ഇമ്രാന്‍ഖാനെ പാക് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തിങ്കളാഴ്ച പ്രഖ്യാപിക്കും

Sun,Aug 05,2018


ഇസ്ലാമാബാദ്: കൂട്ടുകക്ഷി ഭരണത്തിന് ഒരുങ്ങുന്ന പാക്കിസ്ഥാനില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പാക്കിസ്ഥാന്‍ തെഹ്‌രീഖ് ഇ അല്‍സാഫ് (പി.ടി.ഐ) തലവനായ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകും.
തിങ്കളാഴ്ച പി.ടി.ഐ ഇക്കാര്യം പ്രഖ്യാപിക്കും. 15 മുതല്‍ 20 വരെ അംഗങ്ങളുള്ള മന്ത്രിസഭയാകും ഇമ്രാന്‍ഖാന്‍ രൂപീകരിക്കുക എന്നും പാക് മാധ്യമങ്ങള്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ ക്രിക്കറ്റും ദേശീയ ടീം ക്യാപ്റ്റനുമായിരുന്ന 65 കാരനായ ഇമ്രാന്‍ ഖാന്‍ രൂപീകരിച്ച പി.ടി.ഐ ജൂലൈ 25 ന് നടന്ന പൊതുതെരഞ്ഞെടുപ്പിലാണ് പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്.
മന്ത്രിശഭ സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
അതേ സമയം ഈമാസം 14ന് ഇമ്രാന്‍ മന്ത്രിസഭ അധികാരത്തിലേറുമെന്നാണ് മാധ്യമങ്ങളുടെ പ്രവചനം.

Other News

  • ഖഷോഗിയുടെ 'തിരോധാനം'; ഇസ്താംബൂളിലെ സൗദി കോണ്‍സുലിന്റെ വസതി പരിശോധിക്കുന്നു; കോണ്‍സുല്‍ രാജ്യം വിട്ടു
  • മീറ്റിങിനിടെ സീലിങില്‍നിന്ന് പെരുമ്പാമ്പ് താഴെ വീണു
  • സൗദി അറേബ്യയില്‍ വിദ്യാഭ്യാസമേഖലയിലും സ്വദേശിവല്‍ക്കരണം; മലയാളികള്‍ ആശങ്കയില്‍
  • പാക്കിസ്ഥാന്‍ റുപ്പിയുടെ മൂല്യം പത്തുശതമാനം ഇടിഞ്ഞു; രാജ്യം കടക്കെണിയില്‍
  • ചൈനയില്‍ വില്‍പന ഇടിഞ്ഞു; ജഗ്വാറിന്റെ യു.കെ പ്ലാന്റ് രണ്ടാഴ്ചത്തേക്ക് അടച്ചിടുന്നു
  • കാണാതായ ഇന്റര്‍പോള്‍ പ്രസിഡന്റ് മെങ് ഹോങ്വ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ചൈന
  • ചൈനാക്കാരനായ ഇന്റര്‍പോള്‍ പ്രസിഡന്റ് രാജിവച്ചു; കാണാനില്ലെന്ന് ഭാര്യ പരാതിപ്പെട്ട പ്രസിഡന്റിനെതിരേ അന്വേഷണം നടക്കുകയാണെന്ന് ചൈന
  • സൗദി മാധ്യപ്രവര്‍ത്തകന്‍ തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; പ്രചാരണം അടിസ്ഥാന രഹിതമെന്ന് സൗദി
  • അമേരിക്കന്‍ ഉപരോധം കണക്കിലെടുക്കാതെ ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യും; ഡോളറിനു പകരം രൂപയില്‍ വ്യാപാരം
  • ഐ.എസ് ഭീകരരുടെ അടിമയില്‍ നിന്ന് നോബല്‍ സമ്മാന ജേതാവിലേക്ക്; ഇത് യസീദി യുവതി നാദിയ മുരാദിന്റെ കരളലയിപ്പിക്കുന്ന അതിജീവനം
  • യു.എസ് ഉപരോധ ഭീഷണി അവഗണിച്ച്‌ ഇന്ത്യയും റഷ്യയും മിസൈല്‍ കരാറില്‍ ഒപ്പുവെച്ചു
  • Write A Comment

     
    Reload Image
    Add code here