അല്‍ജീരിയയില്‍ സൈനിക വിമാനം പറന്നുയര്‍ന്ന ഉടനെ തകര്‍ന്നുവീണ് നൂറിലേറെ പേര്‍ മരിച്ചു

Wed,Apr 11,2018


അല്‍ജിയേഴ്‌സ: അല്‍ജീരിയന്‍ തലസ്ഥാനമായ അല്‍ജിയേഴ്‌സിലെ ബൗഫറിക് സൈനിക വിമാനത്താവളത്തിനു സമീപം സൈനിക വിമാനം തകര്‍ന്നു വീണ് 100ലേറെ പേര്‍ മരിച്ചു.
വിമാനത്തില്‍ ഇരുനൂറിലേറെ പേര്‍ ഉണ്ടായിരുന്നതായും മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പെട്ടവരില്‍ അധികവും സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണെന്നാണ് വിവരം. അപകടസ്ഥലത്തുനിന്ന് പുക ഉയരുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അല്‍ജീരിയന്‍ വ്യോമസേനയുടെ താവളമായ ബൗഫറിക്കില്‍ നിന്ന് പടിഞ്ഞാറന്‍ നഗരമായ ബെച്ചാറിലേക്കു പോകാനായി പറന്നുയര്‍ന്ന ഉടനെയാണ് വിമാനം തകര്‍ന്നുവീണത്.
സംഭവസ്ഥലത്ത് ഒട്ടേറെ ആംബുലന്‍സുകള്‍ പാഞ്ഞെത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റവരെ ആശുപത്രിയിലേക്കു നീക്കുന്നതായും ദൃസാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുണ്ട്.
നാലു വര്‍ഷം മുന്‍പ് അല്‍ജീരിയയില്‍ സമാനമായ അപകടത്തില്‍ 77 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും വഹിച്ചുകൊണ്ടുള്ള സൈനിക വിമാനമാണ് തകര്‍ന്നുവീണത്.
സംഭവത്തെക്കുറിച്ച് പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.

Other News

  • പരസ്യമായി സ്‌നേഹം പ്രകടിപ്പിച്ച സ്ത്രീപുരുഷന്മാര്‍ക്ക് ഇന്തോനേഷ്യയില്‍ പരസ്യമായി ചൂരല്‍ കഷായം
  • ക്യൂബയ്ക്ക് പുതിയ നേതൃത്വം; പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കാനെല്‍ ചുമതലയേറ്റു
  • സിറിയയിലെ രാസ ആക്രമണം: അന്വേഷണ ഏജന്‍സികള്‍ക്ക് ബുധനാഴ്ച സൈറ്റ് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയെന്ന് റഷ്യ
  • സിറിയയിലെ വ്യോമാക്രമണം: സൈനികരെ പിന്‍വലിക്കരുതെന്ന ആവശ്യം ട്രമ്പ് അംഗീകരിച്ചതായി ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍
  • സിറിയന്‍ ഭരണകൂടത്തെ അട്ടിമറിക്കാനല്ല സഖ്യസേനയുടെ സൈനിക നടപടിയെന്ന് ബ്രിട്ടന്‍
  • യുഎസും സഖ്യ കക്ഷികളും സിറിയയിലെ രാസായുധ സംഭരണ മേഖലയില്‍ വ്യോമാക്രമണം ആരംഭിച്ചു;ചെറുത്തെന്നു സിറിയ; തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ
  • സിറിയയിലെ പ്രത്യാക്രമണം: അമേരിക്കയ്ക്കും സഖ്യസേനയ്ക്കുമെതിരെ പുടിന്‍; യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിക്കണമെന്നും ആവശ്യം
  • സിറിയയില്‍ സൈനിക ഇടപെടല്‍ നടത്താനുള്ള യുഎസ് നീക്കത്തിനെതിരെ വീണ്ടും റഷ്യന്‍ മുന്നറിയിപ്പ്; ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കും
  • സിറിയന്‍ സേന ധൗമയില്‍ രാസായുധ പ്രയോഗം നടത്തിയതിന് തെളിവുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍
  • പാക്കിസ്ഥാനില്‍ ഗര്‍ഭിണിയായ യുവഗായിക ഗാനമേളക്കിടെ വെടിയേറ്റു മരിച്ചു; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
  • Write A Comment

     
    Reload Image
    Add code here