സിറിയന്‍ ഭരണകൂടത്തെ അട്ടിമറിക്കാനല്ല സഖ്യസേനയുടെ സൈനിക നടപടിയെന്ന് ബ്രിട്ടന്‍

Sat,Apr 14,2018


ലണ്ടന്‍: ബഷര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ ഭരണകൂടത്തെ അട്ടിമറിക്കാനല്ല സഖ്യസേനകളുടെ സൈനിക നടപടിക്കു പിന്നിലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ.
നിയന്ത്രിതവും കൃത്യമായ ലക്ഷ്യം മുന്‍നിര്‍ത്തിയുമുള്ള ആക്രമണമാണ് നടക്കുന്നത്. അതിനാല്‍ സാധാരണക്കാരായ ജനങ്ങള്‍ കൊല്ലപ്പെടില്ലെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച കിഴക്കന്‍ ഗൂട്ടാ പ്രവിശ്യയിലുള്ള ധൗമയില്‍ കുട്ടികള്‍ അടക്കം 70ല്‍ പരം പേരുടെ മരണത്തിന് ഇടയാക്കിയ രാസായുധാക്രമണത്തിനു പിന്നില്‍ അസദ് ഭരണകൂടമാണെന്നുള്ളതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്.
ഇതിനുള്ള മറുപടിയെന്ന നിലയിലാണ് സഖ്യസേന വ്യോമാക്രമണം നടത്തിയത്. സിറിയന്‍ ഭരണകൂടത്തിന്റെ കൈവശമുള്ള രാസായുധം നശിപ്പിക്കാന്‍ സൈനിക ആക്രമണമല്ലാതെ മറ്റുമാര്‍ഗമില്ലെന്നും തെരേസ മേ വ്യക്തമാക്കി.

Other News

  • ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഉത്തര - ദക്ഷിണ കൊറിയന്‍ നേതാക്കള്‍ 'പവിത്ര' മല സന്ദര്‍ശിച്ചു; ട്രമ്പുമായി രണ്ടാമതൊരു ഉച്ചകോടിക്ക് താല്‍പര്യം പ്രകടിപ്പിച്ച് കിം
  • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
  • സിറിയന്‍ തീരത്തുവച്ച് റഷ്യന്‍ യുദ്ധ വിമാനം അപ്രത്യക്ഷമായി
  • മാങ്​ഖുട്ട്​ ചുഴലിക്കാറ്റ്​ ഫിലിപ്പീൻസിൽ നിരവധി പേർ മണ്ണിനടിയിൽ
  • ഭാ​ര്യ കുല്‍സൂമിന്റെ മരണത്തെ തുടര്‍ന്ന് അനുവദിച്ച പരോള്‍ അവസാനിച്ചു; നവാസ് ഷരീഫ് വീണ്ടും ജയിലില്‍
  • ചരിത്രം കുറിക്കുന്ന ഉടമ്പടിക്ക് കളമൊരുങ്ങുന്നു; ചൈനയിലെ കത്തോലിക്കാ സഭയുടെയും തലവനായി മാര്‍പാപ്പയെ അംഗീകരിക്കും, കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിയമിച്ച ബിഷപ്പുമാരെ വത്തിക്കാനും
  • വൈ​ദി​ക​ര്‍ക്കി​ട​യി​ലെ ലൈം​ഗി​ക​പീ​ഡ​നം: മാ​ർ​പാ​പ്പ അ​ടി​യ​ന്ത​ര സ​മ്മേ​ള​നം വി​ളി​ച്ചു
  • സ്‌കോട്ട്‌ലന്‍ഡില്‍ വാഴ്‌സിറ്റി പഠനത്തിന് എത്തിയ മകള്‍ക്കു വേണ്ടി ഇന്ത്യന്‍ ശതകോടീശ്വരന്‍ നിയോഗിച്ചിരിക്കുന്നത് 12 ജീവനക്കാരെ
  • പാ​ക്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ഷരീഫിന്റെ ഭാ​ര്യ ബീ​ഗം കു​ൽ​സൂം അന്തരിച്ചു
  • പ്ര​തി​വ​ർ​ഷം ലോകമെമ്പാടും എ​ട്ടു ല​ക്ഷ​ത്തോ​ളം പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​താ​യി ലോകാരോഗ്യസംഘടന
  • ഒാ​ൺ​ലൈ​ൻ വ​ഴി​യു​ള്ള മ​ത​പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രാ​ൻ ചൈ​ന​യു​ടെ നീ​ക്കം
  • Write A Comment

     
    Reload Image
    Add code here