ഹൂസ്റ്റണിലെ ഗുരുദേവ മന്ദിരത്തിന്റെ സമര്‍പ്പണം ജൂണ്‍ രണ്ടിന്

Thu,May 23,2019


ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ശ്രീനാരായണ ഗുരുമിഷന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിതമാകുന്ന ഗുരുദേവമന്ദിരം ജൂണ്‍ രണ്ടിന് ഭക്തജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സമര്‍പ്പണ ചടങ്ങുകള്‍ക്ക് ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗവും ഗുരുധര്‍മ്മ പ്രചാരണ സഭ സെക്രട്ടറിയുമായ ശ്രീമദ് ഗുരുപ്രസാദ് സ്വാമിജി മുഖ്യ കാര്‍മ്മികത്വം വഹിക്കും.
ശാന്തിഹവന മഹായജ്ഞത്തോടെ സമാരംഭിക്കുന്ന സമര്‍പ്പണചടങ്ങുകളുടെ ഭാഗമായി സമൂഹ പ്രാര്‍ത്ഥന , അന്നദാനം , ആദ്ധ്യാത്മിക പ്രഭാഷണം , മഹാഗുരുപൂജ എന്നിവയുണ്ടായിരിക്കും . കഴിഞ്ഞ ഒരു ദശകത്തിലേറെയായി ടെക്‌സസിലെ ഹൂസ്റ്റണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന ശ്രീനാരായണ ഗുരുമിഷന്‍ സ്വന്തമായി ഒരു ആസ്ഥാനമന്ദിരവും ആരാധനമന്ദിരവും സ്ഥാപിച്ചുകൊണ്ട് ഗുരുദേവ ദര്‍ശനത്തിന്റെ വെളിച്ചം പാശ്ചാത്യ ലോകത്തിലേക്ക് പകര്‍ന്നു നല്‍കുവാന്‍ പര്യാപ്തമായ പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപം നല്‍കി വരുന്നു.
ശ്രീനാരായണ ഗുരുദേവന്‍ വിഭാവനം ചെയ്ത മാനവികതയുടെ സീമാതീതമായ വെളിച്ചം ഉള്‍ക്കൊള്ളുവാനും പ്രസരിപ്പിക്കുവാനും ജാതി , മത , വര്‍ണ്ണ, വര്‍ഗ്ഗ , ദേശ ഭേദമേതുമില്ലാതെ ചിന്തിക്കുന്ന എല്ലാ സദ്ജനങ്ങളുടെയും സജീവ പങ്കാളിത്തം ഗുരുദേവ മന്ദിര സമര്‍പ്പണ ചടങ്ങുകള്‍ക്കും തുടര്‍ന്നുള്ള മിഷന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഉണ്ടാകണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. വിശദ വിവരങ്ങള്‍ക്ക് : മുരളി കേശവന്‍ (+1(832) 236 3491), പ്രകാശന്‍ ദിവാകരന്‍ (+1(409) 974 9978 ), അനു രാജ് (+(610) 405 7109)
Gurumandiram Address 18118 Timothy St. Pearland TX 77584


Other News

 • തന്നെ വീണ്ടും പ്രസിഡന്റാക്കുന്നില്ലെങ്കില്‍ അമേരിക്കന്‍ ഓഹരി വിപണി തകര്‍ന്ന് തരിപ്പണമാവുമെന്ന് ഡോണള്‍ഡ് ട്രംപ് ;ചൊവ്വാഴ്ച ഫ്ളോറിഡയിലെ ഓര്‍ലാന്റോയില്‍ വച്ചാണ് ട്രംപിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം
 • ഇന്ത്യക്കാരായ നാലുപേര്‍ അമേരിക്കയില്‍ വീടിനുള്ളില്‍ വെടിയേറ്റു മരിച്ചു
 • ഹോളി ഫാമിലി ക്‌നാനായ പള്ളി ദശാബ്ദി ആഘോഷിക്കുന്നു
 • ഷിക്കാഗോ മലയാളി അസോസിയേഷന്‍ യൂത്ത് വിംഗ് ഉദ്ഘാടനം
 • കെ എച്ച് എന്‍ എ: പ്രളയ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 18 ന് പാലക്കാട്
 • വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച.
 • മെക്‌സിക്കോ അതിര്‍ത്തിയില്‍ ഇന്ത്യക്കാരിയായ ആറുവയസ്സുകാരിയ്ക്ക് ദാരുണ അന്ത്യം
 • വൈ​റ്റ്​​ഹൗ​സ്​ വ​ക്​​താ​വ്​ സാ​റ സാ​ൻ​ഡേ​ഴ്​​സ്​ സ്​​ഥാ​ന​മൊ​ഴി​യു​ന്നു
 • അ​സാ​ൻ​ജി​നെ യു.​എ​സി​ലേ​ക്ക്​ നാ​ടു​ക​ട​ത്തും; ഉ​ത്ത​ര​വി​ൽ ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഒ​പ്പു​വെ​ച്ചു
 • അഭിവന്ദ്യകര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്‍ഡ്രിയ്ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
 • കേരളകോണ്‍ഗ്രസ് ചെയര്‍മാനായി സി.എഫ് തോമസ് എംഎല്‍എ വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പിജെ ജോസഫ്
 • Write A Comment

   
  Reload Image
  Add code here