിയായ ആറുവയസ്സുകാരിയ്ക്ക് ദാരുണ അന്ത്യം
 • വൈ​റ്റ്​​ഹൗ​സ്​ വ​ക്​​താ​വ്​ സാ​റ സാ​ൻ​ഡേ​ഴ്​​സ്​ സ്​​ഥാ​ന​മൊ​ഴി​യു​ന്നു
 • അ​സാ​ൻ​ജി​നെ യു.​എ​സി​ലേ​ക്ക്​ നാ​ടു​ക​ട​ത്തും; ഉ​ത്ത​ര​വി​ൽ ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഒ​പ്പു​വെ​ച്ചു
 • അഭിവന്ദ്യകര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്‍ഡ്രിയ്ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
 • കേരളകോണ്‍ഗ്രസ് ചെയര്‍മാനായി സി.എഫ് തോമസ് എംഎല്‍എ വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പിജെ ജോസഫ്
 • Write A Comment

   
  Reload Image
  Add code here