സിറിയയിലെ പ്രത്യാക്രമണം: അമേരിക്കയ്ക്കും സഖ്യസേനയ്ക്കുമെതിരെ പുടിന്‍; യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിക്കണമെന്നും ആവശ്യം

Sat,Apr 14,2018


മോസ്‌കോ: രാസായുധ പ്രയോഗം എന്ന ആരോപണത്തിന്റെ മറവില്‍ സിറിയയ്‌ക്കെതിരെ വ്യോമാക്രമണം നടത്തിയ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ സേനക്കെതിരെ കടുത്ത നിലപാടുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍.
അമേരിക്കയുടെ പ്രകോപനം സിറിയന്‍ ജനതയുടെ ജീവിതം ദുസ്സഹമാക്കുമെന്ന് കുറ്റപ്പെടുത്തി പുടിന്‍ യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു.
അമേരിക്കയുടെ ആക്രമണം രാജ്യാന്തര ബന്ധങ്ങളെ ഉലയ്ക്കുമെന്നും സിറിയയിലെ മനുഷ്യദുരിതം വര്‍ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിറിയയിലെ വിമത കേന്ദ്രമായ ധൗമയില്‍ സിറിയയുടെ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇവിടെ രാസായുധ പ്രയോഗം നടന്നതായി ആരോപിച്ചാണ് യുഎസും ഫ്രാന്‍സും അടക്കമുള്ള സഖ്യകക്ഷികള്‍ സിറിയന്‍ സര്‍ക്കാര്‍ അധീനതയിലുള്ള പ്രദേശങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയത്.

Other News

 • ആഢംബര ജീവിതത്തിനു വിട; ജാമ്യം നിഷേധിക്കപ്പെട്ട നിരവ് മോഡിക്കു കഴിയേണ്ടി വന്നത് ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ ജയിലില്‍
 • എതിരാളികളുടെ പരസ്യങ്ങള്‍ നിയന്ത്രിച്ചു; ഗൂഗിളിന് 1.7 ബില്യണ്‍ ഡോളര്‍ പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍
 • ഇദായ് ചുഴലിക്കൊടുങ്കാറ്റ് തകര്‍ത്തെറിഞ്ഞ ദക്ഷിണ പൂര്‍വ ആഫ്രിക്ക; മരണം ആയിരം കവിഞ്ഞേക്കും
 • ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കബറടക്ക നടപടികള്‍ ആരംഭിച്ചു
 • യുഎഇ ഫെഡറല്‍ കോടതിയില്‍ ആദ്യ വനിതാ ജഡ്ജിമാരെ നിയമിച്ചു
 • മുംബൈ ഭീകരാക്രമണം ' ഏറ്റവും കുപ്രസിദ്ധമായ' ഭീകരാക്രമണമെന്ന് ചൈന; ഇത്തരമൊരു പരാമര്‍ശം ഇതാദ്യം
 • ചുഴലിക്കാറ്റ് 'ഇദായ്' വന്‍ നാശം വിതച്ചു; ആയിരം പേര്‍ മരിച്ചുവെന്ന് മൊസാമ്പിക്ക് പ്രസിഡന്റ്
 • സിന്‍ജിയാങ് മേഖലയില്‍ നിന്ന് 13000 'ഭീകരരെ' അറസ്റ്റു ചെയ്തതായി ചൈന
 • നിരവ് മോഡിക്കെതിരേ ലണ്ടനിലെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു
 • ഡച്ച് നഗരമായ ഉട്രക്ടില്‍ ഭീകരാക്രമണം; ട്രാമില്‍ യാത്ര ചെയ്തിരുന്ന മൂന്നു പേരെ വെടിവച്ചു കൊന്നു, അക്രമിയെ അറസ്റ്റ് ചെയ്തു
 • ന്യൂസിലന്‍ഡ് വെടിവെപ്പു നടത്തിയ ഭീകരന്‍ കോടതിയില്‍ സ്വയം വാദിക്കും ; മുന്‍ അഭിഭാഷകനെ നീക്കി
 • Write A Comment

   
  Reload Image
  Add code here