ഷോപ്പിങ് പരിധി വിട്ടു​: മൗറീഷ്യസിലെ ആദ്യ വനിതാ പ്രസിഡൻറ്​ സ്ഥാനമൊഴിയുന്നു

Fri,Mar 09,2018


ലാഗോസ്: സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടര്‍ന്ന് ​മൗറീഷ്യസിലെ ആദ്യ വനിതാ പ്രസിഡൻറ്​ അമീന ഗരീബ് ഫക്കീം സ്ഥാനമൊഴിയുന്നു. സേവന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട്​ വ്യക്തിപരമായ ആവശ്യങ്ങൾക്ക്​ ചെലവഴിച്ചുവെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ്​ രാജി. പ്രസിഡൻറ്​ അടുത്തയാഴ്ച്ച സ്ഥാനമൊഴിയുമെന്ന് പ്രധാനമന്ത്രി പ്രവിന്ത് ജുഗ്നൗത്ത അറിയിച്ചു. രാജ്യം 50ാമത്​ സ്വാതന്ത്ര്യദിന ചടങ്ങുകൾക്ക്​ സാക്ഷ്യം വഹിക്കാനിരിക്കെയാണ്​ പ്രസിഡൻറി​​െൻറ രാജി. സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക്​ ശേഷം മാർച്ച്​ 12 ന്​ സ്ഥാനമൊഴിയുമെന്നാണ്​ റിപ്പോർട്ട്​. മൗറീഷ്യസില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലണ്ടന്‍ ആസ്ഥാനമായ സന്നദ്ധസംഘടന നൽകിയ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങിയെന്നാണ് അമീനക്കെതിരായ ആരോപണം. 2016ലാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ഒരു പ്രാദേശിക ചാനല്‍ പുറത്തുവിട്ടത്. എന്നാല്‍, താന്‍ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അമീന. വിദ്യാഭ്യാസ സംബന്ധമായ ചാരിറ്റി പ്രവർത്തനങ്ങൾക്കു വേണ്ടി പ്ലാനറ്റ്​ എർത്​ ഇൻസ്​റ്റിറ്റ്യൂട്ട്​ നൽകിയ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ഇറ്റലി, ദുബൈ എന്നീ രാജ്യങ്ങളിൽ വൻതുകക്ക്​ അമീന ഷോപ്പിങ്​ നടത്തിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. വിവാദത്തെ തുടർന്ന്​ പ്രസിഡൻറിനെ പുറത്താക്കണമെന്ന വാദം ശക്തമായ സാഹചര്യത്തിലാണ്​ അമീന ഫക്കീം രാജി സന്നദ്ധത അറിയിച്ചത്​. 2015ലാണ് മൗറീഷ്യസിന്റെ ആദ്യ വനിതാ പ്രസിഡൻറായി അമീന ഫക്കീം സ്ഥാനമേറ്റത്.

Other News

 • വെനസ്വലയിലെ നിശാക്ലബ്ബിൽ തീപിടിത്തം; തിക്കിലും തിരക്കിലും 17 മരണം
 • ജി7 ഉച്ചകോടിയില്‍ ലോകനേതാക്കളെ മുഴുവന്‍ ട്രമ്പ് അധിക്ഷേപിച്ചതായി പരാതി
 • ലണ്ടനില്‍ ആക്രമണത്തിന് പദ്ധതി; ഐഎസ് അംഗങ്ങളായ 18കാരിക്കും അമ്മയ്ക്കും തടവ്
 • ഗാസയിലെ കൂട്ടക്കൊല: യു.എന്‍ പൊതുസഭ അപലപിച്ചു; യു.എസ് എതിര്‍ത്തു
 • യമന്‍ യുദ്ധം: ഹുദൈദ തുറമുഖത്ത് സൗദി സഖ്യസേന ആക്രമണം തുടങ്ങി
 • ശത്രുരാജ്യത്തെ ഭരണാധികാരിക്ക് പ്രശംസ, സഖ്യകക്ഷിക്ക് താക്കീത്; ട്രമ്പിന്റെ നിലപാട് ചര്‍ച്ചയായി
 • ട്രമ്പിന്റെ ഉദാര മനസ്ഥിതിയെ പ്രകീര്‍ത്തിച്ച് ഉത്തരകൊറിയന്‍ ഔദ്യോഗിക മാധ്യമം
 • ഉച്ചകോടി വന്‍ വിജയമെന്ന് ട്രമ്പും കിമ്മും; സമാധാനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത പ്രസ്താവന
 • ഉച്ചകോടി പുതുചരിത്രപ്പിറവി; യുഎസ്-ഉത്തരകൊറിയ രാഷ്ട്ര തലവന്മാര്‍ നേരില്‍ കാണുന്നത് ആദ്യമായി
 • ലോകത്തിന്റെ കണ്ണുകള്‍ പ്രതീക്ഷയോടെ സിംഗപ്പൂരിലേക്ക് ; ട്രമ്പും കിമ്മും നേരിട്ട് സംഭാഷണം നടത്തും
 • കാബൂളില്‍ വിണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സൈനികര്‍ കൊല്ലപ്പെട്ടു
 • Write A Comment

   
  Reload Image
  Add code here