ശ്രീലങ്കയിലെ മുസ്‌ലിം ഗ്രാമമായ മുല്ലെഗാമ കത്തുന്നു; അടിയന്തരാവസ്ഥയെ തള്ളി അക്രമികളുടെ അഴിഞ്ഞാട്ടം; 20 വീടുകള്‍ അഗ്നിക്കിരയാക്കി

Thu,Mar 08,2018


മുല്ലെഗാമ: മധ്യശ്രീലങ്കയില്‍ ആളിപ്പടരുന്ന മതസംഘര്‍ഷത്തില്‍ അടിയന്തരാവസ്ഥയും പരാജയപ്പെടുന്നു.
ബുദ്ധമതക്കാരും മുസ്ലിംകളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പത്തു ദിവസത്തേക്ക് സ്റ്റേറ്റില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അതേ സമയം അടിയന്തരാവസ്ഥയെ അവഗണിച്ചും അക്രമങ്ങള്‍ പെരുകുന്നതായാണ് റിപ്പോര്‍ട്ട്. അക്രമാസക്തരായ ബുദ്ധമതാനുയായികള്‍ മുസ്‌ലിംകള്‍ ഉള്ള ഇടങ്ങളിലെല്ലാമെത്തി അതിക്രമം തുടരുകയാണ്.
വീടുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും മോസ്‌കുകള്‍ക്കും തീയിട്ട് നശിപ്പിക്കുകയാണ്. ബുധനാഴ്ച 20 ഓളം വീടുകളാണ് അഗനിക്കിരയായത്.
കലാപബാധിത മേഖലയില്‍ നിന്ന് ആളുകള്‍ എല്ലാം ഉപേക്ഷിച്ച് ഓടിപ്പോവുകയാണ്.
പലരും ബാരിക്കേഡുകള്‍ ഉയര്‍ത്തി സംരക്ഷിക്കപ്പെട്ടിട്ടുള്ിള മോസ്‌ക്കുകളിലാണ് അഭയം പ്രാപിച്ചിട്ടുള്ളത്.
വിദ്വേഷ പ്രചാരണങ്ങളും അക്രമാഹ്വാനങ്ങളും തടയാന്‍ ഇന്റര്‍നെറ്റു സംവിധാനങ്ങളും സോഷ്യല്‍ മീഡിയയും നിരോധിച്ചിരിക്കുകയാണ്. ആയിര്രക്കിനു പോലീസിനെയും സൈനികരെയുമാണ് കലാപ ബാധിത മേഖലയില്‍ വിന്യസിച്ചിട്ടുള്ളത്. അടിയന്രാവസ്ഥയുടെ മൂന്നാം ദിനത്തിലും സംഘര്‍ഷമേഖലയില്‍ നിരോധനാജ്ഞയും നിലവിലുണ്ട്.
മധ്യ ശ്രീലങ്കയിലെ മുല്ലെഗാമയില്‍ ഒരു ബുദ്ധ ക്ഷേത്രത്തിലെ ഭണ്ഡാരം മോഷണം പോയതിനെതുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തത്.
മുസ്‌ലിംകളാണ് ഭണ്ഡാരപ്പെട്ടി മോഷ്ടിച്ചതെന്ന സംശയമാണ് വലിയ വര്‍ഗ്ഗീയ കലാപമായി വളര്‍ന്നത്. ബുധനാഴ്ച 20 മുസ്ലിം വീടുകള്‍ അക്രമികള്‍ അഗ്നിക്കിരയാക്കി. പ്രദേശത്തെ ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് പ്രദേശത്തെ മോസ്‌കില്‍ ബാരിക്കേഡുകള്‍ കൊണ്ട് പ്രതിരോധിച്ച് അഭയം പ്രാപിച്ചിരിക്കുകയാണ്.
പോലീസ് തങ്ങളെ അക്രമങ്ങളില്‍ നിന്ന് വിലക്കി നിര്‍ത്തിയെങ്കിലും അക്രമം തുടരുന്ന ബുദ്ധ വിഭാഗക്കാരെ തടയുന്നില്ലെന്ന് മോസ്‌കിനകത്തു കഴിയുന്നവര്‍ പരാതിപ്പെടുന്നു.

Other News

 • വെനസ്വലയിലെ നിശാക്ലബ്ബിൽ തീപിടിത്തം; തിക്കിലും തിരക്കിലും 17 മരണം
 • ജി7 ഉച്ചകോടിയില്‍ ലോകനേതാക്കളെ മുഴുവന്‍ ട്രമ്പ് അധിക്ഷേപിച്ചതായി പരാതി
 • ലണ്ടനില്‍ ആക്രമണത്തിന് പദ്ധതി; ഐഎസ് അംഗങ്ങളായ 18കാരിക്കും അമ്മയ്ക്കും തടവ്
 • ഗാസയിലെ കൂട്ടക്കൊല: യു.എന്‍ പൊതുസഭ അപലപിച്ചു; യു.എസ് എതിര്‍ത്തു
 • യമന്‍ യുദ്ധം: ഹുദൈദ തുറമുഖത്ത് സൗദി സഖ്യസേന ആക്രമണം തുടങ്ങി
 • ശത്രുരാജ്യത്തെ ഭരണാധികാരിക്ക് പ്രശംസ, സഖ്യകക്ഷിക്ക് താക്കീത്; ട്രമ്പിന്റെ നിലപാട് ചര്‍ച്ചയായി
 • ട്രമ്പിന്റെ ഉദാര മനസ്ഥിതിയെ പ്രകീര്‍ത്തിച്ച് ഉത്തരകൊറിയന്‍ ഔദ്യോഗിക മാധ്യമം
 • ഉച്ചകോടി വന്‍ വിജയമെന്ന് ട്രമ്പും കിമ്മും; സമാധാനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത പ്രസ്താവന
 • ഉച്ചകോടി പുതുചരിത്രപ്പിറവി; യുഎസ്-ഉത്തരകൊറിയ രാഷ്ട്ര തലവന്മാര്‍ നേരില്‍ കാണുന്നത് ആദ്യമായി
 • ലോകത്തിന്റെ കണ്ണുകള്‍ പ്രതീക്ഷയോടെ സിംഗപ്പൂരിലേക്ക് ; ട്രമ്പും കിമ്മും നേരിട്ട് സംഭാഷണം നടത്തും
 • കാബൂളില്‍ വിണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സൈനികര്‍ കൊല്ലപ്പെട്ടു
 • Write A Comment

   
  Reload Image
  Add code here