വധശിക്ഷ മേലില്‍ സ്വീകാര്യമല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

Thu,Aug 02,2018


വത്തിക്കാന്‍ സിറ്റി: വധശിക്ഷ മേലില്‍ സ്വീകാര്യമല്ലെന്നും ലോകത്തെല്ലായിടത്തും അതില്ലാതാക്കാന്‍ കത്തോലിക്കാ സഭ പരിശ്രമിക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പാ വ്യാഴാഴ്ച പ്രഖ്യാപിച്ചു.
സഭയുടെ മതപഠനത്തില്‍ ഈ മാറ്റം ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യജീവന്റെ അലംഘനീയതയ്ക്കും മഹത്വത്തിനുമെതിരെയുള്ള കടന്നാക്രമണമെന്ന നിലയില്‍ അത് അസ്വീകാര്യമല്ലെന്നാണ് സഭ ഇപ്പോള്‍ പഠിപ്പിക്കുന്നത്. യുഎസിലെ 31 സംസ്ഥാനങ്ങളില്‍ വധശിക്ഷ അനുവദനീയമാണെന്നതിനാല്‍ സഭയുടെ പുതിയ പഠനങ്ങള്‍ക്ക് അനുരണനങ്ങളുണ്ടാകാം. വധശിക്ഷയ്ക്ക് എതിരായ സഭയുടെ നിലപാട് പോപ് ജോണ്‍ പോള്‍ രണ്ടാമന്റെ കാലം മുതല്‍ ക്രമാനുഗതമായി ഉരുത്തിരിഞ്ഞുവന്നതാണ്. വധശിക്ഷ അവസാനിപ്പിക്കുന്ന കാര്യത്തില്‍ ലോകം ധാരണയിലെത്തിയിരുന്നുവെങ്കില്‍ എന്ന് 1998ല്‍ പാപ്പാ ആഗ്രഹം പ്രകിടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമി ബെനഡിക്ട് 16-ാമന്‍ 2011 നവംബറില്‍ പുറപ്പെടുവിച്ച ഒരു രേഖയില്‍ വധശിക്ഷ ഇല്ലാതാക്കാന്‍ എല്ലാ ശ്രമവും നടത്തണമെന്ന് സമൂഹ നേതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു. 2015ല്‍ പോപ് ഫ്രാന്‍സിസ്, കുറ്റകൃത്യം എത്ര ഗൗരവമുള്ളതാണെങ്കിലും വധശിക്ഷ സ്വീകാര്യമല്ലെന്ന്, വധശിക്ഷയ്ക്ക് എതിരെയുള്ള അന്തര്‍ദ്ദേശീയ കമ്മീഷന് എഴുതുകയുണ്ടായി. ജീവനെടുക്കുന്നത് മനുഷ്യമഹത്വത്തിന്‍ എതിരാണെന്നതാണ് പ്രധാന പോയിന്റ്.
2017ല്‍ 23 രാജ്യങ്ങളിലായി 993 പോരെ വധശിക്ഷയ്ക്കു വിധേയമാക്കിയതായി അംനെസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു. ഏറ്റവും കൂടുതല്‍ വധശിക്ഷകര്‍ നടപ്പാക്കിയത് ചൈന, ഇറാന്‍, സൗദി അറേബ്യ, ഇറാഖ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലാണ്. യുഎസില്‍ 2017ല്‍ 41 പേരെ വധിശിക്ഷയ്ക്ക് വിധിച്ചു; 23 പേരെ വിധേയരാക്കുകയും ചെയ്തു. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വെ അനുസരിച്ച് അമേരിക്കക്കാരില്‍ 54 ശതമാനം പേരും വധിശിക്ഷയെ അനുകൂലിക്കുന്നവരാണ്; 39 പേര്‍ പ്രതികൂലിക്കുന്നു. അമേരിക്കന്‍ കത്തോലിക്കരില്‍ 53 ശതമാനം അനുകൂലിക്കുകയും 42 ശതമാനം എതിര്‍ക്കുകയും ചെയ്യുന്നു.

Other News

  • ഖഷോഗിയുടെ 'തിരോധാനം'; ഇസ്താംബൂളിലെ സൗദി കോണ്‍സുലിന്റെ വസതി പരിശോധിക്കുന്നു; കോണ്‍സുല്‍ രാജ്യം വിട്ടു
  • മീറ്റിങിനിടെ സീലിങില്‍നിന്ന് പെരുമ്പാമ്പ് താഴെ വീണു
  • സൗദി അറേബ്യയില്‍ വിദ്യാഭ്യാസമേഖലയിലും സ്വദേശിവല്‍ക്കരണം; മലയാളികള്‍ ആശങ്കയില്‍
  • പാക്കിസ്ഥാന്‍ റുപ്പിയുടെ മൂല്യം പത്തുശതമാനം ഇടിഞ്ഞു; രാജ്യം കടക്കെണിയില്‍
  • ചൈനയില്‍ വില്‍പന ഇടിഞ്ഞു; ജഗ്വാറിന്റെ യു.കെ പ്ലാന്റ് രണ്ടാഴ്ചത്തേക്ക് അടച്ചിടുന്നു
  • കാണാതായ ഇന്റര്‍പോള്‍ പ്രസിഡന്റ് മെങ് ഹോങ്വ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ചൈന
  • ചൈനാക്കാരനായ ഇന്റര്‍പോള്‍ പ്രസിഡന്റ് രാജിവച്ചു; കാണാനില്ലെന്ന് ഭാര്യ പരാതിപ്പെട്ട പ്രസിഡന്റിനെതിരേ അന്വേഷണം നടക്കുകയാണെന്ന് ചൈന
  • സൗദി മാധ്യപ്രവര്‍ത്തകന്‍ തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; പ്രചാരണം അടിസ്ഥാന രഹിതമെന്ന് സൗദി
  • അമേരിക്കന്‍ ഉപരോധം കണക്കിലെടുക്കാതെ ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യും; ഡോളറിനു പകരം രൂപയില്‍ വ്യാപാരം
  • ഐ.എസ് ഭീകരരുടെ അടിമയില്‍ നിന്ന് നോബല്‍ സമ്മാന ജേതാവിലേക്ക്; ഇത് യസീദി യുവതി നാദിയ മുരാദിന്റെ കരളലയിപ്പിക്കുന്ന അതിജീവനം
  • യു.എസ് ഉപരോധ ഭീഷണി അവഗണിച്ച്‌ ഇന്ത്യയും റഷ്യയും മിസൈല്‍ കരാറില്‍ ഒപ്പുവെച്ചു
  • Write A Comment

     
    Reload Image
    Add code here