പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് കാഹളമുയരുമ്പോള്‍ പൗരത്വമെടുക്കാന്‍ ഇന്ത്യക്കാര്‍ തിരക്കു കൂട്ടുന്നു

Thu,May 23,2019


വാഷിംഗ്ടണ്‍ ഡി സി: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒന്നര വര്‍ഷം ബാക്കിനില്‍ക്കെ ഗ്രീന്‍കാര്‍ഡുള്ളവര്‍ പൗരത്വമെടുക്കാന്‍ പ്രത്യേക താല്‍പര്യമെടുക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ അവസാനിച്ച ആദ്യ മൂന്നു ക്വാര്‍ട്ടറുകളിലായി 5.44 ലക്ഷം വിദേശ പൗരന്മാര്‍ അമേരിക്കന്‍ പൗരത്വമെടുത്തുവെന്ന് യു.എസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു.എസ്.സി.ഐ.എസ്) പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. തലേ വര്‍ഷം ഇതേ കാലഘട്ടത്തെ അപേക്ഷിച്ച് 15 ശതമാനം വര്‍ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.
പൗരത്വമെടുക്കാന്‍ തിരക്കു കൂട്ടുന്നവരുടെ കൂട്ടത്തില്‍ ഇന്ത്യക്കാര്‍ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ച ഒമ്പതു മാസക്കാലത്ത് 37,431 ഇന്ത്യക്കാര്‍ അമേരിക്കന്‍ പൗരത്വമെടുത്തു. ഈ കാലഘട്ടത്തില്‍ മൊത്തം പൗരത്വമടുത്തവരുടെ 7 ശതമാനമാണിത്. 95,107 മെക്‌സിക്കന്‍ വംശജര്‍ ഈ കാലഘട്ടത്തില്‍ അമേരിക്കന്‍ പൗരത്വമെടുത്തിരുന്നു. ഏറ്റവും കൂടുതല്‍ പേര്‍ പൗരത്വമെടുത്ത രാജ്യങ്ങളുടെ പട്ടികയില്‍ മെക്‌സിക്കോ കഴിഞ്ഞാല്‍ ഇന്ത്യയാണ് രണ്ടാമത്. ചൈനയ്ക്കാണ് മൂന്നാം സ്ഥാനം. 28,547 ചൈനക്കാരാണ് ഈ കാലഘട്ടത്തില്‍ അമേരിക്കന്‍ പൗരത്വമെടുത്തത്. തലേവര്‍ഷം ഇതേ കാലഘട്ടത്തില്‍ 31,480 ഇന്ത്യക്കാരാണ് അമേരിക്കന്‍ പൗരത്വമെടുത്തത്.
പൗരത്വമെടുക്കാന്‍ ആളുകള്‍ തിരക്കു കൂട്ടുന്നതിന് രണ്ടു കാരണമാണ് ഇമിഗ്രേഷന്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇമിഗ്രേഷന്‍ നയം സംബന്ധിച്ച അനിശ്ചിതത്വം നില്‍നില്‍ക്കുന്നതാണ് ഇതിലൊന്ന്. പ്രസിഡന്റ് ട്രമ്പ് ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ക്കു ശ്രമിക്കുവമോ എന്ന് പലര്‍ക്കും ആശങ്കയുണ്ട്. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനുള്ള താല്‍പര്യമാണ് രണ്ടാമത്തെ കാരണം. പൗരത്വത്തിന് അര്‍ഹരായ വിദേശ പൗരന്മാരില്‍ നിന്ന് ഒരു മില്യണ്‍ ആളുകളെയെങ്കിലും അടുത്ത തെരഞ്ഞെടുപ്പിനു മുമ്പായി പൗരത്വമെടുപ്പിച്ച് വോട്ടര്‍പട്ടികയില്‍ എത്തിക്കുവാന്‍ നാഷണല്‍ പാര്‍ട്ട്ണര്‍ഷിപ് ഫോര്‍ ന്യൂ അമേരിക്കന്‍സ് (എന്‍.പി.എന്‍.എ) പോലുള്ള സന്നദ്ധ സംഘടനകള്‍ ശ്രമിച്ചു വരികയാണ്. പൗരത്വത്തിനുള്ള അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ ഏറെ കാലതാമസമെടുക്കുന്നതായി എന്‍.പി.എന്‍.എ ചൂണ്ടിക്കാട്ടി. 2017 ല്‍ 7.34 ലക്ഷം അപേക്ഷകളാണ് കെട്ടിക്കിടന്നിരുന്നതെങ്കില്‍ 2018 ല്‍ അത് 7.38 ലക്ഷമായി ഉയര്‍ന്നു. പൗരത്വത്തിന് അപേക്ഷിച്ചവര്‍ 2017 ല്‍ 9.87 ലക്ഷമായിരുന്നുവെങ്കില്‍ അടുത്ത വര്‍ഷം ഇത് 8.04 ലക്ഷമായി കുറഞ്ഞിരുന്നു. എന്നിട്ടും, അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത് വര്‍ധിച്ചു എന്നതാണ് ശ്രദ്ധേയം. പൗരത്വ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിന് ഇപ്പോള്‍ 10 മാസം വരെ സമയം എടുക്കുന്നുണ്ട്. മുമ്പ് ഇതിന്റെ പകുതി സമയം മതിയായിരുന്നു. ഗ്രീന്‍കാര്‍ഡ് ലഭിച്ച് അമേരിക്കയില്‍ നിയമാനുസൃതമായി താമസിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം കഴിയുമ്പോള്‍ പൗരത്വത്തിന് അപേക്ഷ സമര്‍പ്പിക്കാം. അമേരിക്കന്‍ പൗരത്വമുള്ളവരുടെ ജീവിതപങ്കാളിക്ക് ഈ കാലവധി മൂന്നു വര്‍ഷമായി കുറച്ചിട്ടുണ്ട്.


Other News

 • തന്നെ വീണ്ടും പ്രസിഡന്റാക്കുന്നില്ലെങ്കില്‍ അമേരിക്കന്‍ ഓഹരി വിപണി തകര്‍ന്ന് തരിപ്പണമാവുമെന്ന് ഡോണള്‍ഡ് ട്രംപ് ;ചൊവ്വാഴ്ച ഫ്ളോറിഡയിലെ ഓര്‍ലാന്റോയില്‍ വച്ചാണ് ട്രംപിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം
 • ഇന്ത്യക്കാരായ നാലുപേര്‍ അമേരിക്കയില്‍ വീടിനുള്ളില്‍ വെടിയേറ്റു മരിച്ചു
 • ഹോളി ഫാമിലി ക്‌നാനായ പള്ളി ദശാബ്ദി ആഘോഷിക്കുന്നു
 • ഷിക്കാഗോ മലയാളി അസോസിയേഷന്‍ യൂത്ത് വിംഗ് ഉദ്ഘാടനം
 • കെ എച്ച് എന്‍ എ: പ്രളയ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 18 ന് പാലക്കാട്
 • വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച.
 • മെക്‌സിക്കോ അതിര്‍ത്തിയില്‍ ഇന്ത്യക്കാരിയായ ആറുവയസ്സുകാരിയ്ക്ക് ദാരുണ അന്ത്യം
 • വൈ​റ്റ്​​ഹൗ​സ്​ വ​ക്​​താ​വ്​ സാ​റ സാ​ൻ​ഡേ​ഴ്​​സ്​ സ്​​ഥാ​ന​മൊ​ഴി​യു​ന്നു
 • അ​സാ​ൻ​ജി​നെ യു.​എ​സി​ലേ​ക്ക്​ നാ​ടു​ക​ട​ത്തും; ഉ​ത്ത​ര​വി​ൽ ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഒ​പ്പു​വെ​ച്ചു
 • അഭിവന്ദ്യകര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്‍ഡ്രിയ്ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
 • കേരളകോണ്‍ഗ്രസ് ചെയര്‍മാനായി സി.എഫ് തോമസ് എംഎല്‍എ വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പിജെ ജോസഫ്
 • Write A Comment

   
  Reload Image
  Add code here