ഇന്തോനേഷ്യയില്‍ വിഷ മദ്യം കഴിച്ച് നൂറിലേറെ പേര്‍ മരിച്ചു

Wed,Apr 11,2018


ജക്കാര്‍ത്ത: വ്യാജമദ്യം കഴിച്ച് ഇന്തോനേഷ്യയില്‍ ഒരുമാസത്തിനിടയില്‍ 100 ല്‍ ഏറെ പേര്‍ മരിച്ചു.
പടിഞ്ഞാറന്‍ ജാവയിലും തലസ്ഥാനമായ ജക്കാര്‍ത്തയിലുമാണ് മരണങ്ങളിലേറെയും. പുറമെനിന്ന് കടത്തിക്കൊണ്ടുവരുന്ന വ്യാജമദ്യമാണ് ദുരന്തകാരണമെന്ന് പോലീസ് പറഞ്ഞു.
വ്യാജമദ്യം പിടികൂടുന്നതിലും ഉത്പാദകരെയും കള്ളക്കടത്തുകാരെയും കണ്ടെത്തുന്നിനും റെയ്ഡുകള്‍ നടത്തി വരികയാണെന്ന് ഡെപ്യൂട്ടി പോലീസ് മേധാവി മുഹമ്മദ് സിയാഫ്രുദ്ദീന്‍ അറിയിച്ചു.
ഇന്തോനേഷ്യയിലെ ജനസംഖ്യയിലേറെയും മുസ്‌ലിംകളാണ്. രാജ്യത്തിനകത്ത് മദ്യം നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കുള്ളതിനാല്‍ ആവശ്യക്കാര്‍ അതിര്‍ത്തിക്കപ്പുറത്തുനിന്ന് കടത്തിക്കൊണ്ടുവരുകയോ രഹസ്യകേന്ദ്രങ്ങളില്‍ നിര്‍മ്മിച്ചെടുക്കുകയോ ചെയ്യുകയാണ്.
ഇത്തരം മദ്യം കുടിച്ചാണ് ഒരുമാസത്തിനിടയില്‍ നൂറിലേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ചത്.

Other News

 • അറസ്റ്റിലായ മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകള്‍ മറിയത്തെയും ജയിലിലേക്കു മാറ്റി
 • പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് റാലികള്‍ക്കിടെ സ്‌ഫോടനങ്ങള്‍:സ്ഥാനാര്‍ഥിയടക്കം 133 പേര്‍ കൊല്ലപ്പെട്ടു
 • നവാസ് ഷെരീഫും മകളും പാക്കിസ്ഥാനില്‍ വന്നാലുടന്‍ അറസ്റ്റുചെയ്യാന്‍ നീക്കം
 • പാര്‍ലമെന്റ് ആക്രമിച്ച 8 ഐ.എസ് ഭീകരരെ ഇറാന്‍ തൂക്കിലേറ്റി
 • കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡ്രൈവില്‍ മലമ്പാമ്പിനെ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ വിമാനത്താവളത്തില്‍ പിടിയില്‍
 • 17 ദിവസങ്ങള്‍ക്കു ശേഷം തായ്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട് 13 അംഗ സംഘത്തെ പൂര്‍ണമായി രക്ഷപ്പെടുത്തി
 • യു.എ.ഇ യില്‍ കടുത്ത ദാരിദ്ര്യത്തില്‍ 'തടവുകാരെ'പ്പോലെ ജീവിച്ച മലയാളിയുടെ ഏഴംഗ കുടുംബത്തിന് സഹായഹസ്തവുമായി നിരവധിപ്പേര്‍
 • ഗുഹയില്‍ നിന്ന് മൊത്തം 11 പേരെ രക്ഷിച്ചു; അവശേഷിക്കുന്നത് കോച്ചും ഒരു കുട്ടിയും
 • ഗുഹയില്‍ അവശേഷിക്കുന്ന നാലുകുട്ടികളെയും ഫുട്‌ബോള്‍ കോച്ചിനേയും രക്ഷിക്കാന്‍ മൂന്നാം ഘട്ട ശ്രമം തുടങ്ങി
 • തായ് ലാന്റില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളില്‍ നാലുപേരെ കൂടി രക്ഷപ്പെടുത്തി; രണ്ടാം ഘട്ട രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതം
 • തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ നാലു കുട്ടികളെ രക്ഷപ്പെടുത്തി; രണ്ടാംഘട്ട രക്ഷാദൗത്യം തിങ്കളാഴ്ച
 • Write A Comment

   
  Reload Image
  Add code here