സിറിയയില്‍ സൈനികമായി ഇടപെടാനുള്ള യുഎസ് നീക്കത്തിനെതിരെ മുന്നറിയിപ്പുമായി റഷ്യ; രാസാക്രമണത്തിന് ഉത്തരവാദികളെ ഒരുമിച്ചു നേരിടുമെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍

Tue,Apr 10,2018


യുഎന്‍: രാസായുധ പ്രയോഗം നടത്തിയെന്ന ആരോപണത്തെതുടര്‍ന്ന് സിറിയന്‍ ഭരണകൂടത്തിനെതിരെ സൈനിക പോരാട്ടത്തിനൊരുങ്ങുന്ന യുഎസിന് യുഎന്‍ രക്ഷാ സമിതിയില്‍ റഷ്യയുടെ താക്കീത്.
വെറും സംശയത്തിന്റെ പേരില്‍ സിറിയയില്‍ സൈനിക ഇടപെടല്‍ നടത്താനൊരുങ്ങുന്ന യുഎസ് അതില്‍ നിന്ന് പിന്‍മാറണമെന്ന് യുഎന്‍ രക്ഷാസമിതിയോഗത്തില്‍ സിറിയന്‍ വിഷയം ചര്‍ച്ചചെയ്യവെ റഷ്യന്‍ നയതന്ത്ര പ്രതിനിധി വാസിലി നെബന്‍ഷ്യ ആവശ്യപ്പെട്ടു.
നിയമവിധേയമല്ലാത്ത ഏതു സൈനിക നടപടിയുണ്ടായാലും യുഎസ് ആ സാഹസികതയ്ക്ക് ഉത്തരവാദിത്തം പറയേണ്ടിവരുമെന്നും റഷ്യന്‍ പ്രതിനിധി മുന്നറിയിപ്പു നല്‍കി.
അതേ സമയം ദൗമയിലുണ്ടായ രാസായുധ പ്രയോഗത്തിന്റെ ഉത്തരവാദി ആരായാലും അവരെ നേരിടാന്‍ ഒരുമിച്ചു മുന്നോട്ടുവരുമെന്ന് യോഗത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ അറിയിച്ചു.
രാസായുധ പ്രയോഗത്തിന് സിറിയയാണ് ഉത്തരവാദിയെങ്കില്‍ ശക്തമായ നടപടിവേണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു.
രാസായുധ പ്രയോഗം നടന്നതായുള്ള ആരോപണത്തിന്‍രെ സത്യാവസ്ഥ കണ്ടെത്താന്‍ പ്രത്യേക അന്വേഷണം വേണമെന്ന് യുഎന്‍ സുരക്ഷാ സമിതിയില്‍ ആവശ്യം വന്നുവെങ്കിലും പ്രമേയം പാസായില്ല. ഇതിനുപിന്നാലെയാണ് യുഎസ് നീക്കത്തിനെതിരെ മുന്നറിയിപ്പുമായി റഷ്യ രംഗത്തുവന്നത്. യുഎസ് കൊണ്ടുവന്ന പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. ചൈന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തതോടെ പ്രമേയം പരാജയപ്പെടുകയായിരുന്നു.
റഷ്യ കൗണ്ടര്‍ പ്രമേയം കൊണ്ടുവന്നെങ്കിലും ഇതും ഭൂരിപക്ഷം നേടാനാകാതെ പരാജയപ്പെട്ടു. സിറിയയിലെ കിഴക്കന്‍ പ്രവിശ്യയിലുള്ള ഗൗട്ടയിലെ ദൗമയില്‍ നടന്ന രാസായുധ പ്രയോഗം ബഷര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ ഭരണകൂടത്തിന്റെ അറിവോടെയാണെന്ന് ആരോപിച്ച അമേരിക്ക ഇതെക്കുറിച്ച് സ്വതന്ത്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രമേയം കൊണ്ടുവന്നത്.
അതേ സമയം സിറിയയെ സൈനികമായി പിന്തുണക്കുന്ന റഷ്യ ഈ ആരോപണം തള്ളിക്കളഞ്ഞു. അതേ സമയം രാസായുധം അടക്കമുള്ള നിരോധിത ആയുധങ്ങള്‍ തടയുന്നതിനുവേണ്ടി രൂപീകരിക്കപ്പെട്ട യുഎന്‍ സമിതിയായ ഒപിസിഡബ്ല്യു ദൗമയില്‍ രാസായുധ പ്രയോഗം നടന്നിരുന്നോ എന്നതു സംബന്ധിച്ച് അന്വേഷിക്കും.
എന്നാല്‍ രാസായുധ പ്രയോഗം നടന്നുവെന്നു ബോധ്യപ്പെട്ടാല്‍ തന്നെ ആരാണ് അതിന്റെ ഉത്തരവാദി എന്ന വിഷയം സമിതിയുടെ അന്വേഷണ പരിധിയില്‍ വരില്ല. റഷ്യയും യുഎസും പരസ്പരം കൊമ്പുകോര്‍ത്ത ഏറ്റവും അവസാനത്തെ സന്ദര്‍ഭമാണ് ചൊവ്വാഴ്ച യുഎന്‍ രക്ഷാ സമിതിയില്‍ ഉണ്ടായത്. യുഎസിന് റഷ്യയില്‍ സൈനിക ഇടപെടല്‍ നടത്താനുള്ള തീരുമാനത്തെ ന്യായീകരിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം സൃഷ്ടിച്ചതാണീ രാസായുധ പ്രയോഗം എന്ന ആരോപണമെന്നാണ് റഷ്യന്‍ പ്രതിനിധി വാസിലി നെബന്‍ഷ്യ തുറന്നടിച്ചത്. ഏറ്റവും മോശപ്പെട്ടതും സങ്കടകരവുമായ കാര്യമാണ് ദൗമയില്‍ സംഭവിച്ചത്. അതെന്താണെന്ന് കണ്ടെത്താന്‍ തങ്ങള്‍ക്കു കെല്‍പ്പുണ്ടെന്നും റഷ്യന്‍ പ്രനിധി വ്യക്തമാക്കി.
അതേ സമയം സ്വതന്ത്രാന്വേഷണമെന്ന ആവശ്യത്തെ വോട്ടെടുപ്പിലേക്കെത്തിച്ച റഷ്യയുടെ നടപടിയെ യുഎന്നിലെ യുഎംസ് പ്രതിനിധി നിക്കി ഹാലെ പരഹസിച്ചു. റഷ്യയുടെ നടപടി ുപരിഹാസ്യമാണെന്നും രക്ഷാ സമിതിയുടെ വിശ്വാസ്യത തകര്‍ത്തുവെന്നും നിക്കി ഹാലെ ആരോപിച്ചു.
ഇതിനിടയില്‍ സിറിയയില്‍ നടക്കുന്ന സംഭവങ്ങളില്‍ ശക്തമായ സൈനിക നടപടി എന്ന ആവശ്യം യുഎസ് പ്രസിഡന്റ് ട്രമ്പ് ആവര്‍ത്തിച്ചു. തന്റെ ലാറ്റിനമേരിക്കന്‍ സന്ദര്‍ശനം ഉപേക്ഷിച്ച ട്രമ്പ് സിരിയന്‍ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
ട്രമ്പിന്റെ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും യാത്രാ പരിപാടികള്‍ വെട്ടിച്ചുരുക്കി.

Other News

 • അറസ്റ്റിലായ മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകള്‍ മറിയത്തെയും ജയിലിലേക്കു മാറ്റി
 • പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് റാലികള്‍ക്കിടെ സ്‌ഫോടനങ്ങള്‍:സ്ഥാനാര്‍ഥിയടക്കം 133 പേര്‍ കൊല്ലപ്പെട്ടു
 • നവാസ് ഷെരീഫും മകളും പാക്കിസ്ഥാനില്‍ വന്നാലുടന്‍ അറസ്റ്റുചെയ്യാന്‍ നീക്കം
 • പാര്‍ലമെന്റ് ആക്രമിച്ച 8 ഐ.എസ് ഭീകരരെ ഇറാന്‍ തൂക്കിലേറ്റി
 • കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡ്രൈവില്‍ മലമ്പാമ്പിനെ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ വിമാനത്താവളത്തില്‍ പിടിയില്‍
 • 17 ദിവസങ്ങള്‍ക്കു ശേഷം തായ്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട് 13 അംഗ സംഘത്തെ പൂര്‍ണമായി രക്ഷപ്പെടുത്തി
 • യു.എ.ഇ യില്‍ കടുത്ത ദാരിദ്ര്യത്തില്‍ 'തടവുകാരെ'പ്പോലെ ജീവിച്ച മലയാളിയുടെ ഏഴംഗ കുടുംബത്തിന് സഹായഹസ്തവുമായി നിരവധിപ്പേര്‍
 • ഗുഹയില്‍ നിന്ന് മൊത്തം 11 പേരെ രക്ഷിച്ചു; അവശേഷിക്കുന്നത് കോച്ചും ഒരു കുട്ടിയും
 • ഗുഹയില്‍ അവശേഷിക്കുന്ന നാലുകുട്ടികളെയും ഫുട്‌ബോള്‍ കോച്ചിനേയും രക്ഷിക്കാന്‍ മൂന്നാം ഘട്ട ശ്രമം തുടങ്ങി
 • തായ് ലാന്റില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളില്‍ നാലുപേരെ കൂടി രക്ഷപ്പെടുത്തി; രണ്ടാം ഘട്ട രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതം
 • തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ നാലു കുട്ടികളെ രക്ഷപ്പെടുത്തി; രണ്ടാംഘട്ട രക്ഷാദൗത്യം തിങ്കളാഴ്ച
 • Write A Comment

   
  Reload Image
  Add code here