ചൈനയില്‍ ഇനി ഷീ ജിന്‍പിങ് ആജീവനാന്ത പ്രസിഡന്റ്; ഭരണഘടന ഭേദഗതിചെയ്ത് അധികാര കേന്ദ്രമായി

Sun,Mar 11,2018


ബീജിങ്ങ്: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് ഇനി ചൈനയുടെ ആജീവനാന്ത പ്രസിഡന്റ്. പ്രസിഡന്റിന്റെ കാലപരിധി നിശ്ചയിക്കുന്ന നിയമം ഭേദഗതി ചെയ്തു.
അഞ്ചു വര്‍ഷം വീതം പരമാവധി രണ്ടു തവണയേ ഒരാള്‍ക്കു പ്രസിഡന്റാകാനാകൂ എന്ന ഭരണഘടനാ വകുപ്പാണ് ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ ഭേദഗതിചെയ്തത്. രണ്ട് പേര്‍ ഭേദഗതിയെ എതിര്‍ത്ത് വോട്ട് ചെയ്തു. 2958 വോട്ടുകള്‍ നേടിയാണ് ഭേദഗതി പാര്‍ലമെന്റ് പാസാക്കിയത്. ഇതോടെ മാവോ സെദൂങ്ങിനു ശേഷം ചൈനയുടെ ഏറ്റവും കരുത്തുറ്റ നേതാവായും അറുപത്തിനാലുകാരനായ ഷി ചിന്‍പിങ് മാറുകയാണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയിലും സൈന്യത്തിലും നിര്‍ണായക സ്വാധീനം നേടിയ ജിന്‍പിങ്ങിന്റെ നീക്കം ഇന്ത്യ ഉള്‍പ്പെടെ അയല്‍രാജ്യങ്ങളെല്ലാം ആശങ്കയോടെയാണു കാണുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഷീ ജിന്‍ പിങ് തന്റെ പിന്‍ഗാമിയെ പ്രഖ്യാപിക്കാതിരുന്നപ്പോള്‍ തന്നെ ഇത് സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നിരുന്നു. ഒരേസമയം പ്രസിഡന്റ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തലവന്‍, സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ്, എന്നീ മൂന്നു പദവികളും ഷീ ജിന്‍ പിങ് വഹിക്കുന്നുണ്ട്. ചൈനയില്‍ മാവോ സെതൂങ്ങിന് തുല്യമായ പ്രാധാന്യമാണ് ഷീയ്ക്ക് ലഭിച്ചിരുന്നത്.
ഒരാള്‍ക്ക് തുടര്‍ച്ചയായി രണ്ടിലേറെ തവണ പ്രസിഡന്റും വൈസ് പ്രസിഡന്റും ആയിരിക്കാന്‍ പാടില്ലെന്ന ഭരണഘടനാവ്യവസ്ഥ ഒഴിവാക്കാനുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശുപാര്‍ശയ്ക്ക് നേരത്തെ പാര്‍ട്ടി പ്ലീനത്തില്‍ അംഗീകാരം ലഭിച്ചിരുന്നു. തുടര്‍ന്നാണു പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി വിട്ടത്.
ഇലക്ട്രോണിക് വോട്ടിങ്ങും കൈ ഉയര്‍ത്തി പിന്തുണ പ്രഖ്യാപിക്കുന്നതും ഒഴിവാക്കി ഇത്തവണ ബാലറ്റ് പേപ്പര്‍ സംവിധാനമാണു വോട്ടെടുപ്പില്‍ സ്വീകരിച്ചത്. അംഗീകരിക്കുന്നു, അംഗീകരിക്കുന്നില്ല, വോട്ടു ചെയ്യുന്നില്ല എന്നിവയില്‍ ഒന്നിന്മേല്‍ അഭിപ്രായം രേഖപ്പെടുത്താനായിരുന്നു നിര്‍ദേശം.
ബെയ്ജിങ്ങിലെ ഗ്രേറ്റ് ഹാള്‍ ഓഫ് ദ് പീപ്പിളില്‍ തയാറാക്കിയ ചുവപ്പു പെട്ടിയില്‍ ആദ്യം ബാലറ്റ് നിക്ഷേപിച്ചത് ഷി ചിന്‍പിങ്ങായിരുന്നു. ചൈനീസ് ഭരണഘടനയുടെ ആദ്യ രൂപം 1954ലാണു നിലവില്‍ വരുന്നത്. 1982 മുതലുള്ള ഭരണഘടയാണു നിലവില്‍ പിന്തുടര്‍ന്നിരുന്നത്. അതിനിടെ നാലു തവണ ഭേദഗതികള്‍ ഉണ്ടായിട്ടുണ്ട്-1988, 1993, 1999, 2004 വര്‍ഷങ്ങളിലായിരുന്നു അത്. ഇതോടെ ഉത്തരകൊറിയയെ പോലെ ചൈനയും ഏകാധിപത്യ ഭരണത്തിലേക്ക് നീങ്ങുകയാണ്.

Other News

 • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
 • സിറിയന്‍ തീരത്തുവച്ച് റഷ്യന്‍ യുദ്ധ വിമാനം അപ്രത്യക്ഷമായി
 • മാങ്​ഖുട്ട്​ ചുഴലിക്കാറ്റ്​ ഫിലിപ്പീൻസിൽ നിരവധി പേർ മണ്ണിനടിയിൽ
 • ഭാ​ര്യ കുല്‍സൂമിന്റെ മരണത്തെ തുടര്‍ന്ന് അനുവദിച്ച പരോള്‍ അവസാനിച്ചു; നവാസ് ഷരീഫ് വീണ്ടും ജയിലില്‍
 • ചരിത്രം കുറിക്കുന്ന ഉടമ്പടിക്ക് കളമൊരുങ്ങുന്നു; ചൈനയിലെ കത്തോലിക്കാ സഭയുടെയും തലവനായി മാര്‍പാപ്പയെ അംഗീകരിക്കും, കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിയമിച്ച ബിഷപ്പുമാരെ വത്തിക്കാനും
 • വൈ​ദി​ക​ര്‍ക്കി​ട​യി​ലെ ലൈം​ഗി​ക​പീ​ഡ​നം: മാ​ർ​പാ​പ്പ അ​ടി​യ​ന്ത​ര സ​മ്മേ​ള​നം വി​ളി​ച്ചു
 • സ്‌കോട്ട്‌ലന്‍ഡില്‍ വാഴ്‌സിറ്റി പഠനത്തിന് എത്തിയ മകള്‍ക്കു വേണ്ടി ഇന്ത്യന്‍ ശതകോടീശ്വരന്‍ നിയോഗിച്ചിരിക്കുന്നത് 12 ജീവനക്കാരെ
 • പാ​ക്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ഷരീഫിന്റെ ഭാ​ര്യ ബീ​ഗം കു​ൽ​സൂം അന്തരിച്ചു
 • പ്ര​തി​വ​ർ​ഷം ലോകമെമ്പാടും എ​ട്ടു ല​ക്ഷ​ത്തോ​ളം പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​താ​യി ലോകാരോഗ്യസംഘടന
 • ഒാ​ൺ​ലൈ​ൻ വ​ഴി​യു​ള്ള മ​ത​പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രാ​ൻ ചൈ​ന​യു​ടെ നീ​ക്കം
 • പാരീസില്‍ വീണ്ടും കത്തി ആക്രമണം: 7 പേർക്ക് പരിക്ക്; അഫ്ഗാൻ പൗരൻ പിടിയിൽ
 • Write A Comment

   
  Reload Image
  Add code here