കാഠ്മണ്ടുവില്‍ 67 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു; 50 പേർ മരിച്ചതായി റിപ്പോർട്ട്

Mon,Mar 12,2018


കാഠ്മണ്ഡു: നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ വിമാനം തകർന്ന് വീണ് 50 പേർ മരിച്ചതായി റിപ്പോർട്ട്. കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിന്‍റെ റണ്‍വേയിലാണ് ബംഗ്ലാദേശിൽ നിന്നുള്ള പാസഞ്ചർ വിമാനം തകർന്നു വീണത്. വിമാനത്തിൽ 71 പേർ യാത്രക്കാരായുണ്ടായിരുന്നു. 17 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളും വിമാനത്തില്‍ നിന്ന് കണ്ടെടുത്തു.
ഇരുപതോളം പേരെയാണ് ഇതുവരെ ആശുപത്രിയില്‍ എത്തിച്ചത്. മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഇനിയും സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. 67 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ധാക്കയില്‍ നിന്ന് കാഠ്മമ്ഡുവിലേക്കെത്തിയ വിമാനം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി തകരുകയും തീപിടിക്കുകയുമായിരുന്നു. അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല. റണ്‍വേയില്‍ നിന്ന് പുകയുയരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ധാക്കയില്‍ നിന്ന് വന്ന വിമാനം ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് ത്രിഭുവന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. ലാന്‍ഡിംഗിനിടെ തൊട്ടടുത്തുള്ള ഫുട്‌ബോള്‍ മൈതാനത്തേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നെന്നാണ് വിമാനത്താവള അധികൃതര്‍ നല്കുന്ന വിവരമെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തെത്തുടര്‍ന്ന് ത്രിഭുവന്‍ വിമാനത്താവളം അടച്ചിട്ടു.

Other News

  • വെനസ്വലയില്‍ പട്ടാളക്കാര്‍ നൂറുകണക്കിനാളുകളെ കൊലപ്പെടുത്തിയെന്ന് ഐക്യരാഷ്ട്ര സംഘടന
  • പൊ​തു​പ​ണം ഉ​പ​യോ​ഗി​ച്ച്​ വീ​ട്ടി​ലേ​ക്ക്​ ആ​ഡം​ബ​ര വ​സ്​​തു​ക്ക​ളും ഫ​ർ​ണീ​ച്ച​റും വാ​ങ്ങി​: ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യയ്‌ക്കെതിരെ കു​റ്റം ചു​മ​ത്തി
  • ഇന്തോനേഷ്യന്‍ ഫെറി അപകടത്തില്‍ കാണാതായത് 180 പേര്‍; തോബ തടാകത്തില്‍ തിരച്ചില്‍ തുടരുന്നു
  • ലയണല്‍ മെസ്സിയെ മൈതാനത്ത് വച്ച് കൊലപ്പെടുത്തുന്ന പോസ്റ്ററുകളുമായി ഇസ്ലാമിക് സ്‌റ്റേറ്റ്; ലോകകപ്പ് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി
  • യു.​എ​സും ദ​.കൊ​റി​യ​യും സൈ​നി​കാ​ഭ്യാ​സം ഇൗ​യാ​ഴ്​​ച നി​ർ​ത്തി​വെ​ക്കും
  • ഇന്തോനേഷ്യയില്‍ കാണാതായ വനിതയെ പെരുമ്പാമ്പിന്റെ ഉദരത്തില്‍ കണ്ടെത്തി
  • വെനസ്വലയിലെ നിശാക്ലബ്ബിൽ തീപിടിത്തം; തിക്കിലും തിരക്കിലും 17 മരണം
  • ജി7 ഉച്ചകോടിയില്‍ ലോകനേതാക്കളെ മുഴുവന്‍ ട്രമ്പ് അധിക്ഷേപിച്ചതായി പരാതി
  • ലണ്ടനില്‍ ആക്രമണത്തിന് പദ്ധതി; ഐഎസ് അംഗങ്ങളായ 18കാരിക്കും അമ്മയ്ക്കും തടവ്
  • ഗാസയിലെ കൂട്ടക്കൊല: യു.എന്‍ പൊതുസഭ അപലപിച്ചു; യു.എസ് എതിര്‍ത്തു
  • യമന്‍ യുദ്ധം: ഹുദൈദ തുറമുഖത്ത് സൗദി സഖ്യസേന ആക്രമണം തുടങ്ങി
  • Write A Comment

     
    Reload Image
    Add code here