അമേരിക്കയില്‍ മെയില്‍ വിതരണത്തിന് സെല്‍ഫ് ഡ്രൈവിംഗ് ട്രക്കുകള്‍ പരീക്ഷിച്ചു തുടങ്ങി

Wed,May 22,2019


ഡാളസ്: യു.എസ് പോസ്റ്റല്‍ സര്‍വീസ് തപാല്‍ വിതരണത്തിന് ആധുനിക സംവിധാനം പരീക്ഷിക്കുകയാണ്. സെല്‍ഫ് ഡ്രൈവിംഗ് ട്രക്കുകള്‍ ഉപയോഗിച്ച് ഫീനിക്‌സില്‍ നിന്ന് ഡാളസിലേക്ക് തപാല്‍ എത്തിക്കുന്നതിനുള്ള ട്രയല്‍ റണ്‍ ചൊവ്വാഴ്ചയാണ് ആരംഭിച്ചത്. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പരീക്ഷണ ഓട്ടം വിജയകരമാണെന്നു കണ്ടാല്‍ ട്രാന്‍സിപോര്‍ട്ടിംഗ് രംഗത്തെ കുതിച്ചു ചാട്ടത്തിന് അതു നിമിത്തമാകുമെന്നാണ് പ്രതീക്ഷ.
സാന്‍ഡിയാഗോ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ടി യു സിമ്പിളിന്റെ ട്രക്കുകള്‍ ഉപയോഗിച്ചാണ് യു.എസ് പോസ്റ്റല്‍ സര്‍വീസ് പരീക്ഷണ ഓട്ടം നടത്തുന്നത്. തപാല്‍ എത്തിക്കുന്നതിനുള്ള സമയത്തില്‍ കുറവു വരുത്താനും, ചെലവു കുറയ്ക്കാനും പുതിയ സംവിധാനം ഉപകരിക്കുമെന്നാണ് കണക്കുകൂട്ടല്‍. പരീക്ഷണ ഓട്ടം വിജയകരമായാല്‍ ഈ മേഖലയിലെ ഗുരുതരമായ ഡ്രൈവര്‍ ക്ഷാമത്തിനു പരിഹാരമായും അതു മാറും.
അരിസോണ, ന്യൂ മെക്‌സിക്കോ, ടെക്‌സാസ് എന്നീ സംസ്ഥാനങ്ങളിലെ ഇന്റര്‍ സ്റ്റേറ്റ് ഹൈവേകളിലൂടെ 2100 മൈല്‍ പിന്നിടുന്ന അഞ്ച് റൗണ്ട് പരീക്ഷണ ഓട്ടമാണ് ആദ്യ ഘട്ടത്തില്‍ നടക്കുന്നത്. ആവശ്യമെന്നു കണ്ടാല്‍ ഇടപെടുന്നതിനു വേണ്ടി ഒരു ഡ്രൈവര്‍ പരീക്ഷണ ഓട്ടത്തില്‍ ഡ്രൈവിംഗ് സീറ്റില്‍ ഉണ്ട്. പാസഞ്ചര്‍ സീറ്റില്‍ ഒരു എന്‍ജിനിയര്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്നു. സ്വതന്ത്രമായി ദീര്‍ഘദൂര ട്രാന്‍സിപോര്‍ട്ടേഷന്‍ നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് യു.എസ്.പി.എസ് വക്താവ് കിം ഫ്രും പറഞ്ഞു. അമേരിക്കന്‍ ട്രക്കിംഗ് അസോസിയേഷന്റെ കണക്കനുസരിച്ച് 2024 ഓടെ 174,500 ഡ്രൈവര്‍മാരുടെ ക്ഷാമം ട്രക്കിംഗ് വ്യവസായ മേഖലയില്‍ ഉണ്ടാകും. നിലവില്‍ ഈ രംഗത്തു ജോലി ചെയ്യുന്നവര്‍ പ്രായമാകുന്നുവെന്നതിനു പുറമേ ചെറുപ്പക്കാര്‍ ഡ്രൈവിംഗ് മേഖലയോട് താല്‍പര്യം കാണാക്കാത്തതുമാണ് പ്രതിസന്ധിക്കു കാരണമാകുന്നത്. സെല്‍ഫ് ഡ്രൈവിംഗ് ട്രക്കുകളുടെ പരീക്ഷണ ഓട്ടം വിജയകരമായാല്‍ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടും.


Other News

 • തന്നെ വീണ്ടും പ്രസിഡന്റാക്കുന്നില്ലെങ്കില്‍ അമേരിക്കന്‍ ഓഹരി വിപണി തകര്‍ന്ന് തരിപ്പണമാവുമെന്ന് ഡോണള്‍ഡ് ട്രംപ് ;ചൊവ്വാഴ്ച ഫ്ളോറിഡയിലെ ഓര്‍ലാന്റോയില്‍ വച്ചാണ് ട്രംപിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം
 • ഇന്ത്യക്കാരായ നാലുപേര്‍ അമേരിക്കയില്‍ വീടിനുള്ളില്‍ വെടിയേറ്റു മരിച്ചു
 • ഹോളി ഫാമിലി ക്‌നാനായ പള്ളി ദശാബ്ദി ആഘോഷിക്കുന്നു
 • ഷിക്കാഗോ മലയാളി അസോസിയേഷന്‍ യൂത്ത് വിംഗ് ഉദ്ഘാടനം
 • കെ എച്ച് എന്‍ എ: പ്രളയ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 18 ന് പാലക്കാട്
 • വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച.
 • മെക്‌സിക്കോ അതിര്‍ത്തിയില്‍ ഇന്ത്യക്കാരിയായ ആറുവയസ്സുകാരിയ്ക്ക് ദാരുണ അന്ത്യം
 • വൈ​റ്റ്​​ഹൗ​സ്​ വ​ക്​​താ​വ്​ സാ​റ സാ​ൻ​ഡേ​ഴ്​​സ്​ സ്​​ഥാ​ന​മൊ​ഴി​യു​ന്നു
 • അ​സാ​ൻ​ജി​നെ യു.​എ​സി​ലേ​ക്ക്​ നാ​ടു​ക​ട​ത്തും; ഉ​ത്ത​ര​വി​ൽ ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഒ​പ്പു​വെ​ച്ചു
 • അഭിവന്ദ്യകര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്‍ഡ്രിയ്ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
 • കേരളകോണ്‍ഗ്രസ് ചെയര്‍മാനായി സി.എഫ് തോമസ് എംഎല്‍എ വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പിജെ ജോസഫ്
 • Write A Comment

   
  Reload Image
  Add code here