ശ്രീലങ്കയിൽ വംശീയ സംഘർഷം തുടരുന്നു; 85ലേറെ പേർ അറസ്റ്റിൽ; 45 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു; അടിയന്തരാവസ്ഥയും നിരോധനാജ്ഞയും തുടരുന്നു

Fri,Mar 09,2018


കൊളംബോ: ശ്രീലങ്കയില്‍ സിംഹള ബുദ്ധമതാനുയായികളും ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകളും തമ്മില്‍ സംഘര്‍ഷം തുടരുന്നു. ഇതു വരെ 85 ൽ പരം പേരെ വിവിധ അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു. അടിയന്തരാവസ്ഥയും നിരോധനാജ്ഞയും തുടരുകയാണ്. കാന്‍ഡി ജില്ലയില്‍ 81 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മേഖലയില്‍ ഇതുവരെ 45 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലഹളയ്ക്കു നേതൃത്വം നല്‍കിയവര്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായതെന്ന് പോലീസ് സൂപ്രണ്ട് റുവാന്‍ ഗുണശേഖര അറിയിച്ചു. ഭൂരിപക്ഷ സിംഹള സമുദായത്തില്‍പ്പെട്ട ബുദ്ധമതവിശ്വാസിയെ ജനക്കൂട്ടം കൊലപ്പെടുത്തിയതിനെത്തുടര്‍ന്നാണു തിങ്കളാഴ്ച ന്യൂനപക്ഷ മുസ്ലിംകള്‍ക്കെതിരേ ലഹള ആരംഭിച്ചത്. ഇതിനകം രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി വീടുകളും മോസ്‌കുകളും കടകളും അക്രമികള്‍ തകര്‍ത്തെന്നു ന്യൂനപക്ഷ സമുദായക്കാര്‍ പറഞ്ഞു. അക്രമം രൂക്ഷമായതിനെത്തുടര്‍ന്നു ചൊവ്വാഴ്ച രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Other News

 • ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം; മൂന്നു പേര്‍ കൊല്ലപ്പെട്ടു, ഐ.എസ് ഭീകരനെ പോലീസ് വെടിവച്ചു കൊന്നു, 'അല്ലാഹു അക്ബര്‍' എന്ന് ആക്രോശിച്ചു കൊണ്ട് ഭീതി പരത്തി
 • സൗദി - ഇസ്രയേല്‍ സംഘര്‍ഷത്തിന് മഞ്ഞുരുക്കം;സൗദി വഴി എയര്‍ ഇന്ത്യ വിമാനം ഇസ്രയേലിലേക്കു പറന്നു
 • പാലസ്തീന്‍ പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
 • തായ്‌ലാന്റില്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 18 യാത്രക്കാര്‍ മരിച്ചു
 • പതിറ്റാണ്ടിനുശേഷം ദക്ഷിണകൊറിയന്‍ പാട്ടുകാര്‍ ഇനി ഉത്തരകൊറിയയില്‍ പാടും; 160 കലാകാരന്മാരുടെ സംഘം മാര്‍ച്ച 3 മുതല്‍ ഏപ്രില്‍ 4 വരെ പ്യോംഗ് യാംഗില്‍
 • യു എസിനെതിരെ ചൈന; രക്തരൂക്ഷിത യുദ്ധത്തിന് ചൈന തയ്യാറെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്
 • സ്ത്രീകള്‍ക്ക് പര്‍ദ നിര്‍ബന്ധമല്ലെന്ന് സൗദി കിരീടാവകാശി
 • സൂഫി തീർത്ഥാടന കേന്ദ്രത്തിലെ കൊലപാതകം;ഏഴ് ബംഗ്ളാ തീവ്രവാദികൾക്ക് വധശിക്ഷ
 • എവറസ്റ്റിലെ മാലിന്യം നീക്കം ചെയ്യാന്‍ പുതിയ പദ്ധതിയുമായി നേപ്പാള്‍ സർക്കാർ
 • ഉത്തര കൊറിയയയുടെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ഫിന്‍ലന്‍ഡിലേക്ക്; ട്രമ്പ് - കിം ഉച്ചകോടിക്ക് കളമൊരുക്കല്‍ തുടങ്ങാനെന്നു സൂചന
 • വര്‍ക്കി ഫൗണ്ടേഷന്റെ ഏറ്റവും മികച്ച അധ്യാപികയ്ക്കുള്ള ഒരു മില്യണ്‍ ഡോളറിന്റെ പുരസ്‌കാരം യു.കെ. അധ്യാപിക കരസ്ഥമാക്കി
 • Write A Comment

   
  Reload Image
  Add code here