ജപ്പാനില്‍ കുപ്പികളില്‍ സൂക്ഷിച്ച നിലയില്‍ പൂര്‍ണ വളര്‍ച്ചയെത്തിയ മനുഷ്യശിശുക്കളുടെ ജഢങ്ങള്‍ കുപ്പികളില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി

Mon,Mar 12,2018


ടോക്യോ: ആളൊഴിഞ്ഞ വീട്ടില്‍ മനുഷ്യശിശുക്കളുടെ ജഢം കുപ്പിയിലാക്കി സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. ജപ്പാന്‍ തലസ്ഥാനമായ ടോക്യോവിലാണ് സംഭവം.
. വര്‍ഷങ്ങളായി ആള്‍താമസമില്ലാത്ത വീട് വാങ്ങിയ ആള്‍ പുതുക്കിപ്പണഇ നടത്താന്‍ ഏല്‍പ്പിച്ച ജോലിക്കാരാണ് വീടിന്റെ പലഭാഗങ്ങളായി കുപ്പികളില്‍ പ്രത്യേക ദ്രാവകങ്ങളിലായി സൂക്ഷിച്ച നിലയില്‍ അനേകം മനുഷ്യ ശിശുക്കളുടെ ജഢങ്ങള്‍ കണ്ടെത്തിയത്.
വീടിന്റെ താഴെത്തെയും മുകളിലത്തെയും നിലകളിലെ അറകളിലായിരുന്നു പൂര്‍ണ വളര്‍ച്ചയെത്തിയ ശിശുക്കളുടെ ജഢങ്ങള്‍ ദ്രവീകരിക്കാതെ സംരംക്ഷിച്ചിരുന്നത്.
മൂന്നു വര്‍ഷമായി ഈ വീട്ടില്‍ ആരും താമസിച്ചിരുന്നില്ല. ഇലക്ട്രിക്കല്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്.
മുമ്പ് ഒരു ശാസ്ത്രഞ്ജന്‍ ഇവിടെ താമസിച്ചിരുന്നെന്നും പിന്നീട് അയാള്‍ ഇപ്പോഴത്തെ ഉടമസ്ഥന് വില്‍ക്കുകയായിരുന്നുവെന്നും പോലിസ് പറയുന്നു. നിലവിലുള്ള ഉടമസ്ഥനാണ് വീട് പുതുക്കി പണിയാന്‍ തീരുമാനിച്ചത്.
കുട്ടികളുടെ പൊക്കിള്‍ കൊടിപോലും മുറിച്ചുമാറ്റാതെയാണ് കുപ്പികളില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്നത്.
ഓരോ പ്രായത്തിലുള്ള കുട്ടികളാണ് കുപ്പികളിലുള്ളത്. വലിപ്പവും രൂപവും വ്യത്യസ്തമാണ്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

Other News

 • ശ്രീ​ല​ങ്ക​യി​ൽ റ​നി​ൽ വി​ക്ര​മ​സിം​ഗെ വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റു
 • പശ്ചിമ ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി ഓസ്‌ട്രേലിയ അംഗീകരിച്ചു
 • ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടു പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചു
 • സാമ്പത്തിക പ്രതിസന്ധി; യു.എ.ഇ യില്‍ മലയാളിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് താഴു വീണു, ഉടമ നാടു വിട്ടു, വിതരണക്കാരും ജീവനക്കാരും വെട്ടില്‍
 • എനിക്ക് എങ്ങിനെയാണ് മുറിക്കേണ്ടതെന്ന് അറിയാമെന്ന് ഖഷോഗിയുടെ ഘാതക സംഘത്തിലെ ഒരംഗം പറഞ്ഞതായി എര്‍ദോഗന്റെ വെളിപ്പെടുത്തല്‍
 • മെക്‌സിക്കോയുടെ വനേസ പോണ്‍സ് ഡി ലിയോണ്‍ ലോകസുന്ദരി
 • ലോകത്തിലെ ആദ്യ ഡിജിറ്റല്‍ കോടതിക്ക് അബുദാബിയില്‍ തുടക്കമായി; കോടതി നടപടികള്‍ക്ക് പേപ്പര്‍ ഉപയോഗിക്കില്ല
 • ഖഷോഗി വധം: അറസ്റ്റിലായവരെ വിചാരണയ്ക്ക് വിട്ടു നല്‍കണമെന്ന ടര്‍ക്കിയുടെ ആവശ്യം സൗദി നിരസിച്ചു
 • ഫ്രാന്‍സില്‍ നാലാമത്തെ ആഴ്ചയും കലാപം രൂക്ഷം; രാജ്യത്തിന്റെ ഐക്യം തകര്‍ക്കരുതെന്ന് പ്രധാനമന്ത്രി
 • ഇന്റര്‍ ഫെയിത്ത് സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബി സന്ദര്‍ശിക്കുന്നു
 • സ്വവര്‍ഗ പങ്കാളിയോടൊപ്പം ജീവിക്കാനായി ഭാര്യയെ കൊന്ന ഇന്ത്യന്‍വംശജന്‍ കുറ്റക്കാരനാണെന്ന് കോടതി
 • Write A Comment

   
  Reload Image
  Add code here