സിറിയയില്‍ സൈനിക ഇടപെടല്‍ നടത്താനുള്ള യുഎസ് നീക്കത്തിനെതിരെ വീണ്ടും റഷ്യന്‍ മുന്നറിയിപ്പ്; ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കും

Fri,Apr 13,2018


ക്രെംലിന്‍: ധൗമയില്‍ രാസായുധം പ്രയോഗിച്ചു എന്ന സംശയത്തിന്റെ പേരില്‍ സിറിയക്കെതിരെ വ്യോമാക്രമണം നടത്താനുള്ള യുഎസ് നീക്കത്തിനെതിരെ വീണ്ടും റഷ്യയുടെ താക്കീത്.
വിമതരുടെ നിയന്ത്രണത്തിലുള്ള ഖൗട്ട പ്രവിശ്യയിലെ ധൗമയില്‍ കഴിഞ്ഞ ദിവസം സിറിയന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 80 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.
മേഖലയില്‍ സിറിയന്‍ സേന രാസായുധം പ്രയോഗിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര ഏജന്‍സികളും യുഎസും ഫ്രാന്‍സും അടക്കമുള്ള വന്‍ ശക്തികളും ആരോപിച്ചിരുന്നു. ഇതെതുടര്‍ന്ന് സിറിയന്‍ സഖ്യ കക്ഷിയായ റഷ്യയും യുഎസും തമ്മില്‍ ദിവസങ്ങളായി വാക് പോരു തുടരുകയാണ്.
സിറിയയില്‍ രാസായുധാക്രമണം എന്നത് കെട്ടുകഥയാണെന്നും വ്യാജദ ആരോപണം ഉന്നയിച്ച് അതിന്റെ ബലത്തില്‍ സിറിയയില്‍ സൈനിക ഇടപെടല്‍ നടത്താനുള്ള അമേരിക്കയുടെ തന്ത്രമാണിതെന്നാണ് റഷ്യ ആരോപിച്ചത്. അതേ സമയം രാസായുധാക്രമണം ഉണ്ടായതിന് തെളിവുണ്ടെന്ന വാദവുമായി ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ വ്യാഴാഴ്ച രംഗത്തെത്തിയിരുന്നു.
അതേസമയം യുദ്ധത്തിന്റെ അന്തരീക്ഷം എത്രയും പെട്ടെന്ന് ഇല്ലാതാക്കുകയാണ് വേണ്ടതെന്ന് യുഎന്നിലെ റഷ്യന്‍ അംബാസിഡര്‍ വാസിലി നെബെന്‍സ്യ പ്രതികരിച്ചു.
അന്തരാഷ്ട്ര സമാധാനം തകര്‍ക്കുന്ന നിലപാടാണ് യുഎസ് കൈക്കൊള്ളുന്നതെന്ന് റഷ്യകുറ്റപ്പെടുത്തി.
ഇത് വളരെ അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും റഷ്യന്‍ പ്രതിനിധി കൂട്ടിച്ചേര്‍ത്തു. യുഎസിനെ പിന്തുണക്കുന്ന പടിഞ്ഞാറന്‍ ശക്തികള്‍ സിറിയക്കെതിരെ സൈനിക നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ ഇത്തരം നടപടികള്‍ സിറിയന്‍ വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കാനേ ഉപകരിക്കൂ എന്നാണ് റഷ്യയുടെ വാദം. യുദ്ധം ഒഴിവാകാനോ ഉണ്ടാകാനോ ഒരു തരത്തിലുള്ള സാധ്യതകളും നമുക്ക് തള്ളിക്കളയാനാവില്ലെന്നും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിനുശേഷം റഷ്യന്‍ പ്രതിനിധി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
സംഘര്‍ഷം അത്രയധികം ഉയരാനുള്ള പ്രവണതകളാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സിറിയയ്‌ക്കെതിരായി യുഎസ് മിസൈല്‍ ആക്രമണം നടത്തിയാല്‍ റഷ്യ പ്രതിറോധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉയര്‍ന്ന സൈനിക നേതാക്കളുടെ യോഗം നടന്നു.
യുദ്ധസാഹചര്യമുള്ളതിനാല്‍ എല്ലാതരത്തിലും തയ്യാറായിരിക്കാനും ഉന്നതതലയോഗം തീരുമാനിച്ചു. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നിലപാട് എത്രത്തോളം യുദ്ധ സാധ്യതകൂട്ടുന്നു എന്നതിനെക്കുറിച്ച് അവലോകനം ചെയ്യാന്‍ വെള്ളിയാഴ്ച വീണ്ടും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരുമെന്നും റഷ്യന്‍ പ്രതിനിധി അറിയിച്ചു.

Other News

 • ശ്രീ​ല​ങ്ക​യി​ൽ റ​നി​ൽ വി​ക്ര​മ​സിം​ഗെ വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റു
 • പശ്ചിമ ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി ഓസ്‌ട്രേലിയ അംഗീകരിച്ചു
 • ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടു പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചു
 • സാമ്പത്തിക പ്രതിസന്ധി; യു.എ.ഇ യില്‍ മലയാളിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് താഴു വീണു, ഉടമ നാടു വിട്ടു, വിതരണക്കാരും ജീവനക്കാരും വെട്ടില്‍
 • എനിക്ക് എങ്ങിനെയാണ് മുറിക്കേണ്ടതെന്ന് അറിയാമെന്ന് ഖഷോഗിയുടെ ഘാതക സംഘത്തിലെ ഒരംഗം പറഞ്ഞതായി എര്‍ദോഗന്റെ വെളിപ്പെടുത്തല്‍
 • മെക്‌സിക്കോയുടെ വനേസ പോണ്‍സ് ഡി ലിയോണ്‍ ലോകസുന്ദരി
 • ലോകത്തിലെ ആദ്യ ഡിജിറ്റല്‍ കോടതിക്ക് അബുദാബിയില്‍ തുടക്കമായി; കോടതി നടപടികള്‍ക്ക് പേപ്പര്‍ ഉപയോഗിക്കില്ല
 • ഖഷോഗി വധം: അറസ്റ്റിലായവരെ വിചാരണയ്ക്ക് വിട്ടു നല്‍കണമെന്ന ടര്‍ക്കിയുടെ ആവശ്യം സൗദി നിരസിച്ചു
 • ഫ്രാന്‍സില്‍ നാലാമത്തെ ആഴ്ചയും കലാപം രൂക്ഷം; രാജ്യത്തിന്റെ ഐക്യം തകര്‍ക്കരുതെന്ന് പ്രധാനമന്ത്രി
 • ഇന്റര്‍ ഫെയിത്ത് സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബി സന്ദര്‍ശിക്കുന്നു
 • സ്വവര്‍ഗ പങ്കാളിയോടൊപ്പം ജീവിക്കാനായി ഭാര്യയെ കൊന്ന ഇന്ത്യന്‍വംശജന്‍ കുറ്റക്കാരനാണെന്ന് കോടതി
 • Write A Comment

   
  Reload Image
  Add code here