സിറിയന്‍ സേന ധൗമയില്‍ രാസായുധ പ്രയോഗം നടത്തിയതിന് തെളിവുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

Thu,Apr 12,2018


പാരിസ്: സിറിയയിലെ ഖൗട്ട പ്രവിശ്യയിലെ ധൗമയില്‍ സിറിയന്‍ സേന രാസായുധം പ്രയോഗിച്ചതിന് തന്റെ പക്കല്‍ തെളിവുകളുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. കഴിഞ്ഞയാഴ്ച കുട്ടികളടക്കം നൂറുകണക്കിനുപേരുടെ മരണത്തിനിടയാക്കിയ രാസായുധ പ്രയോഗം സിറിയതന്നെയാണ് നടത്തിയതെന്നും മാക്രോണ്‍ ആവര്‍ത്തിച്ചു.
രാസായുധ പ്രയോഗത്തിന് തിരിച്ചടി നല്‍കുമെന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പും ഫ്രഞ്ച് പ്രസിഡന്റ് മാക്രോണും പ്രസ്താവിച്ചിരുന്നു. വേണ്ടത് ആവശ്യമായ സമയത്ത് ചെയ്യുമെന്ന് നിലപാട് സ്ഥിരീകരിച്ചുകൊണ്ട് മാക്രോണ്‍ പറഞ്ഞു.
യുഎന്‍ സുരക്ഷാ സമിതി യോഗത്തില്‍ സിറിയയിലെ നിയമവിരുദ്ധമായ രാസായുധ പ്രയോഗത്തെക്കഉറിച്ച് നിക്ഷ്പക്ഷ അന്വേഷണം വേണമെന്ന യുഎസ് പ്രമേയത്തെ ഫ്രാന്‍സ് പിന്തുണച്ചിരുന്നു. പടിഞ്ഞാറന്‍ രാഷ്ട്ര നേതാക്കളും ഈ വിഷയത്തില്‍ യുഎസിനും ഫ്രാന്‍സിനും ഒപ്പമായിരുന്നു. സിറിയന്‍ സേനയ്‌ക്കെതിരെ മിസൈല്‍ ആക്രമണം നടത്താനുള്ള യുഎസിന്റെയുംഫ്രാന്‍സിന്റെയും നീക്കത്തോടും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അനുകൂല നിലപാടാണ് കൈക്കൊണ്ടത്.
അതേ സമയം ഈ സംയുക്തനീക്കത്തിനെതിരെ സിറിയന്‍ സഖ്യ കക്ഷിയായ റഷ്യ എതിര്‍പ്പു പ്രകടിപ്പിച്ചു. സിറിയക്കെതിരെ യുഎസ് നേതൃത്വത്തിലുള്ള സഖ്യരാഷ്ട്രങ്ങള്‍ നടത്തുന്ന ഏതു സൈനിക നീക്കവും മേഖലയിലെ സംഘര്‍ഷം വര്‍ധിപ്പിക്കുമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് മുന്നറിയിപ്പ് നല്‍കി.

Other News

 • പരസ്യമായി സ്‌നേഹം പ്രകടിപ്പിച്ച സ്ത്രീപുരുഷന്മാര്‍ക്ക് ഇന്തോനേഷ്യയില്‍ പരസ്യമായി ചൂരല്‍ കഷായം
 • ക്യൂബയ്ക്ക് പുതിയ നേതൃത്വം; പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കാനെല്‍ ചുമതലയേറ്റു
 • സിറിയയിലെ രാസ ആക്രമണം: അന്വേഷണ ഏജന്‍സികള്‍ക്ക് ബുധനാഴ്ച സൈറ്റ് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയെന്ന് റഷ്യ
 • സിറിയയിലെ വ്യോമാക്രമണം: സൈനികരെ പിന്‍വലിക്കരുതെന്ന ആവശ്യം ട്രമ്പ് അംഗീകരിച്ചതായി ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍
 • സിറിയന്‍ ഭരണകൂടത്തെ അട്ടിമറിക്കാനല്ല സഖ്യസേനയുടെ സൈനിക നടപടിയെന്ന് ബ്രിട്ടന്‍
 • യുഎസും സഖ്യ കക്ഷികളും സിറിയയിലെ രാസായുധ സംഭരണ മേഖലയില്‍ വ്യോമാക്രമണം ആരംഭിച്ചു;ചെറുത്തെന്നു സിറിയ; തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ
 • സിറിയയിലെ പ്രത്യാക്രമണം: അമേരിക്കയ്ക്കും സഖ്യസേനയ്ക്കുമെതിരെ പുടിന്‍; യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിക്കണമെന്നും ആവശ്യം
 • സിറിയയില്‍ സൈനിക ഇടപെടല്‍ നടത്താനുള്ള യുഎസ് നീക്കത്തിനെതിരെ വീണ്ടും റഷ്യന്‍ മുന്നറിയിപ്പ്; ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കും
 • പാക്കിസ്ഥാനില്‍ ഗര്‍ഭിണിയായ യുവഗായിക ഗാനമേളക്കിടെ വെടിയേറ്റു മരിച്ചു; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
 • അല്‍ജീരിയയില്‍ സൈനിക വിമാനം പറന്നുയര്‍ന്ന ഉടനെ തകര്‍ന്നുവീണ് നൂറിലേറെ പേര്‍ മരിച്ചു
 • Write A Comment

   
  Reload Image
  Add code here