റഷ്യയുടെ മുന്‍ കെജിബി ചാരന്‍ സെര്‍ജി സ്‌ക്രിപാലിനെയും മകളെയും ലണ്ടനില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ റഷ്യയ്ക്ക പങ്കുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ

Tue,Mar 13,2018


ലണ്ടന്‍: ബ്രിട്ടനിലുള്ള റഷ്യയുടെ മുന്‍ കെജിബി ചാരന്‍ സെര്‍ജി സ്‌ക്രിപാലിനെയും(66) പുത്രി യൂലിയയെയും (33) വിഷബാധയേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ റഷ്യന്‍ ഭരണകൂടത്തിനു പങ്കുണ്ടെന്നു കരുതുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ.
കൊലപാതകശ്രമത്തിന് പിന്നില്‍ റഷ്യയാകാനുള്ള സാധ്യത ഏറെയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
റഷ്യ വികസിപ്പിച്ചതിനു സമാനമായ രാസ വിഷവസ്തുക്കള്‍ ഉപയോഗിച്ചാണ് സര്‍ജി സ്‌ക്രിപാലിനെയും പുത്രി യൂലിയയെയും കൊലപ്പെടുത്താന്‍ ശ്രമം നടന്നത്.
കടുത്ത വിഷബാധയേല്‍പ്പിക്കുന്ന രാസവസ്തുക്കളായ നോവിചോക്കാണ് സ്‌ക്രീപലിനും പുത്രിക്കും നേരേ പ്രയോഗിച്ചത്.
റഷ്യന്‍ ഭരണകൂടം നേരിട്ടു നടത്തിയതാണോ മാരകകരായ രാസായുധം മറ്റു കൈകളാല്‍ പ്രയോഗിക്കപ്പെട്ടതാണോ എന്നു വ്യക്തമാക്കണം. റഷ്യന്‍ സ്ഥാനപതിയോട് ഇതുസംബന്ധിച്ച വിശദീകരണം നല്‍കണമെന്ന് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തെരേസ മേ വ്യക്തമാക്കി.
മാര്‍ച്ച് നാലിനാണ് സ്‌ക്രിപാലിനെയും പുത്രിയെയും വിഷബാധയേറ്റു അബോധാവസ്ഥയില്‍ സാലിസ്ബറിയിലെ ഷോപ്പിംഗ് മാളിലെ ബഞ്ചില്‍ കണ്ടെത്തിയത്.
ഇരുവരും അവശനിലയില്‍ ബ്രിട്ടനിലെ ആശുപത്രിയില്‍ കഴിയുകയാണ്. എന്നാല്‍ തങ്ങളെ കുടുക്കാനായി ബ്രിട്ടന്‍ തന്നെ ആസൂത്രണം ചെയ്ത കൊലപാതക പദ്ധതിയാണിതെന്നാണ് റഷ്യ ആരോപിക്കുന്നത്.

Other News

  • ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഉത്തര - ദക്ഷിണ കൊറിയന്‍ നേതാക്കള്‍ 'പവിത്ര' മല സന്ദര്‍ശിച്ചു; ട്രമ്പുമായി രണ്ടാമതൊരു ഉച്ചകോടിക്ക് താല്‍പര്യം പ്രകടിപ്പിച്ച് കിം
  • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
  • സിറിയന്‍ തീരത്തുവച്ച് റഷ്യന്‍ യുദ്ധ വിമാനം അപ്രത്യക്ഷമായി
  • മാങ്​ഖുട്ട്​ ചുഴലിക്കാറ്റ്​ ഫിലിപ്പീൻസിൽ നിരവധി പേർ മണ്ണിനടിയിൽ
  • ഭാ​ര്യ കുല്‍സൂമിന്റെ മരണത്തെ തുടര്‍ന്ന് അനുവദിച്ച പരോള്‍ അവസാനിച്ചു; നവാസ് ഷരീഫ് വീണ്ടും ജയിലില്‍
  • ചരിത്രം കുറിക്കുന്ന ഉടമ്പടിക്ക് കളമൊരുങ്ങുന്നു; ചൈനയിലെ കത്തോലിക്കാ സഭയുടെയും തലവനായി മാര്‍പാപ്പയെ അംഗീകരിക്കും, കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിയമിച്ച ബിഷപ്പുമാരെ വത്തിക്കാനും
  • വൈ​ദി​ക​ര്‍ക്കി​ട​യി​ലെ ലൈം​ഗി​ക​പീ​ഡ​നം: മാ​ർ​പാ​പ്പ അ​ടി​യ​ന്ത​ര സ​മ്മേ​ള​നം വി​ളി​ച്ചു
  • സ്‌കോട്ട്‌ലന്‍ഡില്‍ വാഴ്‌സിറ്റി പഠനത്തിന് എത്തിയ മകള്‍ക്കു വേണ്ടി ഇന്ത്യന്‍ ശതകോടീശ്വരന്‍ നിയോഗിച്ചിരിക്കുന്നത് 12 ജീവനക്കാരെ
  • പാ​ക്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ഷരീഫിന്റെ ഭാ​ര്യ ബീ​ഗം കു​ൽ​സൂം അന്തരിച്ചു
  • പ്ര​തി​വ​ർ​ഷം ലോകമെമ്പാടും എ​ട്ടു ല​ക്ഷ​ത്തോ​ളം പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​താ​യി ലോകാരോഗ്യസംഘടന
  • ഒാ​ൺ​ലൈ​ൻ വ​ഴി​യു​ള്ള മ​ത​പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രാ​ൻ ചൈ​ന​യു​ടെ നീ​ക്കം
  • Write A Comment

     
    Reload Image
    Add code here