ഇന്ത്യ സന്ദര്‍ശന വേളയില്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്കു പറ്റിയ പാളിച്ചകള്‍ ഒഴിവാക്കാന്‍ മക്രോണ്‍ കരുതലോടെ എത്തുന്നു

Thu,Mar 08,2018


പാരീസ്: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രണ്ടാഴ്ച മുമ്പ് നടത്തിയ ഇന്ത്യാ സന്ദര്‍ശനം കാര്യമായ ചലനമൊന്നുമുണ്ടാക്കാതെ കടന്നു പോവുകയായിരുന്നു. ട്രൂഡോയുടെ സുഹൃത്തും ഫ്രഞ്ച് പ്രസിഡന്റുമായ ഇമ്മാനുവല്‍ മക്രോണ്‍ ഈ ആഴ്ച ഒടുവില്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ തന്റെ സഖ്യരാജ്യത്തെ നേതാവിനു പറ്റിയ പാളിച്ചകള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. സിക്ക് വിഘടനവാദികളോട് കാനഡ മൃദുസമീപനം പുലര്‍ത്തുന്നുവെന്ന് ഇന്ത്യ കരുതുന്നതു കൊണ്ട് ട്രൂഡോയെ വിമാനത്താവളത്തില്‍ സ്വീകരിക്കുവാന്‍ ഒരു സഹമന്ത്രിയെയാണ് നിയോഗിച്ചിരുന്നത്. ട്രൂഡോയ്ക്ക് ഇന്ത്യന്‍ നേതാക്കളുടെ ഭാഗത്തു നിന്ന് തണുപ്പന്‍ സ്വീകരണമാണ് പൊതുവേ ലഭിച്ചത്.
സമാന രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന യുവ നേതാക്കളായ ട്രൂഡോയും മാക്രോണും അന്താരാഷ്ട്ര തലത്തില്‍ ഒരോപോലെയാണ് വീക്ഷിക്കപ്പെടുന്നത്. ആതിഥേയരുമായി കൂടുതല്‍ ഇടപെടല്‍ നടത്തി വ്യത്യസ്തമായ മതിപ്പ് ഉണ്ടാക്കാന്‍ മക്രോണ്‍ ശ്രമിക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം മക്രോണ്‍ കൂടുതല്‍ സമയം ചെലവഴിക്കുമെന്നും, ഇരുവരും തമ്മില്‍ കഴിഞ്ഞ ഒരു വര്‍ഷ കാലത്ത് അടുത്ത സൗഹൃദം വളര്‍ത്തിയെടുത്തിട്ടുണ്ടെന്നും ഫ്രഞ്ച് പ്രസിഡന്റിന്റെ വക്താവ് നല്‍കിയ വിശദീകരണം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
മാക്രോണും, മോഡിയും തമ്മില്‍ ശനിയാഴ്ച കൂടിക്കാഴ്ച നടത്തും. റാഫേല്‍ യുദ്ധവിമാനങ്ങളുടെ വില്‍പന ഉള്‍പ്പെടെ പല നിര്‍ണായക തീരുമാനങ്ങളും ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദര്‍ന വേളയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുമായി കൂടുതല്‍ സഹകരണ പാത തുറക്കാന്‍ ഫ്രാന്‍സ് ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യയിലെ വലിയ ബിസിനസ് സാധ്യത അമേരിക്കയെ പോലെ തന്നെ ഫ്രാന്‍സിനെയും ആകര്‍ഷിക്കുന്ന ഘടകമാണ്.

Other News

 • വെനസ്വലയിലെ നിശാക്ലബ്ബിൽ തീപിടിത്തം; തിക്കിലും തിരക്കിലും 17 മരണം
 • ജി7 ഉച്ചകോടിയില്‍ ലോകനേതാക്കളെ മുഴുവന്‍ ട്രമ്പ് അധിക്ഷേപിച്ചതായി പരാതി
 • ലണ്ടനില്‍ ആക്രമണത്തിന് പദ്ധതി; ഐഎസ് അംഗങ്ങളായ 18കാരിക്കും അമ്മയ്ക്കും തടവ്
 • ഗാസയിലെ കൂട്ടക്കൊല: യു.എന്‍ പൊതുസഭ അപലപിച്ചു; യു.എസ് എതിര്‍ത്തു
 • യമന്‍ യുദ്ധം: ഹുദൈദ തുറമുഖത്ത് സൗദി സഖ്യസേന ആക്രമണം തുടങ്ങി
 • ശത്രുരാജ്യത്തെ ഭരണാധികാരിക്ക് പ്രശംസ, സഖ്യകക്ഷിക്ക് താക്കീത്; ട്രമ്പിന്റെ നിലപാട് ചര്‍ച്ചയായി
 • ട്രമ്പിന്റെ ഉദാര മനസ്ഥിതിയെ പ്രകീര്‍ത്തിച്ച് ഉത്തരകൊറിയന്‍ ഔദ്യോഗിക മാധ്യമം
 • ഉച്ചകോടി വന്‍ വിജയമെന്ന് ട്രമ്പും കിമ്മും; സമാധാനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത പ്രസ്താവന
 • ഉച്ചകോടി പുതുചരിത്രപ്പിറവി; യുഎസ്-ഉത്തരകൊറിയ രാഷ്ട്ര തലവന്മാര്‍ നേരില്‍ കാണുന്നത് ആദ്യമായി
 • ലോകത്തിന്റെ കണ്ണുകള്‍ പ്രതീക്ഷയോടെ സിംഗപ്പൂരിലേക്ക് ; ട്രമ്പും കിമ്മും നേരിട്ട് സംഭാഷണം നടത്തും
 • കാബൂളില്‍ വിണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സൈനികര്‍ കൊല്ലപ്പെട്ടു
 • Write A Comment

   
  Reload Image
  Add code here