17 വയസ്; ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ കഴിഞ്ഞ് പതിനൊന്നാം ദിവസം ഹാര്‍വാഡ് ഗ്രാജ്വേഷന്‍

Wed,May 22,2019


ഉളിസസ് (കാന്‍സസ്): തലക്കെട്ട് വായിക്കുമ്പോള്‍ അതിശയം തോന്നിയേക്കാം. പതിനേഴാം വയസില്‍ ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ നടത്തി 11 ദിവസം കഴിഞ്ഞ് ഹാര്‍വാഡ് പോലുള്ള അതിപ്രശസ്തമായ ഒരു യൂണിവേഴ്‌സിറ്റിയില്‍ അണ്ടര്‍ ഗ്രാജ്വേഷന്‍ നടത്തുക എന്നത് ചില്ലറ കാര്യമല്ല. പക്ഷേ, ബ്രാക്‌സ്ടണ്‍ മോറല്‍ എന്ന കൗമാരപ്രായക്കാരന്‍ എല്ലാവരെയും അതിശയപ്പിക്കുകയാണ്.
മെയ് 19 ഞയറാഴ്ചയായിരുന്ന മോറലിന്റെ ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ ചടങ്ങ്. മെയ് 30 ന് ഈ മിടുക്കന്‍ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അണ്ടര്‍ ഗ്രാജ്വേഷന്‍ ഡിഗ്രി ഏറ്റുവാങ്ങും. ലോകപ്രശസ്തമായ ഹാര്‍വാഡിലേക്ക് മോറലിനെ മാതാപിതാക്കള്‍ എന്റോള്‍ ചെയ്തത് വെറും 11 വയസുള്ളപ്പോഴാണ്. സ്‌കൂളില്‍ എനിക്ക് ബോറടിക്കുന്നുവെന്ന് മനസിലാക്കിയ മാതാപിതാക്കള്‍ ബൗദ്ധിക വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യമെന്നു കണ്ട് ഹാര്‍വാഡ് എക്സ്റ്റന്‍ഷന്‍ സ്‌കൂളില്‍ അഡ്മിഷനു ശ്രമിക്കുകയായിരുന്നുവെന്ന് മോറല്‍ പറഞ്ഞു.
ജോലിയുള്ളവര്‍ക്കും, പ്രായത്തിന്റെ പരിധിയില്ലാതെ അഡ്മിഷന്‍ തേടുന്നവര്‍ക്കും വേണ്ടി വാതില്‍ തുറന്നിടുന്ന ഹാര്‍വാഡ് എക്സ്റ്റന്‍ഷന്‍ സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടുക എളുപ്പമുള്ള കാര്യമല്ല. അതീവ സമാര്‍ഥ്യമുള്ളമുള്ളവരെന്നു യൂണിവേഴ്‌സിറ്റിക്കു ബോധ്യപ്പെടുന്നവര്‍ക്കാണ് ഇവിടെ പ്രവേശനം ലഭിക്കുക. ഈ കോഴ്‌സില്‍ കൂടുതല്‍ ക്ലാസുകളും ഓണ്‍ലൈനിലാണ് എടുക്കേണ്ടത്. എങ്കിലും മാസച്യുസെറ്റ്‌സിലെ കേംബ്രിഡ്ജിലുള്ള യൂണിവേഴ്‌സിറ്റിയുടെ പ്രശസ്തമായ കാമ്പസില്‍ നിന്ന് 16 ക്രെഡിറ്റ് മണിക്കൂറുകള്‍ നേരിട്ട് നേടേണ്ടതുണ്ട്. ഗവണ്‍മെന്റ് വിഷയത്തില്‍ മേജറെടുത്ത മോറല്‍ ഇംഗ്ലീഷാണ് മൈനറായി എടുത്തിരുന്നത്. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിയമ പഠനം നടത്താനാണ് മോറല്‍ ഉദ്ദേശിക്കുന്നത്.
ഹൈസ്‌കൂളിലും ഹാര്‍വാഡിലും ഒരേ സമയം പഠിക്കുക എളുപ്പമുള്ള കാര്യമായിരുന്നില്ലെന്നും, ഹൈസ്‌കൂള്‍ അധികൃതര്‍ പഠന ഭാരം കുറയ്ക്കുന്നതിനു വേണ്ടി പല കാര്യങ്ങളും ചെയ്തു തന്നിരുന്നുവെന്നും മോറല്‍ അനുസ്മരിച്ചു. ഏതെങ്കിലും കാര്യം കാണുകയോ വായിക്കുകയോ ചെയ്താല്‍ അത് എക്കാലത്തേക്കും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന അസാധാരണ കഴിവ് മോറലിനുണ്ടായിരുന്നവെന്ന് 29 വയസുള്ള മൂത്ത സഹോദരി ബ്രിറ്റ്‌നി ജോ സേഗര്‍ പറഞ്ഞു. മുതിര്‍ന്ന കുട്ടികളായ തങ്ങള്‍ക്കൊന്നും ഈ കഴിവ് ലഭിച്ചിട്ടില്ലെന്നും ബ്രിറ്റ്‌നി തമാശയായി പറഞ്ഞു. 'ഹാര്‍വാഡ് ഇന്‍ ദ ഹാര്‍ട്ട്‌ലാന്‍ഡ്' എന്ന പേരില്‍ ഒരു പുസ്തകവും മോറല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ കാന്‍സസിലെ ഒരു ഗ്രാമീണ പട്ടണത്തില്‍ നിന്നുള്ള ബുദ്ധിശാലിയായ ഒരു കുട്ടി ലോകപ്രശസ്തമായ ഒരു യൂണിവേഴ്‌സിറ്റിയിലേക്ക് എത്തപ്പെടുന്നതിന്റെ ഓര്‍മകളാണ് ഇതില്‍ പ്രതിഫലിക്കുന്നത്. രാഷ്ട്രീയം ഏറെ ഇഷ്ടപ്പെടുന്ന മോറല്‍ ഭാവിയില്‍ അമേരിക്കയുടെ ഗതി നിര്‍ണയിക്കുന്ന നിയമ നിര്‍മാതാക്കളിലരൊളായി മാറുമെന്ന് ഈ കൗമാരപ്രായക്കാരന്റെ വളര്‍ച്ച അടുത്തു കണ്ട അധ്യാപകര്‍ പറയുന്നു.


Other News

 • തന്നെ വീണ്ടും പ്രസിഡന്റാക്കുന്നില്ലെങ്കില്‍ അമേരിക്കന്‍ ഓഹരി വിപണി തകര്‍ന്ന് തരിപ്പണമാവുമെന്ന് ഡോണള്‍ഡ് ട്രംപ് ;ചൊവ്വാഴ്ച ഫ്ളോറിഡയിലെ ഓര്‍ലാന്റോയില്‍ വച്ചാണ് ട്രംപിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം
 • ഇന്ത്യക്കാരായ നാലുപേര്‍ അമേരിക്കയില്‍ വീടിനുള്ളില്‍ വെടിയേറ്റു മരിച്ചു
 • ഹോളി ഫാമിലി ക്‌നാനായ പള്ളി ദശാബ്ദി ആഘോഷിക്കുന്നു
 • ഷിക്കാഗോ മലയാളി അസോസിയേഷന്‍ യൂത്ത് വിംഗ് ഉദ്ഘാടനം
 • കെ എച്ച് എന്‍ എ: പ്രളയ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 18 ന് പാലക്കാട്
 • വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച.
 • മെക്‌സിക്കോ അതിര്‍ത്തിയില്‍ ഇന്ത്യക്കാരിയായ ആറുവയസ്സുകാരിയ്ക്ക് ദാരുണ അന്ത്യം
 • വൈ​റ്റ്​​ഹൗ​സ്​ വ​ക്​​താ​വ്​ സാ​റ സാ​ൻ​ഡേ​ഴ്​​സ്​ സ്​​ഥാ​ന​മൊ​ഴി​യു​ന്നു
 • അ​സാ​ൻ​ജി​നെ യു.​എ​സി​ലേ​ക്ക്​ നാ​ടു​ക​ട​ത്തും; ഉ​ത്ത​ര​വി​ൽ ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഒ​പ്പു​വെ​ച്ചു
 • അഭിവന്ദ്യകര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്‍ഡ്രിയ്ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
 • കേരളകോണ്‍ഗ്രസ് ചെയര്‍മാനായി സി.എഫ് തോമസ് എംഎല്‍എ വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പിജെ ജോസഫ്
 • Write A Comment

   
  Reload Image
  Add code here