എക്യൂമെനിക്കല്‍ വോളീബോള്‍ ടൂര്‍ണമെന്റ്; സെന്റ് ജോസഫ് ബ്ലൂ ടീം ചാമ്പ്യന്മാര്‍

Fri,May 24,2019


ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തില്‍ നടത്തിയ ഏഴാമത് വാര്‍ഷിക വോളിബോള്‍ ടൂര്‍ണമെന്റില്‍ സെന്റ് ജോസഫ് ബ്ലൂ ടീം കിരീടം നേടിയ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ സെന്റ് ജോസഫ് ഗ്രീന്‍ ടീമിനെയാണ് അവര്‍ തോല്‍പിച്ചത്. മെയ് 18നു ശനിയാഴ്ച രാവിലെ 9 മുതല്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തോടനുബന്ധിച്ചുള്ള ട്രിനിറ്റി സെന്ററിലാണ് ടൂര്‍ണമെന്റ് നടത്തപ്പെട്ടത്. പ്രസിഡന്റ് റവ.ഫാ.ഐസക് ബി.പ്രകാശ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.
രണ്ടു ടീമുകള്‍ക്കും എവര്‍റോളിംഗ് ട്രോഫികളും വ്യക്തിഗത ട്രോഫികളും ലഭിച്ചു. ജോസിസ് ജോസഫ് (ബെസ്റ്റ് പ്ലെയര്‍) അലോഷി മാത്യു (ബെസ്റ്റ് ഒഫന്‍സീവ് പ്ലെയര്‍), ഡെന്നിസ് തോംസണ്‍ (ബെസ്റ്റ് ഡിഫെന്‍സിവ് പ്ലയര്‍) ബെന്നി തോട്ടുങ്കല്‍ (ബെസ്റ്റ് സെറ്റര്‍) എന്നിവര്‍ പ്രത്യേക ട്രോഫികള്‍ കരസ്ഥമാക്കി. സനൂഷ് ജോസി സ്‌പെഷല്‍ റെയിംഗ് സ്റ്റാര്‍ ട്രോഫിക്ക് അര്‍ഹനായി. വൈകുന്നേരം 8 മണിക്ക് സമാപിച്ച ടൂര്‍ണമെന്റില്‍ സ്‌പോര്‍ട്‌സ് കണ്‍വീനര്‍ റവ.ഫാ. എബ്രഹാം സഖറിയയും (ജെക്കു അച്ചന്‍) റവ.ഫാ.ഐസക് ബി.പ്രകാശും ചേര്‍ന്ന് സമ്മാനദാനം നിര്‍വഹിച്ചു.
സെന്റ് മേരീസ് ക്‌നാനായ, ട്രിനിറ്റി മാര്‍ത്തോമാ, സെന്റ് മേരീസ് സീറോ മലബാര്‍, സെന്റ് ജോസഫ് സീറോ മലബാര്‍ എ എന്നി ടീമുകളും ടൂര്‍ണമെന്റില്‍ മാറ്റുരച്ചു. ടൂര്‍ണമെന്റ് കോ ഓര്‍ഡിനേറ്റര്‍മായ റജി കോട്ടയം, സന്തോഷ് തുണ്ടിയില്‍, വിനോദ് ചെറിയാന്‍, എന്നിവരോടൊപ്പം അലക്‌സ് പാപ്പച്ചന്‍, ജോണ്‍സന്‍ മാത്യു തുടങ്ങിയവര്‍ വിവിധ നിലകളില്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
ജീമോന്‍ റാന്നി


Other News

 • തന്നെ വീണ്ടും പ്രസിഡന്റാക്കുന്നില്ലെങ്കില്‍ അമേരിക്കന്‍ ഓഹരി വിപണി തകര്‍ന്ന് തരിപ്പണമാവുമെന്ന് ഡോണള്‍ഡ് ട്രംപ് ;ചൊവ്വാഴ്ച ഫ്ളോറിഡയിലെ ഓര്‍ലാന്റോയില്‍ വച്ചാണ് ട്രംപിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം
 • ഇന്ത്യക്കാരായ നാലുപേര്‍ അമേരിക്കയില്‍ വീടിനുള്ളില്‍ വെടിയേറ്റു മരിച്ചു
 • ഹോളി ഫാമിലി ക്‌നാനായ പള്ളി ദശാബ്ദി ആഘോഷിക്കുന്നു
 • ഷിക്കാഗോ മലയാളി അസോസിയേഷന്‍ യൂത്ത് വിംഗ് ഉദ്ഘാടനം
 • കെ എച്ച് എന്‍ എ: പ്രളയ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 18 ന് പാലക്കാട്
 • വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച.
 • മെക്‌സിക്കോ അതിര്‍ത്തിയില്‍ ഇന്ത്യക്കാരിയായ ആറുവയസ്സുകാരിയ്ക്ക് ദാരുണ അന്ത്യം
 • വൈ​റ്റ്​​ഹൗ​സ്​ വ​ക്​​താ​വ്​ സാ​റ സാ​ൻ​ഡേ​ഴ്​​സ്​ സ്​​ഥാ​ന​മൊ​ഴി​യു​ന്നു
 • അ​സാ​ൻ​ജി​നെ യു.​എ​സി​ലേ​ക്ക്​ നാ​ടു​ക​ട​ത്തും; ഉ​ത്ത​ര​വി​ൽ ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഒ​പ്പു​വെ​ച്ചു
 • അഭിവന്ദ്യകര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്‍ഡ്രിയ്ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
 • കേരളകോണ്‍ഗ്രസ് ചെയര്‍മാനായി സി.എഫ് തോമസ് എംഎല്‍എ വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പിജെ ജോസഫ്
 • Write A Comment

   
  Reload Image
  Add code here