ഇന്തോനീഷ്യയില്‍ ഞായറാഴ്ചയുണ്ടായ ഭൂമികുലുക്കത്തില്‍ മരണ സംഖ്യ 91 ആയി ; വ്യാപക നാശ നഷ്ടം

Mon,Aug 06,2018


ജക്കാര്‍ത്ത- ഇന്തൊനീഷ്യയില്‍ ഞായറാഴ്ചയുണ്ടായ ശക്തമായ ഭൂമികുലുക്കത്തില്‍ മരിച്ചവരുടെ എണ്ണം 91 ആയി. നിരവധിപേര്‍ക്ക് പരിക്കേറ്റതിനാലും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ഹള്‍ക്കടിയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതിനാലും മരണ സംഖ്യം ഇനിയും ഉയര്‍ന്നേക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍.
രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
വടക്കന്‍ തീരമേഖലയിലെ ലോംബോക് ദ്വീപിലാണ് ഭൂകമ്പമാപിനിയില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ശക്തിയേറിയ ഭൂകമ്പമുണ്ടായത്. ഇന്ത്യന്‍ സമയം ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് ദുരന്തം. വ്യാപക നാശ നഷ്ടങ്ങളാണ് ഉണ്ടായത്.
സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അധികൃതര്‍ പിന്നീട് ഇതു പിന്‍വലിച്ചു. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. വിനോദ സഞ്ചാര കേന്ദ്രത്തിലുണ്ടായ ഭൂകമ്പത്തിന്റെ തുടര്‍ ചലനങ്ങള്‍ ഏറെ സമയം നീണ്ടു നിന്നതാണ് ആള്‍നാശവും നാശനഷ്ടങ്ങളും വര്‍ധിക്കാന്‍ കാരണം.
വിനോദ സഞ്ചാരികളും നാട്ടുകാരും ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നും ഇറങ്ങി തെരുവിലേക്കോടി. ശക്തമായ തുടര്‍ച്ചലനങ്ങളുണ്ടായതിനെ തുടര്‍ന്ന് ജനങ്ങള്‍ തെരുവുകളിലാണ് രാത്രി കഴിച്ചുകൂട്ടിയത്. ലോംബോക്കില്‍ മിക്കയിടങ്ങളിലും വൈദ്യുതി വിതരണം താറുമാറായിരിക്കുകയാണ്. ദുരന്തം ഏറെ നാശം വിതച്ച മാതാരാം പോലുള്ള നഗരങ്ങളില്‍ തകര്‍ന്നടിഞ്ഞ ആശുപത്രികള്‍ക്കു പുറത്താണ് പരിക്കേറ്റ നൂറുകണക്കിനാളുകളെ ചികിത്സിക്കുന്നത്.
ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമായ ലോംബോക്കില്‍ ഭൗമോപരിതലത്തില്‍ നിന്ന് 15 കിലോമീറ്റര്‍ ആഴത്തിലാണ് ശക്തിയേറിയ ഭൂചലനം ഉണ്ടായത്. വിനോദ സഞ്ചാര കേന്ദ്രമായ ബാലി ദ്വീപിലും പ്രകമ്പനമുണ്ടായി. ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് ലോംബോക്കില്‍ ഭൂകമ്പം ഉണ്ടാകുന്നത്. ജൂലൈ 29നുണ്ടായ ഭൂകമ്പത്തില്‍ 17 പേര്‍ മരിച്ചിച്ചിരുന്നു.

Other News

  • ഖഷോഗിയുടെ 'തിരോധാനം'; ഇസ്താംബൂളിലെ സൗദി കോണ്‍സുലിന്റെ വസതി പരിശോധിക്കുന്നു; കോണ്‍സുല്‍ രാജ്യം വിട്ടു
  • മീറ്റിങിനിടെ സീലിങില്‍നിന്ന് പെരുമ്പാമ്പ് താഴെ വീണു
  • സൗദി അറേബ്യയില്‍ വിദ്യാഭ്യാസമേഖലയിലും സ്വദേശിവല്‍ക്കരണം; മലയാളികള്‍ ആശങ്കയില്‍
  • പാക്കിസ്ഥാന്‍ റുപ്പിയുടെ മൂല്യം പത്തുശതമാനം ഇടിഞ്ഞു; രാജ്യം കടക്കെണിയില്‍
  • ചൈനയില്‍ വില്‍പന ഇടിഞ്ഞു; ജഗ്വാറിന്റെ യു.കെ പ്ലാന്റ് രണ്ടാഴ്ചത്തേക്ക് അടച്ചിടുന്നു
  • കാണാതായ ഇന്റര്‍പോള്‍ പ്രസിഡന്റ് മെങ് ഹോങ്വ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ചൈന
  • ചൈനാക്കാരനായ ഇന്റര്‍പോള്‍ പ്രസിഡന്റ് രാജിവച്ചു; കാണാനില്ലെന്ന് ഭാര്യ പരാതിപ്പെട്ട പ്രസിഡന്റിനെതിരേ അന്വേഷണം നടക്കുകയാണെന്ന് ചൈന
  • സൗദി മാധ്യപ്രവര്‍ത്തകന്‍ തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; പ്രചാരണം അടിസ്ഥാന രഹിതമെന്ന് സൗദി
  • അമേരിക്കന്‍ ഉപരോധം കണക്കിലെടുക്കാതെ ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യും; ഡോളറിനു പകരം രൂപയില്‍ വ്യാപാരം
  • ഐ.എസ് ഭീകരരുടെ അടിമയില്‍ നിന്ന് നോബല്‍ സമ്മാന ജേതാവിലേക്ക്; ഇത് യസീദി യുവതി നാദിയ മുരാദിന്റെ കരളലയിപ്പിക്കുന്ന അതിജീവനം
  • യു.എസ് ഉപരോധ ഭീഷണി അവഗണിച്ച്‌ ഇന്ത്യയും റഷ്യയും മിസൈല്‍ കരാറില്‍ ഒപ്പുവെച്ചു
  • Write A Comment

     
    Reload Image
    Add code here