" />

പാക്കിസ്ഥാനില്‍ ഗര്‍ഭിണിയായ യുവഗായിക ഗാനമേളക്കിടെ വെടിയേറ്റു മരിച്ചു; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

Wed,Apr 11,2018


കറാച്ചി: പാക്കിസ്ഥാനില്‍ ഗര്‍ഭിണിയായ യുവഗായിക ഗാനമേളക്കിടെ വെടിയേറ്റു മരിച്ചു.
24 കാരിയായ സമീന സമൂന്‍ എന്ന ഗായികയാണ് തെക്കന്‍ സിന്ധ് പ്രവിശ്യയിലെ കാന്‍ഗ ഗ്രാമത്തില്‍ വെച്ച് ആക്രമണത്തിനിരയായത്.
സംഭവത്തില്‍ വെടിയുതിര്‍ത്ത താരിഖ് ജതോയ് എന്നയാളെയും ഇയാളുടെ രണ്ട് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റു ചെയ്തു.
വേദിയില്‍ ഇരുന്നുകൊണ്ട് പാട്ടുപാടിയ സമീനയോട് സ്റ്റേജിനു മുന്നിലെത്തിയ അക്രമി എഴുന്നേറ്റ് നിന്ന് പാടാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഗര്‍ഭിണിയായ സമീന സ്റ്റേജില്‍ എഴുന്നേറ്റു നിന്നതും താരിഖ് വെടിവെക്കുകയായിരുന്നു. ഇവരെ ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമീന വെടിയേറ്റു വീണതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ ഇസ്ലാമാബാദിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ കപില്‍ദേവ് പുറത്തുവിട്ടു.
ഭാര്യയെയും ഗര്‍ഭസ്ഥ ശിശുവിനെയും കൊലപ്പെടുത്തിയ പ്രതിക്കെതിരെ ഇരട്ടകൊലപാതക കുറ്റം ചുമത്തമെന്ന് സമീനയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടു.

Other News

  • ശ്രീ​ല​ങ്ക​യി​ൽ റ​നി​ൽ വി​ക്ര​മ​സിം​ഗെ വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റു
  • പശ്ചിമ ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി ഓസ്‌ട്രേലിയ അംഗീകരിച്ചു
  • ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടു പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചു
  • സാമ്പത്തിക പ്രതിസന്ധി; യു.എ.ഇ യില്‍ മലയാളിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് താഴു വീണു, ഉടമ നാടു വിട്ടു, വിതരണക്കാരും ജീവനക്കാരും വെട്ടില്‍
  • എനിക്ക് എങ്ങിനെയാണ് മുറിക്കേണ്ടതെന്ന് അറിയാമെന്ന് ഖഷോഗിയുടെ ഘാതക സംഘത്തിലെ ഒരംഗം പറഞ്ഞതായി എര്‍ദോഗന്റെ വെളിപ്പെടുത്തല്‍
  • മെക്‌സിക്കോയുടെ വനേസ പോണ്‍സ് ഡി ലിയോണ്‍ ലോകസുന്ദരി
  • ലോകത്തിലെ ആദ്യ ഡിജിറ്റല്‍ കോടതിക്ക് അബുദാബിയില്‍ തുടക്കമായി; കോടതി നടപടികള്‍ക്ക് പേപ്പര്‍ ഉപയോഗിക്കില്ല
  • ഖഷോഗി വധം: അറസ്റ്റിലായവരെ വിചാരണയ്ക്ക് വിട്ടു നല്‍കണമെന്ന ടര്‍ക്കിയുടെ ആവശ്യം സൗദി നിരസിച്ചു
  • ഫ്രാന്‍സില്‍ നാലാമത്തെ ആഴ്ചയും കലാപം രൂക്ഷം; രാജ്യത്തിന്റെ ഐക്യം തകര്‍ക്കരുതെന്ന് പ്രധാനമന്ത്രി
  • ഇന്റര്‍ ഫെയിത്ത് സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബി സന്ദര്‍ശിക്കുന്നു
  • സ്വവര്‍ഗ പങ്കാളിയോടൊപ്പം ജീവിക്കാനായി ഭാര്യയെ കൊന്ന ഇന്ത്യന്‍വംശജന്‍ കുറ്റക്കാരനാണെന്ന് കോടതി
  • Write A Comment

     
    Reload Image
    Add code here